Thursday, December 30, 2010

ചെങ്ങറ സമരക്കാരുടെ പുനരധിവാസത്തിന് സഹകരണ സംഘം

കാഞ്ഞങ്ങാട്: പെരിയയിലെ ചെങ്ങറ സമരക്കാരുടെ പുനരധിവാസത്തിന് 25 ലക്ഷം രൂപാ മുലധനമുള്ള സഹകരണ സംഘം രൂപികരിച്ചു. കെ ആര്‍ നാരായണന്‍ കോ ഓപ്പറ്റേറ്റീവ് വില്ലേജ് ഇന്‍ ഹാബിറ്റന്‍സ് വെല്‍ഫെയര്‍ കോ ഓപ് സെസൈറ്റി എന്ന പേരിലാണ് സംഘം പ്രവര്‍ത്തിക്കുക. പെരിയയില്‍ ഭൂമി ലഭിച്ച 360 കുടുംബങ്ങള്‍ക്ക് സമഗ്ര പുനരധിവാസത്തിന് 11.37 കോടി രൂപയുടെ പദ്ധതിക്ക് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഇനിമുതല്‍ സംഘത്തിനായിരിക്കും. 360 കുടുംബങ്ങള്‍ക്കും തുല്ല്യപങ്കാളിത്തം ഉറപ്പാക്കിയാണ് സംഘം പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ 13 അംഗ പ്രമോട്ടര്‍ സംഘത്തെ ചുമതലപെടുത്തും. ചീഫ് പ്രമോട്ടറായി ഗുണഭോക്താവും പത്തനംത്തിട്ട പെരുനാട് സ്വദേശിനി ലീല ശശിയെ തെരഞ്ഞെടുത്തു. തങ്കപ്പന എരുമേലി, റജി വര്‍ഗീസ് കോന്നി, രാമചന്ദ്രന്‍ പത്താനാപുരം, ലീലാമ്മ, ഗോപാലന്‍ ചിറ്റാര്‍, ടി കെ ശ്യാമള, നീലകണ്ഠന്‍ കോന്നി എന്നിവരാണ് മറ്റ് പ്രമോട്ടര്‍മാര്‍. അവശേഷിക്കുന്ന ആറു പ്രമോട്ടര്‍മാര്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്ദ്യോഗസ്ഥാരായിരിക്കും.

260 പട്ടികജാതി കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതവും 100 പിന്നോക്ക വിഭാഗം കുടുംബങ്ങള്‍ക്ക് 25 സെന്റ് വീതവും പൊതു സൌകര്യങ്ങള്‍ക്കായി 45 ഏക്കറുള്‍പ്പെടെയുള്ള 200 ഏക്കര്‍ ഭൂമിയിലാണ് പുനരധിവാസ പ്രവൃത്തികള്‍ നടത്തുക. പദ്ധതിയുടെ മാസ്റ്റര്‍ പ്ളാന്‍ തിരുവനന്തപുരത്തെ കോസ്റ്റ്ഫോര്‍ഡാണ് തയ്യാറാക്കുന്നത്. ആറുമുതല്‍ എട്ട് വീടുകള്‍ ഉള്‍പെട്ട ഫ്ളാറ്റ് വ്യവസ്ഥയില്‍ 60 വീടുകളുടെ ക്ളസ്റ്ററുകളായാണ് 360 വീടുകള്‍ നിര്‍മിക്കുക. വീടൊന്നിന് ഒന്നരലക്ഷം നിരക്കില്‍ 5.40 കോടി രൂപാ ഭവനനിര്‍മാണത്തിനായി ചെലവിടും ഒരോ വീടിനും 500 ചതുരശ്ര അടി വിസ്തൃതി ഉണ്ടാവും. പാറക്കെട്ടുകര്‍ നിറഞ്ഞ ഭൂമിയില്‍ നിന്ന് കല്ലുകള്‍ വെട്ടിയെടുത്ത് മണ്ണിടാന്‍ 1.54 കോടി രൂപ അനുവദിച്ചു. കല്ലുവെട്ടി യന്ത്രങ്ങള്‍ വാങ്ങി ചെങ്കല്‍ഖനനം സെസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തും. സഹകരണ സംഘം രൂപീകരണയോഗത്തില്‍ ജില്ലാ ജോയന്റ് രജിസ്ട്രാര്‍ സി എം രാഘവന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ മാധവന്‍നായര്‍, ശ്രീധരന്‍ എന്നിവര്‍ സംഘം പ്രവര്‍ത്തനങ്ങള്‍ വീശദീകരിച്ചു. അഡിഷണല്‍ തഹസില്‍ദാര്‍ പി കെ ശോഭ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗോപാലന്‍, പട്ടികജാതി വികസന ഓഫീസര്‍ സുകുമാരന്‍, സഹകരണവകുപ്പ് ഇന്‍സ്പെക്ടര്‍ രാജഗോപാലന്‍, പഞ്ചായത്തംഗങ്ങളായ ലീല, ശോഭ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി കാസര്‍കോട് ജില്ല

1 comment:

  1. പെരിയയിലെ ചെങ്ങറ സമരക്കാരുടെ പുനരധിവാസത്തിന് 25 ലക്ഷം രൂപാ മുലധനമുള്ള സഹകരണ സംഘം രൂപികരിച്ചു. കെ ആര്‍ നാരായണന്‍ കോ ഓപ്പറ്റേറ്റീവ് വില്ലേജ് ഇന്‍ ഹാബിറ്റന്‍സ് വെല്‍ഫെയര്‍ കോ ഓപ് സെസൈറ്റി എന്ന പേരിലാണ് സംഘം പ്രവര്‍ത്തിക്കുക. പെരിയയില്‍ ഭൂമി ലഭിച്ച 360 കുടുംബങ്ങള്‍ക്ക് സമഗ്ര പുനരധിവാസത്തിന് 11.37 കോടി രൂപയുടെ പദ്ധതിക്ക് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഇനിമുതല്‍ സംഘത്തിനായിരിക്കും. 360 കുടുംബങ്ങള്‍ക്കും തുല്ല്യപങ്കാളിത്തം ഉറപ്പാക്കിയാണ് സംഘം പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ 13 അംഗ പ്രമോട്ടര്‍ സംഘത്തെ ചുമതലപെടുത്തും. ചീഫ് പ്രമോട്ടറായി ഗുണഭോക്താവും പത്തനംത്തിട്ട പെരുനാട് സ്വദേശിനി ലീല ശശിയെ തെരഞ്ഞെടുത്തു.

    ReplyDelete