Friday, November 12, 2010

സംസ്ഥാനത്ത് 14 പഞ്ചായത്തില്‍ യുഡിഎഫ്- ബിജെപി ഭരണം

സംസ്ഥാനത്ത് ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് 14 പഞ്ചായത്തുകളില്‍ ഭരണം പങ്കിടുന്നു. എസ്ഡിപിഐ പിന്തുണയോടെ ഒരു നഗരസഭയിലും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇടതുപക്ഷത്തിനെതിരെ വര്‍ഗീയ സഖ്യമാരോപിച്ചവരുടെ കാപട്യവും വഞ്ചനയും തുറന്നുകാട്ടുന്നതാണ് ബിജെപിയെയും എസ്ഡിപിഐയെയും തോളിലിരുത്തിയുള്ള യുഡിഎഫിന്റെ ഭരണകൂട്ട്. വോട്ടെടുപ്പിന് മുമ്പ് ബിജെപി ബന്ധമാരോപിച്ച് എല്‍ഡിഎഫിനെതിരെ രംഗത്തുവന്ന ചാനല്‍-പത്രങ്ങളെല്ലാം കോലീബി ഭരണത്തിനെതിരെ മിണ്ടിയിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയസഖ്യം വിശാലമാക്കാനുള്ള അരങ്ങൊരുക്കാനാണ് പഞ്ചായത്ത്ഭരണത്തില്‍ പങ്കാളിത്തത്തിലൂടെ കോണ്‍ഗ്രസും മുസ്ളിംലീഗും ലക്ഷ്യമിട്ടിട്ടുള്ളത്. എല്ലാ ജില്ലകളിലും യുഡിഎഫ് ബിജെപിയുമായി ചേര്‍ന്ന് പഞ്ചായത്ത്ഭരണം പിടിച്ചിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിച്ച വര്‍ഗീയവിരുദ്ധ -മതനിരപേക്ഷ നിലപാട് ആവര്‍ത്തിച്ച എല്‍ഡിഎഫ് എവിടെയും അവിശുദ്ധസഖ്യമുണ്ടാക്കിയിട്ടില്ല. കോണ്‍ഗ്രസ്, മുസ്ളിംലീഗ്, എസ്ജെഡി തുടങ്ങി യുഡിഎഫിലെ എല്ലാകക്ഷികളും ബിജെപിയുമായി ഭരണമുന്നണി രൂപീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പഞ്ചായത്തിനുള്ള ഉപകാരസ്മരണ ബിജെപിയും എസ്ഡിപിഐയും നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

വോര്‍ക്കാടി, മഞ്ചേശ്വരം, പുല്ലൂര്‍-പെരിയ എന്നിവയാണ് കാസര്‍കോട് ജില്ലയില്‍ കോലീബി ഭരണമുള്ള പഞ്ചായത്തുകള്‍. നൂല്‍പ്പുഴ(വയനാട്), കണ്ണാടി, പുതുശ്ശേരി(പാലക്കാട്), വല്ലച്ചിറ(തൃശൂര്‍), തഴക്കര(ആലപ്പുഴ), കങ്ങഴ(കോട്ടയം), പാമ്പാട്ടുപാറ(ഇടുക്കി), കുറ്റൂര്‍, തോട്ടുപുഴശ്ശേരി, മൈലപ്ര(പത്തനംതിട്ട), മാണിക്കല്‍(തിരുവനന്തപുരം) എന്നിവയാണ് മറ്റ് പഞ്ചായത്തുകള്‍. പാലക്കാട്ടെ ഷൊര്‍ണൂരാണ് തീവ്രവാദസംഘടനയായ എസ്ഡിപിഐയുടെ സഹായത്തില്‍ ഭരിക്കുന്നത്. സിപിഐ എമ്മിന് വിപ്ളവം കൈമോശംവന്നെന്ന് ആക്ഷേപിച്ച് പോയ പാര്‍ടിവിരുദ്ധരാണ് ഇവിടെ കോണ്‍ഗ്രസിന്റെയും എസ്ഡിപിഐയുടെയും ബലത്തില്‍ ചെയര്‍മാനായിരിക്കുന്നതെന്നതും രസകരമാണ്. മുസ്ളിം തീവ്രവാദപ്രസ്ഥാനമായി കോണ്‍ഗ്രസും മുസ്ളിംലീഗും മുദ്രകുത്തിയ ജമാഅത്തെ ഇസ്ളാമിയുടെ ജനകീയവികസനമുന്നണിയുടെ പിന്തുണയില്‍ മലപ്പുറം വെട്ടത്തൂരില്‍ പ്രസിഡന്റ്പദം നേടാന്‍ ലീഗും കോണ്‍ഗ്രസും ശ്രമിച്ചു. വിചിത്രമാംവിധം ബിജെപി, എസ്ഡിപിഐ, ജമാഅത്തെ ഇസ്ളാമി എന്നിവയുടെയെല്ലാം സഹായത്തില്‍ അധികാരത്തിനായി കോണ്‍ഗ്രസും ലീഗും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.

deshabhimani 121110

3 comments:

  1. സംസ്ഥാനത്ത് ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് 14 പഞ്ചായത്തുകളില്‍ ഭരണം പങ്കിടുന്നു. എസ്ഡിപിഐ പിന്തുണയോടെ ഒരു നഗരസഭയിലും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇടതുപക്ഷത്തിനെതിരെ വര്‍ഗീയ സഖ്യമാരോപിച്ചവരുടെ കാപട്യവും വഞ്ചനയും തുറന്നുകാട്ടുന്നതാണ് ബിജെപിയെയും എസ്ഡിപിഐയെയും തോളിലിരുത്തിയുള്ള യുഡിഎഫിന്റെ ഭരണകൂട്ട്. വോട്ടെടുപ്പിന് മുമ്പ് ബിജെപി ബന്ധമാരോപിച്ച് എല്‍ഡിഎഫിനെതിരെ രംഗത്തുവന്ന ചാനല്‍-പത്രങ്ങളെല്ലാം കോലീബി ഭരണത്തിനെതിരെ മിണ്ടിയിട്ടില്ല.

    ReplyDelete
  2. ഇടതുപക്ഷചിന്തകളും പ്രസ്ഥാനങ്ങളും ജീര്‍ണ്ണിച്ചു തുടങ്ങുന്നു എന്ന
    ദുഖകരമായ സത്യമാണ് “സംസ്ഥാനത്ത് 14 പഞ്ചായത്തില്‍ യുഡിഎഫ്- ബിജെപി ഭരണം ” എന്ന സ്ഥിതിവിശേഷം സംജാതമാക്കിയിരിക്കുന്നത്.
    അന്യരെ ചൂണ്ടി ഭേദപ്പെട്ടതാകുന്നതിനു പകരം സ്വയം ശക്തിപ്പെട്ട് അന്യര്‍ക്ക് വെളിച്ചം നല്‍കുക എന്നതാണ് വളര്‍ച്ചയുടെ മാര്‍ഗ്ഗം :)

    ReplyDelete
  3. അതെയതെ. വലതുപക്ഷത്തിന്റെ കുഴപ്പത്തിനും കാരണം ഇടതുപക്ഷം തന്നെ. :)

    ReplyDelete