Thursday, June 30, 2011

കോഴവിവാദം: സഭയില്‍ വിശദീകരണവുമായി മന്ത്രി

 നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വന്‍ കോഴ ആവശ്യപ്പെടുന്നുവെന്ന ആരോപണത്തില്‍ നിയമസഭയില്‍ മന്ത്രിയുടെ വിശദീകരണം. തൊഴില്‍മന്ത്രി ഷിബു ബേബിജോണിനെതിരെയാണ് അഴിമതി ആരോപണം ഉയര്‍ന്നത്. തമ്പാനൂര്‍ ബസ് ടെര്‍മിനലും ഫ്ളാറ്റുകളുമടക്കം സംസ്ഥാനത്തെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ തടയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്ത്രിയെ കാണേണ്ടതുപോലെ കണ്ടില്ലെങ്കില്‍ നോട്ടീസുപോലും നല്‍കാതെ ഉദ്യോഗസ്ഥര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് പ്രശ്നം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ പ്രശ്നത്തിന് മന്ത്രിമാര്‍ മറുപടി പറയുമ്പോഴാണ് ഷിബു ബേബിജോണ്‍ വിശദീകരണം നല്‍കിയത്.

സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് നിര്‍മാണകേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റശേഷം അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് തനിക്ക് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ യോഗത്തില്‍ ചര്‍ച്ചയ്ക്കുശേഷമാണ് പ്രത്യേക യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ ലേബര്‍ കമീഷണറും മറ്റിടങ്ങളില്‍ ജോയിന്റ് ലേബര്‍ കമീഷണറും പരിശോധനാ സംഘത്തിന് നേതൃത്വം നല്‍കി. 36 ഇടത്ത് പരിശോധന നടത്തി. 12 ഇടത്ത് പണി നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കി. ഇതില്‍ നാലിടത്ത് പണി പുനരാരംഭിക്കാന്‍ അനുമതി നല്‍കി. പരിശോധനയില്‍ എന്തെങ്കിലും വീഴ്ചയോ ക്രമക്കേടോ നടന്നിട്ടുണ്ടെന്നു തെളിയിച്ചാല്‍ സ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

deshabhimani 300611

1 comment:

  1. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വന്‍ കോഴ ആവശ്യപ്പെടുന്നുവെന്ന ആരോപണത്തില്‍ നിയമസഭയില്‍ മന്ത്രിയുടെ വിശദീകരണം. തൊഴില്‍മന്ത്രി ഷിബു ബേബിജോണിനെതിരെയാണ് അഴിമതി ആരോപണം ഉയര്‍ന്നത്. തമ്പാനൂര്‍ ബസ് ടെര്‍മിനലും ഫ്ളാറ്റുകളുമടക്കം സംസ്ഥാനത്തെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ തടയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്ത്രിയെ കാണേണ്ടതുപോലെ കണ്ടില്ലെങ്കില്‍ നോട്ടീസുപോലും നല്‍കാതെ ഉദ്യോഗസ്ഥര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് പ്രശ്നം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ പ്രശ്നത്തിന് മന്ത്രിമാര്‍ മറുപടി പറയുമ്പോഴാണ് ഷിബു ബേബിജോണ്‍ വിശദീകരണം നല്‍കിയത്.

    ReplyDelete