Saturday, June 25, 2011

മുനീറിനെ രക്ഷിക്കാന്‍ 2 വിജിലന്‍സ് കേസില്‍ പുനരന്വേഷണം

കോഴിക്കോട്: പൊതുമരാമത്തുമന്ത്രിയായിരിക്കെ ടെന്‍ഡര്‍വിളിക്കാതെ റോഡുനിര്‍മാണത്തിന് ഉത്തരവിറക്കി ലക്ഷങ്ങള്‍ വെട്ടിച്ച കേസില്‍ മന്ത്രി എം കെ മുനീറിനെ രക്ഷിക്കാന്‍ നീക്കം. അന്വേഷണം പൂര്‍ത്തിയായി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച 2 കേസുകളാണ് തുടരന്വേഷിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായി തുടരന്വേഷണത്തിന് അനുമതി തേടി ഉദ്യോഗസ്ഥര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചു. കൂടുതല്‍ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നാണ് വാദം. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞദിവസമാണ് ഹര്‍ജി നല്‍കിയത്.

മുനീറിന്റെ കേസ് ഒതുക്കുന്നതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കെതിരായ അഴിമതിക്കേസാണ് തേച്ചുമാച്ചുകളയപ്പെടുക. മലപ്പുറം ജില്ലയിലെ രണ്ടുറോഡിന്റെ നിര്‍മാണത്തിലാണ് 50 ലക്ഷം രൂപയുടെ വെട്ടിപ്പുനടന്നത്. മുനീറടക്കം 11 പേരാണ് കേസിലുള്ളത്. രണ്ടുകേസിലും ഒന്നാം പ്രതിയാണ് മുനീര്‍ . കരാറുകാരും ഉന്നതോദ്യോഗസ്ഥരുമാണ് മറ്റുപ്രതികള്‍ . പൊതുമരാമത്തുവകുപ്പ് മഞ്ചേരി ഡിവിഷന്റെ കീഴില്‍ മൊറയൂരില്‍നിന്ന് വളാഞ്ചേരി- അരിമ്പ്ര- നെടിയിരുപ്പുവഴി പട്ടികജാതി കോളനിയിലേക്കുള്ള റോഡ് നിര്‍മാണം ടെന്‍ഡര്‍ വിളിക്കാതെ നല്‍കി 27.83 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നതാണ് ഒരു കേസ്. 2005 ഡിസംബര്‍ 12നായിരുന്നു റോഡ്നിര്‍മാണത്തിന് മുനീര്‍ ഉത്തരവിറക്കിയത്.
(പി വി ജീജോ)

deshabhimani 250611

2 comments:

  1. പൊതുമരാമത്തുമന്ത്രിയായിരിക്കെ ടെന്‍ഡര്‍വിളിക്കാതെ റോഡുനിര്‍മാണത്തിന് ഉത്തരവിറക്കി ലക്ഷങ്ങള്‍ വെട്ടിച്ച കേസില്‍ മന്ത്രി എം കെ മുനീറിനെ രക്ഷിക്കാന്‍ നീക്കം. അന്വേഷണം പൂര്‍ത്തിയായി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച 2 കേസുകളാണ് തുടരന്വേഷിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായി തുടരന്വേഷണത്തിന് അനുമതി തേടി ഉദ്യോഗസ്ഥര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചു. കൂടുതല്‍ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നാണ് വാദം. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞദിവസമാണ് ഹര്‍ജി നല്‍കിയത്.

    ReplyDelete
  2. കോഴിക്കോട്: തനിക്കെതിരെയുള്ള വിജിലന്‍സ് കേസുകളില്‍ ഇടപെടാറില്ലെന്ന് പഞ്ചായത്ത്മന്ത്രി എംകെ മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസ് കേസിന്റെ വഴിക്ക്പോകും. കെഎസ്ടിപി പദ്ധതിയില്‍ താനിപ്പോഴും കുറ്റക്കാരനാണെന്നാണ് കോടതി കരുതുന്നത്.തന്റെ കാലത്ത് നിര്‍മ്മിച്ച റോഡുകള്‍ ഇപ്പോഴും തകര്‍ന്നിട്ടില്ല. പ്രവൃത്തിയില്‍ അപാകമില്ല. സത്യം എന്നെങ്കിലും പുറത്തുവരുമെന്നും മുനീര്‍ പറഞ്ഞു

    ReplyDelete