എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചുകൊണ്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു. ജല വായു മലിനീകരണ നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവ്. നിരോധനം ലംഘിക്കുന്നത് കുറ്റകരമാണെന്നും നിയമം പരമാവധി 6 വര്‍ഷം തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതും കാസര്‍കോട് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയതിനാലുമാണ് നിരോധനം.
നിലവില്‍ സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് നിരോധിക്കാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ എത്തുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിരവധി കത്തുകള്‍ പ്രധാനമന്ത്രിക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍ അയച്ചിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി കെ വി തോമസ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിനയച്ച കത്തില്‍ കൂടുതല്‍ പഠനം നടത്തണമെന്നാണ് കേന്ദ്രം നിലപാടെടുത്തത്. പുതുതായി കേന്ദ്രം നിയോഗിച്ച സമിതിയില്‍ മുന്‍പ് എന്‍ഡോസള്‍ഫാന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ സി ഡി മായിയെ ഉള്‍പ്പെടുത്തിയതില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ ഉത്തരവ്.
janayugom 211110
എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചുകൊണ്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു. ജല വായു മലിനീകരണ നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവ്. നിരോധനം ലംഘിക്കുന്നത് കുറ്റകരമാണെന്നും നിയമം പരമാവധി 6 വര്‍ഷം തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതും കാസര്‍കോട് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയതിനാലുമാണ് നിരോധനം.
ReplyDeleteഎന്‍ഡോസള്‍ഫാന്‍ പ്രശ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി സമയം നല്‍കിയില്ല. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങി. ഒരാഴ്ച മുമ്പ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുകൂലമായി പ്രതികരിച്ചില്ല.
ReplyDeleteഎന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ധരിപ്പിക്കുന്നതിനായി മുഖ്യമന്ത്രിക്ക് സമയം അനുവദിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എന്‍ഡോ അള്‍ഫാന്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് സഹായകമായിട്ടുള്ള കോണ്‍ഗ്രസിന്റേയും യു പി എ സര്‍ക്കാരിന്റേയും ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരണമെന്നും SFI പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. (people channel)
ആരെ വിഡ്ഡിയാക്കാനാണ് സർക്കാരേ? ഇതൊന്നും ഇത്രനാളറിയില്ലാരുന്നോ? കുറേ മാധ്യമങ്ങൾ പൊക്കിപ്പിടിച്ചപ്പൊഴാണോ ഇതൊക്കെ നിങ്ങൾ അറിഞ്ഞത്.
ReplyDelete