Sunday, November 14, 2010

കര്‍ണാടക: കൂടുതല്‍ അഴിമതി പുറത്ത്

കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പുതിയ അഴിമതി കഥകള്‍ പുറത്തായി. ഇത്തവണ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയും മക്കളുമാണ്. മുഖ്യമന്ത്രിയുടെ മക്കള്‍ വിജയേന്ദ്രയും രാഘവേന്ദ്രയും ഡയറക്ടര്‍മാരായ ഫ്‌ളൂയിഡ് പവര്‍ ടെക്‌നോളജീസ് എന്ന കമ്പനിക്ക് കര്‍ണാടക വ്യവസായ വികസന കോര്‍പ്പറേഷന്‍ ബംഗളൂരുവിനടുത്തുളള ജിഗാനി വ്യവസായ മേഖലയില്‍ രണ്ടേക്കര്‍  ഭൂമി അനുവദിച്ചതാണ് വിവാദമായത്. 2007 ജൂണ്‍ രണ്ടിന് കമ്പനി രൂപീകരിച്ച് തൊട്ടടുത്ത ദിവസമാണ് ഭൂമി കൈമാറിയത്. കെഗിന്‍ എന്ന തുണികമ്പനിയുമായി കേസ് ഉണ്ടായിരുന്ന ഭൂമിയും സര്‍ക്കാര്‍ കൈമാറിയട്ടുണ്ട്. കേസില്‍ സര്‍ക്കാര്‍ വിജയിച്ചതിന്റെ അടുത്ത ദിവസങ്ങളിലാണ്  കൈമാറ്റം നടന്നത്.

ഭൂമി കൈമാറ്റത്തിന് ഫ്‌ളുയിഡ് പവര്‍ ടെക്‌നോളജീസ് അപേക്ഷ നല്‍കിയത് 2009 ജൂണ്‍ രണ്ടിനാണ്. അന്നുതന്നെ ഭുമി കൈമാറി ഉത്തരവിറങ്ങുകയും ചെയ്തു. ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബംഗളൂരു വികസന അതോറിറ്റിയുടെ ഭൂമി കൈയേറിയതായി കേസെടുത്ത് അന്വേഷണത്തിന്  ഉത്തരവിട്ട യദ്യൂരപ്പ മുഖ്യമന്ത്രിയായ ഉടനെ അതേ വ്യക്തിക്ക് തന്നെ കൈമാറിയെന്നാണ് മറ്റൊരാരോപണം.
2009 ജൂലൈ ഒമ്പതിന് ബംഗളൂരു വികസന അതോറിറ്റിയുടെ നാഗഹളളിയിലുളള ഭൂമി മകന്‍ രാഘവേന്ദ്രയ്ക്ക് നിയമം ലംഘിച്ച് കൈമാറിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ രണ്ട് വീടുകള്‍ ഉണ്ടായിരിക്കെ അപേക്ഷകനോ ബന്ധുക്കള്‍ക്കോ നഗരാതിര്‍ത്തിക്കുളില്‍ ഭുമി ഉണ്ടാവരുതന്ന 1984 ലെ ബംഗളൂരു ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ ഭൂമി പതിച്ച് നല്‍കല്‍ നിയമത്തിന്റെ ലംഘനമാണിതന്നാണ് ആരോപണം. ഷിമോഗയില്‍ നിന്നുള്ള എം പി കൂടിയായ രാഘവേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന് നലകിയ സത്യവാങ്മൂലത്തിലും ഭൂമിയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയിട്ടില്ല.

ജനയുഗം 141110

2 comments:

  1. കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പുതിയ അഴിമതി കഥകള്‍ പുറത്തായി. ഇത്തവണ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയും മക്കളുമാണ്. മുഖ്യമന്ത്രിയുടെ മക്കള്‍ വിജയേന്ദ്രയും രാഘവേന്ദ്രയും ഡയറക്ടര്‍മാരായ ഫ്‌ളൂയിഡ് പവര്‍ ടെക്‌നോളജീസ് എന്ന കമ്പനിക്ക് കര്‍ണാടക വ്യവസായ വികസന കോര്‍പ്പറേഷന്‍ ബംഗളൂരുവിനടുത്തുളള ജിഗാനി വ്യവസായ മേഖലയില്‍ രണ്ടേക്കര്‍ ഭൂമി അനുവദിച്ചതാണ് വിവാദമായത്. 2007 ജൂണ്‍ രണ്ടിന് കമ്പനി രൂപീകരിച്ച് തൊട്ടടുത്ത ദിവസമാണ് ഭൂമി കൈമാറിയത്. കെഗിന്‍ എന്ന തുണികമ്പനിയുമായി കേസ് ഉണ്ടായിരുന്ന ഭൂമിയും സര്‍ക്കാര്‍ കൈമാറിയട്ടുണ്ട്. കേസില്‍ സര്‍ക്കാര്‍ വിജയിച്ചതിന്റെ അടുത്ത ദിവസങ്ങളിലാണ് കൈമാറ്റം നടന്നത്.

    ReplyDelete
  2. ഏതെല്ലാം നാട്ടില്‍ എന്തെല്ലാം അഴിമതിയുണ്ട് എന്നന്വേഷണം മാത്രം.. നമ്മുടെ നാട്ടില്‍ പാര്‍ട്ടി ഭരണത്തില്‍ കേറി കോറേ നിന്നില്ലേ എന്നിട്ട് നമ്മുടെ നാട്ടിലെ അഴിമതി വല്ലതും കുറഞ്ഞാവോ? ഏത് സര്‍കാരാഫീസില്‍ ചെന്നാലും കിമ്പളമില്ലാതെ ഒരു കാര്യവും നടക്കില്ല.. ഈ പാര്‍ട്ടി പത്രത്തിനു, ഇത് നിര്‍ത്തലാക്കാന്‍ എത്ര ലേഖനമെഴുതി ഇന്നുവരെ?

    ReplyDelete