Sunday, August 14, 2011

കൂടുകളില്‍ വിളഞ്ഞത് ലക്ഷങ്ങളുടെ കരിമീന്‍

കൊല്ലം: ആദ്യ വിളവെടുപ്പില്‍തന്നെ "കരിമീന്‍ ചാകര". മണിക്കൂറിനുള്ളില്‍ വിറ്റത് രണ്ടുലക്ഷത്തിന്റെ മത്സ്യം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച രാഷ്ട്രീയ കൃഷി വികാസ് പദ്ധതി പ്രകാരം അഷ്ടമുടി കായലില്‍ ചവറ കുരുശുംമൂട് ഭാഗത്ത് കൂടുകളില്‍നിക്ഷേപിച്ച കരിമീന്‍ കുഞ്ഞുങ്ങളാണ് വളര്‍ച്ചയെത്തിയത്. വിളവെടുപ്പുത്സവം എന്‍ പീതാംബരക്കുറുപ്പ് എംപി ഉദ്ഘാടനംചെയ്തു.

എട്ട് മാസം മുമ്പ് അഞ്ചംഗ കുടുംബങ്ങളുടെ പത്ത് ഗ്രൂപ്പുകളാണ് കൂടുകളില്‍ കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. നിരോധിത ചീനവല ഉപയോഗിച്ച് കായലില്‍ മത്സ്യബന്ധനംനടത്തിവന്ന തൊഴിലാളി കുടംബങ്ങളാണ് പദ്ധതി പ്രകാരം മത്സ്യകൃഷി നടത്തിയത്. ഓരോ യൂണിറ്റിനും രണ്ട് ലക്ഷം വീതമാണ് നല്‍കിയത്. അതില്‍ ഒരു ലക്ഷം സബ്സിഡിയാണ്. നൈലോണിലും പിവിസിയിലും നിര്‍മിച്ച കൂടുകളിലാണ് കരിമീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പ്രദേശവാസിയായ രഘുവിന്റെ 11 കൂടുകളിലെ മത്സ്യത്തിന്റെ വിളവെടുപ്പാണ് നടന്നത്. രണ്ട് കൂട് പൊട്ടിച്ചപ്പോള്‍തന്നെ 20,000 രൂപയുടെ കരിമീന്‍ ലഭിച്ചു. വിളഞ്ഞ കരിമീന്‍ വാങ്ങാന്‍ വന്‍ തിരക്കായിരുന്നു. മറ്റ് ഗ്രൂപ്പുകളുടെ വിളവെടുപ്പ് വരുംദിവസങ്ങളില്‍ നടക്കും. പദ്ധതി വ്യാപകമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജെ പ്രസന്നകുമാര്‍ പറഞ്ഞു.

deshabhimani 140811

1 comment:

  1. ആദ്യ വിളവെടുപ്പില്‍തന്നെ "കരിമീന്‍ ചാകര". മണിക്കൂറിനുള്ളില്‍ വിറ്റത് രണ്ടുലക്ഷത്തിന്റെ മത്സ്യം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച രാഷ്ട്രീയ കൃഷി വികാസ് പദ്ധതി പ്രകാരം അഷ്ടമുടി കായലില്‍ ചവറ കുരുശുംമൂട് ഭാഗത്ത് കൂടുകളില്‍നിക്ഷേപിച്ച കരിമീന്‍ കുഞ്ഞുങ്ങളാണ് വളര്‍ച്ചയെത്തിയത്.

    ReplyDelete