Saturday, December 25, 2010

സിറിയന്‍ ആണവനിലയം ഇസ്രയേല്‍ തകര്‍ത്തുവെന്ന് യുഎസ് രേഖ

ജറുസലേം: സിറിയയുടെ ആണവനിലയം ഇസ്രയേല്‍ ബോംബിട്ടു തകര്‍ത്തതായി വിക്കിലീക്സ് വെളിപ്പെടുത്തി. ഇസ്രയേല്‍ ദിനപത്രമാണ് ഈ വിവരം പുറത്തുവിട്ടത്. 2007 ല്‍ ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കാന്‍ ആഴ്ചകള്‍മാത്രം ശേഷിക്കെയായിരുന്നു ഇസ്രയേലിന്റെ അതിക്രമം. ഇക്കാര്യം പരാമര്‍ശിച്ച് അന്നത്തെ അമേരിക്കന്‍ വിദേശസെക്രട്ടറി കോണ്ടലീസ റൈസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് അയച്ച രേഖകളാണ് വിക്കിലീക്സ് ചോര്‍ത്തിയത്. ആക്രമണം നടന്നതിന് ലഭിക്കുന്ന ഔദ്യോഗികമായ ആദ്യ തെളിവാണിത്. അമേരിക്കയും ഇസ്രയേലും നടത്തിയ കൂട്ടായ നീക്കങ്ങള്‍ക്കു ശേഷമായിരുന്നു ആക്രമണമെന്ന് രേഖകള്‍ തെളിയിക്കുന്നു.

2007 സെപ്തംബര്‍ ആറിനായിരുന്നു ആക്രമണം. രാജ്യത്തിന്റെ കിഴക്ക് മരുഭൂമിയിലാണ് അല്‍ കിബാര്‍ എന്ന പേരില്‍ സിറിയ ആണവനിലയം നിര്‍മിച്ചത്. ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെയാണ് ഇതു തകര്‍ത്തത്. പുനര്‍നിര്‍മിക്കാന്‍ സാധിക്കാത്തവിധം നിലയം തകര്‍ന്നു തരിപ്പണമായെന്ന് റൈസ് എഴുതി. അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കംചെയ്ത ശേഷം സിറിയ ഇവിടെ പുതിയൊരു കെട്ടിടം നിര്‍മിച്ചു. ഉത്തരകൊറിയയുടെ സഹായത്തോടെയാണ് നിലയം നിര്‍മിച്ചതെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് റൈസ് ആരോപിക്കുന്നു. ഉത്തരകൊറിയ യോങ്ബ്യോണില്‍ നിര്‍മിച്ചതുപോലുള്ള ആണവനിലയമാണ് സിറിയയും നിര്‍മിച്ചതെന്നും അവര്‍ പറയുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നിലയത്തെക്കുറിച്ച് വിവരം ശേഖരിച്ചിരുന്നു. ആണവനിലയത്തിന്റെ നിര്‍മാണം രഹസ്യമാക്കി വയ്ക്കാന്‍ സിറിയ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സമാധാനപരമായ ആവശ്യങ്ങള്‍ക്കല്ല ഈ ആണവനിലയം സ്ഥാപിച്ചതെന്ന് കരുതാന്‍ എല്ലാ സാഹചര്യവും ഉണ്ടെന്നും കോണ്ടലീസ പറയുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ)യെയോ മാധ്യമങ്ങളെയോ ആണവനിലയം പരിശോധിക്കാന്‍ സിറിയ അനുവദിച്ചില്ല. രഹസ്യമായാണ് ഇതിന്റെ നിര്‍മാണം നടത്തിയതെന്ന് റൈസ് കുറ്റപ്പെടുത്തുന്നു. ഇസ്രയേല്‍ തകര്‍ത്തത് നിര്‍മാണത്തിലിരിക്കുന്ന സൈനികകേന്ദ്രമായിരുന്നുവെന്നാണ് സിറിയ പറയുന്നതെന്നും ആണവനിലയം നിര്‍മിക്കുന്ന കാര്യം അവര്‍ സമ്മതിച്ചില്ലെന്നും റൈസിന്റെ രേഖകളിലുണ്ട്. ആക്രമണം ഇസ്രയേല്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍, ഔദ്യോഗികമായി ഇക്കാര്യം സമ്മതിച്ചിട്ടുമില്ല.

ദേശാഭിമാനി 251210

2 comments:

  1. ജറുസലേം: സിറിയയുടെ ആണവനിലയം ഇസ്രയേല്‍ ബോംബിട്ടു തകര്‍ത്തതായി വിക്കിലീക്സ് വെളിപ്പെടുത്തി. ഇസ്രയേല്‍ ദിനപത്രമാണ് ഈ വിവരം പുറത്തുവിട്ടത്. 2007 ല്‍ ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കാന്‍ ആഴ്ചകള്‍മാത്രം ശേഷിക്കെയായിരുന്നു ഇസ്രയേലിന്റെ അതിക്രമം. ഇക്കാര്യം പരാമര്‍ശിച്ച് അന്നത്തെ അമേരിക്കന്‍ വിദേശസെക്രട്ടറി കോണ്ടലീസ റൈസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് അയച്ച രേഖകളാണ് വിക്കിലീക്സ് ചോര്‍ത്തിയത്. ആക്രമണം നടന്നതിന് ലഭിക്കുന്ന ഔദ്യോഗികമായ ആദ്യ തെളിവാണിത്. അമേരിക്കയും ഇസ്രയേലും നടത്തിയ കൂട്ടായ നീക്കങ്ങള്‍ക്കു ശേഷമായിരുന്നു ആക്രമണമെന്ന് രേഖകള്‍ തെളിയിക്കുന്നു.

    ReplyDelete
  2. ഇന്ത്യയുടെ സുരക്ഷാസേനയ്ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുന്ന അമേരിക്കന്‍ രേഖകള്‍ വിക്കീലീക്സ് പുറത്തുവിട്ടു. അമിതജോലിഭാരവും, പരിശീലനക്കുറവും സത്സ്വഭാവമില്ലായ്മയും ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നുവെന്ന് യു എസ് എംബസി കണ്ടെത്തിയതായി വിക്കിലീക്സ് വെളിപ്പെടുത്തി. പാകിസ്ഥാനോടുള്ള അമേരിക്കന്‍ നയത്തിലുള്ള വിശ്വാസമില്ലായ്മ അമേരിക്കയുമായുള്ള തീവ്രവാദ വിരുദ്ധ സഹകരണത്തില്‍ നിന്നും ഇന്ത്യയെ പിന്തിരിപ്പിക്കുകയാണെന്നും വിക്കീലീക്സ് വെളിപ്പെടുത്തി.

    നേരത്തെ പുറത്തുവിട്ട മറ്റൊരു അമേരിക്കന്‍ രേഖയില്‍ പാകിസ്ഥാനിലെ ചില പ്രവിശ്യകളില്‍ തീവ്രവാദത്തിനെതിരെ ഇന്ത്യ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ശീതസംവരണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ ഇന്ത്യയുടെ കഴിവില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ രേഖകള്‍. (പീപ്പിള്‍ ചാനല്‍ വാര്‍ത്ത)

    ReplyDelete