Thursday, December 30, 2010

റേഷന്‍ പഞ്ചസാര വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു

സംസ്ഥാനത്തിന്റെ റേഷന്‍ പഞ്ചസാര വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 556.6 മെട്രിക് ടണ്‍ പഞ്ചസാരയാണ് മൊത്തത്തില്‍ വെട്ടിക്കുറച്ചിട്ടുള്ളത്. പഞ്ചസാരയളവില്‍ വെട്ടിക്കുറുണ്ടായതിനെ തുടര്‍ന്ന് 400 ഗ്രാം പഞ്ചസാര ലഭിച്ചിരുന്നത് 300 ഗ്രാമായി ആളൊന്നിന് കുറവുണ്ടാകും.

ദാരിദ്രരേഖയ്ക്ക് താഴെയുള്ള കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാന്‍ 4114.5 മെട്രിക് ടണ്‍ പഞ്ചസാരയാണ് ലഭിച്ചുവന്നത്. എന്നാല്‍ ജനുവരിയിലെ വിതരണത്തിന് അനുവദിച്ചത് 3546.9 മെട്രിക് ടണ്ണാണ്. 566.5 മെട്രിക് ടണ്‍ പഞ്ചസാരയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 400 ഗ്രാം പഞ്ചസാരയാണ് ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് ആളോഹരി വിതരണം ചെയ്തുവരുന്നത്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് ബി പി എല്‍, എ എ വൈ വിഭാഗങ്ങള്‍ക്ക് ഒരു കിലോ പഞ്ചസാര വീതം റേഷന്‍ വിലയ്ക്ക് വിതരണം ചെയ്തുവരുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ് ഓണത്തിന് സ്‌പെഷല്‍ ക്വാട്ടയായി അനുവദിച്ച പഞ്ചസാര അഡ്ജസ്റ്റ് ചെയ്യുന്നു എന്നതിന്റെ പേരില്‍ അലോട്ട്‌മെന്റ് കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തിയത്. നേരത്തെ ഓണത്തിന് ഒരു കിലോഗ്രാം വീതം പഞ്ചസാര അനുവദിച്ചിരുന്നു. ഇത് തുടര്‍ന്നുള്ള മാസങ്ങളില്‍ അഡ്ജസ്റ്റ് ചെയ്യുന്ന സമ്പ്രദായം മുമ്പില്ലായിരുന്നു. ഈ നടപടി പുനപ്പരിശോധിക്കണമെന്നും വെട്ടിക്കുറച്ച പഞ്ചസാരയുടെ കുറവ് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിന് ഭക്ഷ്യവകുപ്പ് മന്ത്രി കത്തയച്ചു.

കേരളത്തിനുള്ള പഞ്ചസാരയുടെ അളവില്‍ വെട്ടിക്കുറവ് വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി പുനപ്പരിശോധിക്കണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി സി ദിവാകരന്‍ പത്രക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

ജനയുഗം 301210

2 comments:

  1. സംസ്ഥാനത്തിന്റെ റേഷന്‍ പഞ്ചസാര വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 556.6 മെട്രിക് ടണ്‍ പഞ്ചസാരയാണ് മൊത്തത്തില്‍ വെട്ടിക്കുറച്ചിട്ടുള്ളത്. പഞ്ചസാരയളവില്‍ വെട്ടിക്കുറുണ്ടായതിനെ തുടര്‍ന്ന് 400 ഗ്രാം പഞ്ചസാര ലഭിച്ചിരുന്നത് 300 ഗ്രാമായി ആളൊന്നിന് കുറവുണ്ടാകും.

    ReplyDelete
  2. കേരളത്തിനുള്ള പഞ്ചസാര വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര മന്ത്രി കെ വി തോമസ് പറഞ്ഞു. കേന്ദ്ര മന്ത്രി ശരത്പവാറുമായി നടത്തിയ ചര്‍ച്ചയില്‍ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നടപടി മരവിപ്പിച്ചതായി കെ വി തോമസ് അറിയിച്ചു.

    ReplyDelete