തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ നിലനില്‍പ്പ് ഭീഷണിയില്‍. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ബാങ്കിന്റെ ആസ്ഥാനം മുംബൈയിലേക്ക് മാറ്റാനും ക്രമേണ മറ്റേതെങ്കിലും വന്‍കിടബാങ്കുകള്‍ക്ക് വിഴുങ്ങാന്‍ അവസരം സൃഷ്ടിക്കാനുമാണ് മാനേജ്മെന്റിന്റെ നീക്കം. മാനേജിങ് ഡയറക്ടര്‍ മുംബൈ സ്വദേശി അമിതാഭ് ചതുര്‍വേദിയുടെ നേതൃത്വത്തില്‍ നൂറോളം എക്സിക്യൂട്ടീവുകളാണ് ബാങ്ക് ഭരണം കൈയാളുന്നത്. 2009ല്‍ ഓഹരിഉടമകള്‍ക്ക് 10 ശതമാനം ലാഭവിഹിതം നല്‍കിയ ബാങ്ക് 2010 മാര്‍ച്ചില്‍ അഞ്ചു ശതമാനമായി കുറച്ചു. 2010 സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ധവാര്‍ഷികത്തില്‍ ലാഭം പിന്നെയും കുറഞ്ഞു. നാമമാത്രമായ ലാഭം രേഖപ്പെടുത്തിയതുതന്നെ കള്ളക്കണക്കെഴുതിയാണെന്നു പറയപ്പെടുന്നു. പുതുതായി 2500 ജീവനക്കാരെ ബാങ്ക് നിയമിച്ചപ്പോള്‍ ആരെയും സ്ഥിരപ്പെടുത്തിയില്ല. ട്രേഡ്യൂണിയന്‍ അവകാശവും ഇവര്‍ക്ക് നിഷേധിച്ചു. അതേസമയം ബാങ്ക് എക്സിക്യൂട്ടീവുകള്‍ ഓഹരി മുഖേന കോടികള്‍ സമ്പാദിക്കുകയും ബാങ്കുമുതല്‍ വന്‍തോതില്‍ ധൂര്‍ത്തടിക്കുകയുമാണെന്ന് ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബാങ്കിന്റെ നിലനില്‍പ്പിനുവേണ്ടിയും ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ബാങ്കിന്റെ 83-ാം ജന്മദിനമായ 14ന് തൃശൂരിലെ ഹെഡ് ഓഫീസിനുമുന്നില്‍ നിരാഹാരസമരം പ്രഖ്യാപിച്ചത്.
നാലായിരത്തില്‍പ്പരം ജീവനക്കാരുള്ള ബാങ്കിന് 288 ശാഖയാണുള്ളത്. കേരളത്തില്‍നിന്ന് നിക്ഷേപം സ്വീകരിച്ച് മെട്രോ നഗരങ്ങളിലെ വന്‍കിടക്കാര്‍ക്ക് ബിസിനസ് വായ്പ നല്‍കുന്ന സമീപനമാണ് അടുത്തകാലത്തായി ബാങ്ക് ചെയ്യുന്നത്. തന്ത്രപ്രധാനമായ ട്രഷറി ബിസിനസ്, ഫോറിന്‍ എക്സ്ചേഞ്ച് എന്നിവ മുംബൈയിലേക്കു മാറ്റി. ജീവനക്കാര്‍ക്ക് ഓഹരി നല്‍കുക എന്ന പദ്ധതി ആവിഷ്കരിച്ചതിലൂടെ (ഈസോപ്) നേട്ടമുണ്ടാക്കിയത് എംഡിയും അനുയായികളായ എക്സിക്യൂട്ടീവുകളുമാണ്. 40 ലക്ഷം ഓഹരികളാണ് പുതിയ പദ്ധതിപ്രകാരം നല്‍കിയത്. ഇതില്‍ 4000 ജീവനക്കാര്‍ക്ക് അഞ്ചുലക്ഷത്തോളം ഓഹരി നല്‍കിയപ്പോള്‍ എംഡിയും എക്സിക്യൂട്ടീവുകളുംകൂടി 35 ലക്ഷം ഓഹരികളും കൈക്കലാക്കി. സീനിയോറിറ്റിയാണ് കൂടുതല്‍ ഷെയര്‍ കിട്ടാനുള്ള മാനദണ്ഡമായി നിശ്ചയിച്ചതെങ്കിലും രണ്ടുവര്‍ഷംമുമ്പുമാത്രം ചാര്‍ജെടുത്ത മാനേജിങ് ഡയറക്ടര്‍ അമിതാഭ് ചതുര്‍വേദി പത്തരലക്ഷം ഓഹരിയാണ് സ്വന്തമാക്കിയത്. ആഴ്ചയിലൊരിക്കല്‍ എക്സിക്യൂട്ടീവുകള്‍ കേരളത്തിലെത്തുന്നതും ബാങ്കിന് വന്‍ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. ബാങ്ക് ഓഫ് മധുരയെ ഐസിഐസിഐയില്‍ ലയിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചത് അന്നത്തെ ഐസിഐസിഐ ഉദ്യോഗസ്ഥനായ അമിതാഭ് ചൌധരിയാണത്രേ. പിന്നീട് ഇദ്ദേഹം റിലയന്‍സ് ഗ്രൂപ്പിലെത്തി. അംബാനിയുടെ നോമിനിയായാണ് ധനലക്ഷ്മി ബാങ്കിന്റെ എംഡിയായതെന്നും സംസാരമുണ്ട്. തൃശൂരിന്റെ ലോഡ് കൃഷ്ണബാങ്കിനെ എച്ച്ഡിഎഫ്സി ഏറ്റെടുത്തതുപോലുള്ള അവസ്ഥ ധനലക്ഷ്മിബാങ്കിനും വന്നുചേരുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.
ദേശാഭിമാനി 141110
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ നിലനില്‍പ്പ് ഭീഷണിയില്‍. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ബാങ്കിന്റെ ആസ്ഥാനം മുംബൈയിലേക്ക് മാറ്റാനും ക്രമേണ മറ്റേതെങ്കിലും വന്‍കിടബാങ്കുകള്‍ക്ക് വിഴുങ്ങാന്‍ അവസരം സൃഷ്ടിക്കാനുമാണ് മാനേജ്മെന്റിന്റെ നീക്കം. മാനേജിങ് ഡയറക്ടര്‍ മുംബൈ സ്വദേശി അമിതാഭ് ചതുര്‍വേദിയുടെ നേതൃത്വത്തില്‍ നൂറോളം എക്സിക്യൂട്ടീവുകളാണ് ബാങ്ക് ഭരണം കൈയാളുന്നത്. 2009ല്‍ ഓഹരിഉടമകള്‍ക്ക് 10 ശതമാനം ലാഭവിഹിതം നല്‍കിയ ബാങ്ക് 2010 മാര്‍ച്ചില്‍ അഞ്ചു ശതമാനമായി കുറച്ചു. 2010 സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ധവാര്‍ഷികത്തില്‍ ലാഭം പിന്നെയും കുറഞ്ഞു. നാമമാത്രമായ ലാഭം രേഖപ്പെടുത്തിയതുതന്നെ കള്ളക്കണക്കെഴുതിയാണെന്നു പറയപ്പെടുന്നു.
ReplyDelete