പാര്‍ലമെന്റ് പ്രവര്‍ത്തിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യം `ദൈനംദിന അടിസ്ഥാനത്തില്‍' ബി ജെ പി തീരുമാനിക്കുമെന്ന പ്രതിപക്ഷ നേതാവ് (ബി ജെ പി) സുഷ്‌മ സ്വരാജിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയ്‌ക്കുനേരെയുള്ള വെല്ലുവിളിയാണ്. ``ഓരോ ദിവസവും കാലത്ത് ബി ജെ പി പാര്‍ലമെന്ററി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് അതാതു ദിവസം പാര്‍ലമെന്റ് പ്രവര്‍ത്തിക്കേണ്ടതുണ്ടോ എന്നു തീരുമാനിക്കും'' എന്ന് കഴിഞ്ഞ ദിവസം സുഷമ സ്വരാജ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അവരോടൊപ്പം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് (ബി ജെ പി) അരുണ്‍ ജെയ്‌റ്റിലിയും സന്നിഹിതനായിരുന്നു.
പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായുള്ള 750 ല്‍പരം അംഗങ്ങളില്‍ കേവലം 165 പേരുടെ പിന്തുണയാണ് ബി ജെ പിക്കുള്ളത്. അത്രയും അംഗങ്ങളുടെ പിന്തുണ മാത്രമുള്ള പാര്‍ട്ടി തന്നിഷ്‌ടപ്രകാരം സഭയുടെ പ്രവര്‍ത്തനം അലങ്കോലപ്പെടുത്താനും സ്‌തംഭിപ്പിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിലെ അതിരുകടന്ന വിരോധാഭാസമാണ്. ഭരണകക്ഷിയുടെ നയപരിപാടികളോടോ അവര്‍ സ്വീകരിക്കുന്ന ജനവിരുദ്ധ നടപടികളോടോ ഉള്ള പ്രശ്‌നാധിഷ്‌ടിത പ്രതികരണമായല്ല ബി ജെ പി ഈ നിലപാട് സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഭരണമുന്നണിയോട് മൃദുല സമീപനം സ്വീകരിച്ച സുഷമ സ്വരാജിന്റെയും ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടിയുടെയും പെട്ടന്നുള്ള നിലപാട് മാറ്റത്തിനുപിന്നില്‍ പാര്‍ട്ടി പ്രസിഡന്റ് നിധിന്‍ ഗാഡ്‌കരിയുടെയും സംഘ്‌പരിവാറിന്റെയും സമ്മര്‍ദമാണുള്ളത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച കേന്ദ്ര കായിക-യുവജനകാര്യമന്ത്രി അജയ് മാക്കന്‍ പുറപ്പെടുവിച്ച പ്രസ്‌താവന സംബന്ധിച്ച് ചൊവ്വാഴ്‌ച പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക് ബി ജെ പി സമ്മതം നല്‍കുകയായിരുന്നു. കോമണ്‍വെല്‍ത്ത് അഴിമതി ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുന്നതിനെ ഡല്‍ഹി ബി ജെ പി ഘടകം എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഗാഡ്‌കരിയുടെ ഇടപെടല്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സി എ ജി റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റാന്‍ കഴിയുമെന്ന രാഷ്‌ട്രീയ കണക്കുകൂട്ടലാണ് പെട്ടെന്നുള്ള ബി ജെ പി നിലപാട് മാറ്റത്തിന് പിന്നിലെന്ന് വേണം കരുതാന്‍.
എന്നാല്‍ സുപ്രധാന രാഷ്‌ട്രീയ-ജനകീയ പ്രശ്‌നങ്ങളിലെല്ലാം ബി ജെ പിയും കോണ്‍ഗ്രസും നിര്‍ലജ്ജം ഒത്തുകളിക്കുന്നതാണ് രാജ്യം കണ്ടത്. ജനങ്ങളെയും രാഷ്‌ട്രത്തെയും കബളിപ്പിക്കുന്ന ചക്കളാത്തി പോരിലാണ് അവര്‍ ഏര്‍പ്പെട്ടിരുന്നത്. വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന്റെ ഗതി ഈ ഒത്തൂകളിയാണ് തുറന്നു കാട്ടിയത്. പ്രമേയത്തിന്റെ ചര്‍ച്ചയില്‍ വിലക്കയറ്റത്തിനും അതിനു കാരണക്കാരായ ഗവണ്‍മെന്റിനുമെതിരെ ആഞ്ഞടിച്ച ബി ജെ പി വോട്ടെടുപ്പിന്റെ നേരമായപ്പോള്‍ സമവായത്തിന്റെ പേരില്‍ ഇടതുപക്ഷം അടക്കം മറ്റു പ്രതിപക്ഷ കക്ഷികളെയും വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനകോടികളെയും വഞ്ചിക്കുകയാണ് ഉണ്ടായത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ട സര്‍ക്കാരിന്റെ നയങ്ങളെ അപലപിക്കുന്നതും വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ പാര്‍ലമെന്റിലെ സി പി ഐ ഗ്രൂപ്പ് നേതാവ് ഗുരുദാസ് ദാസ് ഗുപ്‌ത അവതരിപ്പിച്ച ഭേദഗതി ഭരണകക്ഷിയോടൊപ്പം ചേര്‍ന്ന് മുഖ്യ പ്രതിപക്ഷം പരാജയപ്പെടുത്തി. ജനങ്ങള്‍ക്കെതിരായ കോണ്‍ഗ്രസ്-ബി ജെ പി കൂട്ടുകെട്ടാണ് രാജ്യം ദര്‍ശിച്ചത്.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലും ഭരണമുന്നണിയും മുഖ്യ പ്രതിപക്ഷമായ ബി ജെ പിയും പെന്‍ഷന്‍ റിഫോം ബില്‍ പാസാക്കുന്നതില്‍ സമാന നിലപാടാണ് സ്വീകരിച്ചത്. തൊഴിലാളിവര്‍ഗം നിരന്തര പോരാട്ടത്തിലൂടെ നേടിയെടുത്ത പെന്‍ഷന്‍ അവകാശം നിഷേധിക്കുന്ന, പെന്‍ഷന്‍ ഫണ്ട് സ്വകാര്യകമ്പനികളുടെ ലാഭക്കൊതിക്ക് അടിയറവെയ്‌ക്കുന്ന, തൊഴിലാളിവിരുദ്ധ ബില്ല് പാസാക്കുന്നതിലും കോണ്‍ഗ്രസ്-ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് വിജയിക്കുന്നതു നാം കണ്ടു. ഒന്നാം യു പി എ ഭരണകാലയളവില്‍ ഇടതുപക്ഷ നിലപാട് ഒന്നുകൊണ്ട് മാറ്റിവെയ്‌ക്കപ്പെട്ട തൊഴിലാളിവിരുദ്ധ ബില്ലാണ് പാസാക്കിയത്.
അനേകകോടി പട്ടിണി പാവങ്ങളെയും തൊഴിലാളികളെയും വഞ്ചിക്കാന്‍ യാതൊരു ഉളുപ്പുമില്ലാതെ ഭരണകക്ഷിയുമായി കൈകോര്‍ക്കാന്‍ മടികാണിക്കാത്ത ബി ജെ പിയാണ് പുതിയ നിലപാടുമായി രംഗത്ത് എത്തിയിട്ടുള്ളത്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ബി ജെ പി നീക്കം ഭരണകക്ഷിയുമായി ചേര്‍ന്നുള്ള ഒത്തുകളിമാത്രമാണ്. സഭാനടപടികള്‍ തടസ്സപ്പെടണമെന്നു തന്നെയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം കോണ്‍ഗ്രസും ഗവണ്‍മെന്റും ഉള്‍പ്പെട്ടിട്ടുള്ള അഴിമതികള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. വിലക്കയറ്റത്തിന്റെയും മറ്റ് ജനദ്രോഹ നടപടികളുടെയും കാര്യത്തില്‍ ഗവണ്‍മെന്റിനെ രക്ഷിച്ച ബി ജെ പി, ഭരണമുന്നണിക്ക് നല്‍കുന്ന മറ്റൊരു ആശ്വാസ നടപടി മാത്രമായിരിക്കും സഭാ നടപടികളുടെ തടസ്സപ്പെടുത്തല്‍. ഭരണമുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷമായ ബി ജെ പിയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത് അവതരിപ്പിക്കുന്ന ജനദ്രോഹ പദ്ധതിയാണ് സഭാനടപടി സ്‌തംഭിപ്പിക്കലെന്ന ഈ ചക്കളാത്തിപ്പോര്.
janayugom editorial 120811
പാര്‍ലമെന്റ് പ്രവര്‍ത്തിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യം `ദൈനംദിന അടിസ്ഥാനത്തില്‍' ബി ജെ പി തീരുമാനിക്കുമെന്ന പ്രതിപക്ഷ നേതാവ് (ബി ജെ പി) സുഷ്‌മ സ്വരാജിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയ്‌ക്കുനേരെയുള്ള വെല്ലുവിളിയാണ്. ``ഓരോ ദിവസവും കാലത്ത് ബി ജെ പി പാര്‍ലമെന്ററി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് അതാതു ദിവസം പാര്‍ലമെന്റ് പ്രവര്‍ത്തിക്കേണ്ടതുണ്ടോ എന്നു തീരുമാനിക്കും'' എന്ന് കഴിഞ്ഞ ദിവസം സുഷമ സ്വരാജ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അവരോടൊപ്പം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് (ബി ജെ പി) അരുണ്‍ ജെയ്‌റ്റിലിയും സന്നിഹിതനായിരുന്നു.
ReplyDelete