ന്യൂഡല്‍ഹി: മലയാളിയായ പ്രാണേഷ് കുമാറടക്കം നാലുപേരെ വെടിവച്ചു കൊന്ന, ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ ഹൈക്കോടതി വിധിക്കെതിരെ ഗുജ്‌റാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തളളി. ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഢി, ജസ്റ്റിസ് എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘമുളളപ്പേള്‍ ഹൈക്കേടതിക്ക് പുതിയ അന്വേഷണ സംഘത്തെ നിയമിക്കാന്‍ അധികാരമില്ലന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വാദം തളളിയത്.
എങ്ങനെയാണ് സര്‍ക്കാരിന് ഇത്തരം അഭ്യര്‍ഥനയുമായി കോടതിയെ സമീപിക്കന്‍ കഴിയുന്നതന്ന് ചോദിച്ച കോടതി ഭരണകൂടത്തിന്റെ അധികാരത്തില്‍ പ്രത്യേക സാഹചര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാമെന്നും ഈകേസില്‍ അത്തരം സാഹചര്യം നിലനില്‍ക്കുന്നുണ്ടന്നും കോടതിക്ക് ഇടപെടാമെന്നും കോടതി പറഞ്ഞു. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ സുപ്രിം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭ്യര്‍ഥന പ്രകാരം സുപ്രിം കോടതിയാണ് ഓരോ കേസിലും പ്രത്യേകം പ്രത്യേകം അന്വേഷണ സംഘത്തെ നിയമിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയോട് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 2009 സെപ്തംബര്‍ ഏഴിന് ഇസ്രത്ത് ജഹാനും മലയാളിയായ പ്രാണേഷ് കുമാര്‍ പിള്ളയും അടക്കം നാലു പേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണന്ന് കണ്ടത്തിയ തമങ് കമ്മിറ്റി റിപ്പോര്‍ട്ടിനെയും സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. 2004 ജൂണ്‍ 15 നാണ് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരാണന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടല്‍ സംഘം നാലുപേരെയും വെടിവച്ച് കൊന്നത്.
ജനയുഗം 131110
മലയാളിയായ പ്രാണേഷ് കുമാറടക്കം നാലുപേരെ വെടിവച്ചു കൊന്ന, ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ ഹൈക്കോടതി വിധിക്കെതിരെ ഗുജ്‌റാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തളളി. ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഢി, ജസ്റ്റിസ് എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘമുളളപ്പേള്‍ ഹൈക്കേടതിക്ക് പുതിയ അന്വേഷണ സംഘത്തെ നിയമിക്കാന്‍ അധികാരമില്ലന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വാദം തളളിയത്.
ReplyDeleteകോളിളക്കം സൃഷ്ടിച്ച ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വഴിത്തിരിവില്‍. കൊലപാതകം പൊലീസ് ആസൂത്രണം ചെയ്തതാണെന്ന് അഹമ്മദാബാദ് ജോയിന്റ് കമീഷണര്‍ സതീഷ് വര്‍മ ഗുജറാത്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണസംഘം വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് വഴിതിരിച്ചുവിടാന്‍ ഡല്‍ഹിയില്‍നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് 2004 ജൂണ്‍ 15നാണ് മലയാളിയായ പ്രാണേഷ്കുമാര്‍ഉള്‍പ്പെടെ മൂന്നു പേര്‍ക്കൊപ്പം 19കാരിയായ ഇസ്രത്ത് ജഹാനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വെടിവച്ച് കൊന്നത്.
ReplyDelete