Friday, December 31, 2010

കുപ്രചാരണം നേരിടും: യൂറോപ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍

ഏഥന്‍സ്: കമ്യൂണിസ്റുകാരെ കുറ്റവാളികളും കമ്യൂണിസത്തെ കുറ്റകൃത്യവുമായി ചിത്രീകരിച്ച് ചരിത്രം മാറ്റിയെഴുതാനുള്ള ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ശ്രമത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് യൂറോപ്പിലെ 38 രാജ്യങ്ങള്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു. കമ്യൂണിസം ഫാസിസത്തിന് സമമാണെന്ന് വരുത്തിത്തീര്‍ക്കുന്ന നിയമനിര്‍മാണ നടപടികള്‍ക്കായി യൂറോപ്യന്‍ യൂണിയനുമേല്‍ ചില മുന്‍സോഷ്യലിസ്റ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഹംഗറി, റുമേനിയ, ചെക്ക് റിപ്പബ്ളിക്, ലിത്വേനിയ, ലാത്വിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ അടുത്തിടെ നടന്ന സമ്മേളനം തങ്ങളുടെ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന കമ്യൂണിസ്റ്വിരുദ്ധനിയമങ്ങളുടെ ചുവടുപിടിച്ചുള്ള പൊതുകരിനിയമം യൂറോപ്യന്‍ യൂണിയനിലാകെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. സോഷ്യലിസ്റ് നിര്‍മാണത്തിന്റെയും ഫാസിസ്റ്വിരുദ്ധ പോരാട്ടങ്ങളുടെയും ആവേശകരമായ ചരിത്രം മുതലാളിത്തത്തിനെതിരായ യൂറോപ്യന്‍ജനതയുടെ ഇന്നത്തെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്നതില്‍ പരിഭ്രാന്തരായ ഭരണാധികാരികളാണ് ഈ ആവശ്യത്തിനുപിന്നില്‍. സാമൂഹ്യസുരക്ഷയ്ക്കുവേണ്ടിയും തൊഴിലില്ലായ്മയ്ക്ക് എതിരായും യൂറോപ്യന്‍ രാജ്യങ്ങളിലെ ജനകീയശക്തികള്‍ നയിക്കുന്ന സമരങ്ങളെ കമ്യൂണിസ്റ്വിരുദ്ധ കുപ്രചാരണം വഴി നേരിടാമെന്ന വ്യാമോഹം വിലപ്പോകില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 311210

1 comment:

  1. കമ്യൂണിസ്റുകാരെ കുറ്റവാളികളും കമ്യൂണിസത്തെ കുറ്റകൃത്യവുമായി ചിത്രീകരിച്ച് ചരിത്രം മാറ്റിയെഴുതാനുള്ള ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ശ്രമത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് യൂറോപ്പിലെ 38 രാജ്യങ്ങള്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.

    ReplyDelete