കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്ഥാനമാണ് നാളികേരത്തിനുള്ളത്. മുപ്പതു ലക്ഷത്തിലധികം കുടുംബങ്ങള്‍ നാളികേര കൃഷിയെ ആശ്രയിക്കുന്നു. നാളികേരത്തിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സാമ്പത്തിക രംഗത്തും പ്രതിഫലിക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാളികേരകൃഷി പ്രതിസന്ധിയിലാണ്. മണ്ഡരി, വേരുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ നാളികേര കൃഷിക്ക് വരുത്തിവച്ച നാശം വിവരണാതീതമാണ്. രോഗബാധിത തെങ്ങുകള്‍ വെട്ടിമാറ്റി, രോഗപ്രതിരോധശേഷി കൂടിയ പുതിയ തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള സമഗ്രമായ പദ്ധതി സംസ്ഥാന ഗവണ്മെന്റ് തയ്യാറാക്കിയെങ്കിലും ഇതിനാവശ്യമായ ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടില്ല. കേരളത്തില്‍ നാളികേരത്തിന്റെ ഉല്‍പ്പാദനക്ഷമത കുറഞ്ഞുവരാനുള്ള പ്രധാന കാരണം രോഗബാധയും ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ്. വളത്തിന്റെ ദൗര്‍ലഭ്യവും വിലവര്‍ധനയും നാളികേരകൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. നാളികേരത്തിന് ആദായകരമായ വില ലഭിക്കാത്തതു നാളികേരകൃഷിയില്‍ മുതല്‍മുടക്കാന്‍ കൃഷിക്കാര്‍ തയ്യാറാകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.
കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും അതു ശാശ്വതമല്ല. നാളികേര ഉല്‍പ്പാദനത്തിലുണ്ടായ കുറവാണ് ഇതിന്റെ പ്രധാന കാരണം. ഇപ്പോഴത്തെ വില നിലനിര്‍ത്തരുതെന്ന വാശിയോടെയാണ് വന്‍തോതില്‍ പാമോയില്‍ കമ്പോളത്തിലിറക്കുന്നത്. നാളികേരത്തിന്റെ വില ഇടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് പാമോയിലിന്റെ കുത്തൊഴുക്കാണ്. കേന്ദ്രസര്‍ക്കാര്‍ പാമോയിലിന്റെ ഇറക്കുമതി തീരുവ 85 ശതമാനത്തില്‍ നിന്നും 15 ശതമാനമായി വെട്ടിക്കുറച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി വന്‍തോതില്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. നാളികേര കര്‍ഷകരും കേരളത്തിലെ ജനങ്ങളാകെയും പാമോയില്‍ അനിയന്ത്രിതമായി കേരളത്തില്‍ വരുന്നത് തടയാന്‍ രംഗത്തിറങ്ങി. ശക്തമായ പ്രക്ഷോഭം വളര്‍ന്നുവന്നു. അവസാനം കേരളത്തിലെ തുറമുഖങ്ങള്‍ വഴി പാമോയില്‍ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാരിനു സമ്മതിക്കേണ്ടിവന്നു. ഹൈക്കോടതിയും ഇത്തരത്തിലൊരു നിര്‍ദേശം നല്‍കി. കേരളത്തിലെ തുറമുഖങ്ങളില്‍ പാമോയില്‍ ഇറക്കുന്നില്ലെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന പാമോയില്‍ കേരളത്തിലെത്തുന്നുണ്ട്. കടത്തുകൂലിയിലുണ്ടാകുന്ന അധിക ചെലവുകൂടി ചേര്‍ന്നാണ് കേരളത്തില്‍ പാമോയിലിന്റെ വില നിശ്ചയിക്കുന്നത്. ഇതും മാറ്റാനാണ് ഇപ്പോള്‍ കേന്ദ്ര വാണിജ്യമന്ത്രാലയം നീക്കം നടത്തുന്നത്. കേരളത്തിലെ തുറമുഖങ്ങളിലൂടെ പാമോയില്‍ ഇറക്കുമതി അനുവദിക്കാന്‍ വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ വികാരത്തിനും താല്‍പ്പര്യങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഒരു പരിഗണനയും നല്‍കുന്നില്ലെന്നതിന്റെ തെളിവാണിത്.
പാമോയിലിന്റെ തീരുവ കുറച്ചുള്ള ഇറക്കുമതിക്കു പുറമെ കേന്ദ്രസര്‍ക്കാര്‍ പാമോയിലിനു സബ്‌സിഡിയും നല്‍കുന്നുണ്ട്. കിലോയ്ക്ക് 15 രൂപയാണ് കേന്ദ്രം നല്‍കുന്ന സബ്‌സിഡി. ഭക്ഷ്യഎണ്ണ എന്ന നിലയില്‍ പാമോയിലിനു നല്‍കുന്ന സബ്‌സിഡി വെളിച്ചെണ്ണയ്ക്കും നല്‍കണമെന്ന ന്യായമായ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറല്ല. വെളിച്ചെണ്ണയ്ക്കു കൂടി സബ്‌സിഡി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി പലവട്ടം പാര്‍ലമെന്റില്‍ പറഞ്ഞെങ്കിലും പാമോയില്‍ ലോബിയുടെ സമ്മര്‍ദംമൂലം ഈ വാഗ്ദാനം നടപ്പിലാക്കിയില്ല. സംസ്ഥാന സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എം പിമാരുമെല്ലാം നിരന്തരം ഉന്നയിക്കുന്ന ഈ ആവശ്യത്തിനുനേരെ കേന്ദ്രം പുറംതിരിഞ്ഞുനില്‍ക്കുകയാണ്. കിലോയ്ക്ക് 15 രൂപ സബ്‌സിഡി നല്‍കിയാല്‍ വെളിച്ചെണ്ണയുടെ ഉപഭോഗം വര്‍ധിക്കും. നാളികേരത്തിന് ആദായകരമായ വില ലഭിക്കാന്‍ അതു വഴിയൊരുക്കും. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് അത് വലിയൊരു ഉത്തേജനമാകും.
കേരളത്തിലെ തുറമുഖങ്ങള്‍ വഴി പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിനെതിരായും പാമോയിലിനു നല്‍കുന്ന സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് നല്‍കാന്‍ വേണ്ടിയും ശക്തമായ സമ്മര്‍ദം വളര്‍ത്തിക്കൊണ്ടുവരണം. കേരളത്തെ സ്‌നേഹിക്കുന്നവരെല്ലാം ഇതിനുവേണ്ടി ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം.
ജനയുഗം മുഖപ്രസംഗം 211110

ReplyDelete