കണ്ണൂര്‍: കെ എന്‍ ബാലഗോപാല്‍ എം പിയുടെ ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ വികസനത്തിന് ഉപയോഗിക്കുമെന്ന് ആരോഗ്യ മന്ത്രി പി കെ ശ്രീമതി അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ സ്ഥാപിക്കുന്ന സ്‌റ്റെംസെല്‍ (വിത്തുകോശം) തൊറാപ്പി യൂണിറ്റിനും അനുബന്ധ ചികിത്സാസൗകര്യത്തിനുമായി ഇത് വിനിയോഗിക്കുമെന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിത്തുകോശ ചികിത്സയുടെ ഭാഗമായി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ മജ്ജമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ യൂണിറ്റും കോള്‍ഡ് ബാങ്കും സ്ഥാപിക്കും. ഇതിനായി അഞ്ചു കോടി രൂപ ചെലവഴിക്കും. സ്‌പെഷാലിറ്റി കേഡര്‍ നിലവില്‍ വന്നതോടെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ യാത്ര ചെയ്യാതെ സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭിച്ചുതുടങ്ങി. ചില ഡോക്ടര്‍മാര്‍ക്ക് ആദ്യ ഘട്ടത്തില്‍ ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളിലെ 98 ശതമാനം ഒഴിവകളും നികത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലേതിനേക്കാള്‍ ഡോക്ടര്‍മാരും സംവിധാനങ്ങളും സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലുമുണ്ട്. ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍ ഇപ്പോള്‍ രോഗികളെ പരിശോധിക്കേണ്ടതില്ലെന്നും ആശുപത്രിയിലെ ഭരണപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
janayugom 151110
കെ എന്‍ ബാലഗോപാല്‍ എം പിയുടെ ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ വികസനത്തിന് ഉപയോഗിക്കുമെന്ന് ആരോഗ്യ മന്ത്രി പി കെ ശ്രീമതി അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ സ്ഥാപിക്കുന്ന സ്‌റ്റെംസെല്‍ (വിത്തുകോശം) തൊറാപ്പി യൂണിറ്റിനും അനുബന്ധ ചികിത്സാസൗകര്യത്തിനുമായി ഇത് വിനിയോഗിക്കുമെന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ReplyDelete