മഞ്ചേരി: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വി ദിലീപ് മുമ്പാകെ ചോദ്യംചെയ്തു. പ്രതിഭാഗം സാക്ഷികളെ വിസ്തരിക്കാനും വാദത്തിനുമായി കേസ് 18ന് കോടതി വീണ്ടും പരിഗണിക്കും.
2004 നവംബര്‍ ഒന്നിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ മുസ്ലിംലീഗുകാര്‍ ആക്രമിച്ച കേസില്‍ 23 പേരാണ് പ്രതികള്‍ . ഐസ്ക്രീം പാര്‍ലര്‍ കേസില്‍പ്പെട്ട മുസ്ലിംലീഗ് നേതാവും വ്യവസായമന്ത്രിയുമായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെത്തിയ ലീഗുകാരാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. ഏഷ്യാനെറ്റ് ക്യാമറാമാന്‍ കെ പി രമേഷ്, അമൃത ടി വി റിപ്പോര്‍ട്ടര്‍ ദീപക് ധര്‍മടം, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ദീപ വരിക്കാശേരി, കേരളശബ്ദം ലേഖകന്‍ പ്രദീപ് ഉഷസ്, കൈരളി ടി വി ക്യാമറാമാന്‍ ഷൈലേഷ്, എം ടി വി റിപ്പോര്‍ട്ടര്‍ സജീവ് സി വാരിയര്‍ , എന്‍ടിവി ക്യാമറാമാന്‍ എം സജീവ്, ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഉണ്ണികൃഷ്ണന്‍ , ക്യാമറാമാന്‍ ബിജു മുരളീധരന്‍ , ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടര്‍ എന്‍ പി ജോണ്‍ , ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ മുത്താട്ടില്‍ സുരേഷ്, ഇന്ത്യാവിഷന്‍ ഡ്രൈവര്‍ മുന്നതൊടി ഫിര്‍ഷാദ് എന്നിവരെയാണ് മര്‍ദിച്ചത്.
വല്ലാഞ്ചിറ അബ്ദുള്‍മജീദ്, കാരിമരക്കാട് കളത്തിങ്ങല്‍ സക്കീര്‍ , പെരുമ്പള്ളി മുനീര്‍ , പൊട്ടിതൊടി അന്‍വര്‍ സാദത്ത്, പി എം അബ്ദുള്‍റസാഖ്, പൊറ്റമ്മല്‍ അഷറഫ്, താന്നാരി സുല്‍ഫിക്കര്‍ , എം പി അബ്ദുള്‍നാസര്‍ , പാറക്കോട് കുത്തബുദ്ദീന്‍ , ചാത്തോളി ഉച്ചാരക്കടവ് ഷെറീഫ്, വട്ടതൊടി ഹംസ, പുല്ലാനികാട്ടില്‍ അബ്ദുള്‍മജീദ്, ചെമ്മല ഷിഹാബുദ്ദീന്‍ , കുഴിയാട്ടില്‍ അബ്ദുള്ള, കാടേങ്ങര അബ്ദുള്‍റഷീദ്, എറാട്ട്തൊടി ഫൈസല്‍ , കരുകുളത്ത് ശിഹാബ്, ചെറാട്ട്തൊടി കാരാട്ട് ഷംസീര്‍ , മേലേമടംമണ്ണില്‍ സുധീര്‍ (ബാബു), നടുവിലപുരയില്‍ അയൂബ്, കരിയാട്ട് റഹീദ്, പെരിങ്ങ കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികള്‍ . 143, 147, 148 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
deshabhimani 140811
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വി ദിലീപ് മുമ്പാകെ ചോദ്യംചെയ്തു. പ്രതിഭാഗം സാക്ഷികളെ വിസ്തരിക്കാനും വാദത്തിനുമായി കേസ് 18ന് കോടതി വീണ്ടും പരിഗണിക്കും.
ReplyDelete