Wednesday, December 22, 2010

ചൈനയുടെ ഗോസോ സെര്‍ച്ച് എന്‍‌ജിന്‍

പാശ്ചാത്യ സെര്‍ച്ച് എന്‍ജിനുകള്‍ക്ക് മറുപടിയായി ചൈനയുടെ ഗോസോ

ബീജിങ്: പാശ്ചാത്യരാജ്യങ്ങളുടെ കുത്തക സെര്‍ച്ച് എന്‍ജിനുകള്‍ക്കു മറുപടിയായി ചൈന പുതിയ സെര്‍ച്ച് എന്‍ജിന്‍ രംഗത്തിറക്കി. ചൈനീസ് കമ്യൂണിസ്റ് പാര്‍ടിയുടെ മുഖപത്രമായ 'പീപ്പിള്‍സ് ഡെയ്ലി'യുടെ നേതൃത്വത്തിലാണ് ഗോസോ ഡോട്ട് സിഎന്‍ എന്ന സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിച്ചത്. വെബ് രംഗത്തെ അമേരിക്കന്‍ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാന്‍ പോന്നതാണ് ലോകത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന സംരംഭം.
നിലവില്‍ അമേരിക്കയിലെ ഗൂഗിള്‍, യാഹൂ തുടങ്ങിയ കമ്പനികളാണ് സെര്‍ച്ച് എന്‍ജിന്‍ രംഗം ഭരിക്കുന്നത്. ഇന്റര്‍നെറ്റ് എന്ന വിശാലമായ മാധ്യമം ഉപയോഗിച്ച് അവര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇന്റര്‍നെറ്റില്‍ തെരച്ചില്‍ നടത്തുന്നവര്‍ക്കു മുന്നില്‍ തങ്ങള്‍ക്കു താല്‍പ്പര്യമുള്ള വിഷയങ്ങള്‍മാത്രം കാണിച്ചുകൊടുക്കുകയാണ് ഈ പാശ്ചാത്യ കമ്പനികള്‍ ചെയ്യുന്നത്. ഈ രംഗത്തെ നിയമങ്ങളും വ്യവസ്ഥകളും ഇവരുടെ ഇംഗിതത്തിനനുസരിച്ച് സൃഷ്ടിക്കപ്പെട്ടവയാണ്. ഈ രീതി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന സ്വന്തമായി ഒരു സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചത്. അതുവഴി ഇന്റര്‍നെറ്റ് രംഗത്തെ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു. ആറു മാസം പരീക്ഷിച്ചശേഷമാണ് ഗോസോ ജനങ്ങള്‍ക്കു വിട്ടുകൊടുത്തത്.


നാല്‍പ്പത്തിരണ്ടു കോടി വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കു മാന്യമായ ഒരു വേദി തീര്‍ക്കുകയാണ് ലക്ഷ്യമെന്ന് പീപ്പിള്‍സ് ഡെയ്ലി പ്രസിഡന്റ് ചാങ് യാനോങ് പറഞ്ഞു. പ്രത്യയശാസ്ത്രപരമായ സവിശേഷതകളുള്ള ഒരു ഇന്റര്‍നെറ്റ് ഉപകരണമാണ് സെര്‍ച്ച് എന്‍ജിനെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്ത, ചിത്രങ്ങള്‍, വീഡിയോ, ബ്ളോഗ് എന്നിവയ്ക്കാണ് ഗോസോയില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. വിവാദങ്ങള്‍ക്കുശേഷം ഗൂഗിള്‍ ചൈനയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും വേണ്ടത്ര മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. പ്രാദേശിക സെര്‍ച്ച് എന്‍ജിനായ ബൈഡുവാണ് ഗൂഗിളിനേക്കാള്‍ രാജ്യത്ത് ഉപയോഗിക്കപ്പെടുന്നത്.


പീപ്പിള്‍സ് ഡെയ്ലിയിലെ വാര്‍ത്ത ഇവിടെയും ഇവിടെയും ഇവിടെയും

ദേശാഭിമാനി 221210

3 comments:

  1. പാശ്ചാത്യരാജ്യങ്ങളുടെ കുത്തക സെര്‍ച്ച് എന്‍ജിനുകള്‍ക്കു മറുപടിയായി ചൈന പുതിയ സെര്‍ച്ച് എന്‍ജിന്‍ രംഗത്തിറക്കി. ചൈനീസ് കമ്യൂണിസ്റ് പാര്‍ടിയുടെ മുഖപത്രമായ 'പീപ്പിള്‍സ് ഡെയ്ലി'യുടെ നേതൃത്വത്തിലാണ് ഗോസോ ഡോട്ട് സിഎന്‍ എന്ന സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിച്ചത്. വെബ് രംഗത്തെ അമേരിക്കന്‍ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാന്‍ പോന്നതാണ് ലോകത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന സംരംഭം.

    ReplyDelete
  2. lokathulla oru vidham ella situm chinayil kittilla. avarkkum search cheyyande.. puthita search engine vechu wikileaks okke kittumo entho... atho athum "KUTHAKA" ano?

    ReplyDelete
  3. നുമ്മക്കും വേണം ഇവിടെ ഒരു സെര്‍ച്ച് എഞ്ചിന്‍ സഗാവേ ...

    ReplyDelete