രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് നേതൃത്വം നല്‍കിയ വാര്‍ത്താവിനിമയമന്ത്രി എ രാജയെ മന്ത്രിസഭയില്‍നിന്ന് മാറ്റേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തി. രാജയെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിരോധിക്കാനും തീരുമാനമായി. ജി 20 ഉച്ചകോടി കഴിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി അനൌദ്യോഗികമായി നടത്തിയ ചര്‍ച്ചയിലാണ് രാജയെ രക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി കാര്യാലയവൃത്തങ്ങള്‍ അറിയിച്ചു. സ്പെക്ട്രം വില്‍പ്പനയില്‍ വന്‍ അഴിമതി നടത്തിയ രാജയ്ക്കെതിരെ നടപടിയെടുത്ത് രണ്ടാം യുപിഎ സര്‍ക്കാരിനെ അസ്ഥിരമാക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിനിടെ, പ്രധാനമന്ത്രിയുടെ അറിവോടെയാണ് രാജ അനധികൃതമായി ലൈസന്‍സ് നല്‍കിയതെന്ന് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈസന്‍സ് നല്‍കിയ ഓരോ ഘട്ടത്തിലും പ്രധാനമന്ത്രി രാജയുമായി എഴുത്തുകുത്ത് നടത്തിയിരുന്നെന്നും ലേലം നടത്താതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ 2001 ലെ നിരക്കില്‍ ലൈസന്‍സ് നല്‍കുന്ന കാര്യം ഉള്‍പ്പെടെ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നെന്ന് ഈ കത്തുകള്‍ സൂചിപ്പിക്കുന്നു. ഇതുകൊണ്ട് കൂടിയാണ് രാജയെ മാറ്റേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.
രാജയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അണിയറയില്‍ നടത്തുന്ന നീക്കം ശക്തമാണ്. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ കേസ് വരുന്നതിന്റെ മുന്നോടിയായി രാജയുടെ അഭിഭാഷക അനിത ഷേണായി, സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം, സിബിഐ അന്വേഷണ ഓഫീസര്‍ വിവേക് പ്രിയദര്‍ശന്‍, ക്രൈം ബ്രാഞ്ച് ഡിഐജി പള്‍സാനിയ, എന്നിവരുടെ യോഗം വിളിച്ചത് ഇതിന്റെ തെളിവാണ്.
രാജയ്ക്കെതിരായ അന്വേഷണത്തില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വീഴ്ച വരുത്തിയെന്നാണ് സുപ്രീംകോടതിക്ക് മുമ്പുള്ള കേസ്. രാജയെ ന്യായീകരിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാനും യുപിഎ സര്‍ക്കാര്‍ തയ്യാറായിരുന്നു. ബിജെപിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി അവരുടെ പ്രതിഷേധത്തെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തന്റെ മകന്‍ വിജയേന്ദ്രയുടെ കടലാസ് കമ്പനിക്ക് സര്‍ക്കാര്‍ഭൂമി അനുവദിച്ചതും ഖനന ലൈസന്‍സ് നല്‍കിയതിലെ അഴിമതിയും മറ്റും ഉയര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോടതി രാജയ്ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ ആലോചിക്കാമെന്ന് സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കനാകില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് ശനിയാഴ്ചയും വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ട് ഇനിയും പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് എന്താണ് എന്ന് അറിയുന്നതിനുമുമ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിലെന്തര്‍ഥമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി ചോദിച്ചു.
(വി ബി പരമേശ്വരന്‍)
രാജയെ ഉടന്‍ പുറത്താക്കണം: സിപിഐ എം
സ്പെക്ട്രം ലൈസന്‍സ് നല്‍കിയതില്‍ അഴിമതി നടത്തിയ മന്ത്രി എ രാജയെ പ്രധാനമന്ത്രി മന്ത്രിസഭയില്‍നിന്ന് ഉടന്‍ പുറത്താക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. രാജ തുടരുന്നത് അന്വേഷണത്തെ ബാധിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതായി വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. രാജയ്ക്കെതിരെ കൂടുതല്‍ തെളിവ് സിഎജി പുറത്തുകൊണ്ടുവന്നിരിക്കയാണ്. രാജയുടെ അഭിഭാഷകനും സിബിഐ അന്വേഷണ ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ഈ സംശയം ബലപ്പെടുത്തുന്നു. സ്പെക്ട്രം ലൈസന്‍സ് നല്‍കാന്‍ മന്ത്രി നിര്‍ബന്ധിച്ചെന്നും അതിനു വഴങ്ങിയില്ലെന്നും മുന്‍ ടെലികോം സെക്രട്ടറി വെളിപ്പെടുത്തിയിരിക്കയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയെ തുടരാന്‍ അനുവദിക്കുന്നത് ശരിയല്ല- പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
അഴിമതിക്കെതിരെ രാജ്യവ്യാപക സമരം: യെച്ചൂരി
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സ്പെക്ട്രം ഇടപാടില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നതായി സിപിഐ എം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസും മറ്റും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കര്‍ണാടക സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.
അഴിമതിക്കെതിരായ സമരമെന്നത് ജനാധിപത്യമൂല്യങ്ങളുടെ വീണ്ടെടുക്കല്‍ കൂടിയാണ്. പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കാനും ജനാധിപത്യ സദാചാരവും മൂല്യങ്ങളും നിലനില്‍ക്കുന്ന രാഷ്ട്രീയസംസ്കാരം വളര്‍ത്താനുമാണ് ഇത്തരം പ്രക്ഷോഭവും ബോധവല്‍ക്കരണവും. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരും വന്‍ അഴിമതിയാണ് നടത്തുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് കര്‍ണാടകത്തില്‍നിന്നും പുറത്തുവരുന്നത്. സംസ്ഥാനത്തെ ജൈവസമ്പത്തും ഭൂസമ്പത്തും കൊള്ളയടിക്കുകയും അതിലൂടെ കിട്ടിയ പണംകൊണ്ട് ഓപ്പറേഷന്‍ കമല നടത്തുകയുംചെയ്യുന്ന ബിജെപിയുടെ നടപടിക്കെതിരെ സമൂഹം പ്രതികരിക്കണമെന്നും യെച്ചൂരി പറഞ്ഞു.
അഴിമതികളെപ്പറ്റി സമഗ്രഅന്വേഷണം വേണം: സിപിഐ എം
സ്പെക്ട്രം, കോമണ്‍വെല്‍ത്ത് അഴിമതികളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. സ്പെക്ട്രം അഴിമതി അന്വേഷിക്കാന്‍ ആവശ്യമെങ്കില്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കാമെന്നും പാര്‍ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗം വ്യക്തമാക്കി.
രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ചതുവഴി 1,76,379 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. 1,90,000 ലക്ഷം കോടിയെങ്കിലും കേന്ദ്ര സര്‍ക്കാരിന് നഷ്ടമുണ്ടായെന്ന് സിപിഐ എം പറഞ്ഞത് ശരിവയ്ക്കുന്നതാണ് സിഎജിയുടെ കണ്ടെത്തല്‍. കോമണ്‍വെല്‍ത്ത് അഴിമതിയെക്കുറിച്ച് സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണം. യുപിഎ സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ അന്വേഷണം കുറ്റംചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതല്ല. കുറ്റം മറച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെങ്കില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്.
എല്ലാം സുതാര്യമാണെന്ന് കാണിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി പത്ര പരസ്യങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിന് 961 കോടി രൂപയും ഇന്ദിര ഗാന്ധി സ്റേഡിയത്തിന് 669 കോടിയും ധ്യാന്‍ചന്ദ് ഹോക്കി സ്റേഡിയത്തിന് 262 കോടി രൂപയും കര്‍ണിസിങ് ഷൂട്ടിങ് റേഞ്ചിന് 149 കോടി രൂപയുമാണ് പുതുക്കിപ്പണിയുന്നതിനായി നല്‍കിയത്. മൊത്തം അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 44,459 കോടി രൂപയാണ് ചെലവഴിച്ചതെന്ന് കോമവെല്‍ത്ത് ഗെയിംസ് സംഘാടകസമിതി തന്നെ പറയുന്നു. നാഗ്പുരില്‍ പുതിയ സ്റേഡിയം നിര്‍മിക്കാന്‍ ചെലവായത് 84 കോടി രൂപ മാത്രമായപ്പോഴാണ് പുതുക്കിപ്പണിയുന്നതിന് ഭീമമായ തുക ചെലവായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ചവാനെ നീക്കേണ്ടിവന്നതിലൂടെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി ഇനിയും മൂടിവയ്ക്കാന്‍ കഴിയുമെന്ന കോണ്‍ഗ്രസിന്റെ ധാരണ അസ്ഥാനത്തായി. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ട അഴിമതിയാണിതും. വിരമിച്ച സൈനിക ഉദ്യോഗസ്ഥരും മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തെ ഭരണകക്ഷി രാഷ്ട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഈ അഴിമതിക്ക് പിന്നില്‍. രക്തസാക്ഷികളുടെ കുടുംബങ്ങളെ ഈ രീതിയിലാണ് ചിലര്‍ ആദരിക്കുന്നതെന്നും മുഖപ്രസംഗം പറഞ്ഞു.
കര്‍ണാടകം: പ്രക്ഷോഭം ശക്തമാക്കും
ബംഗളൂരു: അഴിമതിയില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാന വികസനം അട്ടിമറിക്കുന്ന കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കണ്‍വന്‍ഷനില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനുപേര്‍ പങ്കെടുത്തു. സിപിഐ എം പ്രവര്‍ത്തകര്‍ക്കുപുറമെ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ മറ്റു കക്ഷികളുടെ പ്രവര്‍ത്തകരും അണിചേര്‍ന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. താലൂക്ക്, ജില്ലാ അടിസ്ഥാനത്തില്‍ റാലികളും ജാഥകളും സംഘടിപ്പിക്കും.
അടുത്തുനടക്കാനിരിക്കുന്ന താലൂക്ക്-ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു. സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ജി എന്‍ നാഗരാജ്, എസ് പ്രസന്നകുമാര്‍, ജി വി ശ്രീരാംറെഡ്ഡി, നിത്യാനന്ദസ്വാമി, ജി സി ബയ്യാറെഡ്ഡി, എസ് വൈ ഗുരുശാന്ത്, എ ശങ്കര്‍, സംസ്ഥാനകമ്മിറ്റി അംഗം മാരുതി മാന്‍പടെ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി 141110
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് നേതൃത്വം നല്‍കിയ വാര്‍ത്താവിനിമയമന്ത്രി എ രാജയെ മന്ത്രിസഭയില്‍നിന്ന് മാറ്റേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തി. രാജയെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിരോധിക്കാനും തീരുമാനമായി. ജി 20 ഉച്ചകോടി കഴിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി അനൌദ്യോഗികമായി നടത്തിയ ചര്‍ച്ചയിലാണ് രാജയെ രക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി കാര്യാലയവൃത്തങ്ങള്‍ അറിയിച്ചു.
ReplyDelete