Monday, August 8, 2011

അപവാദം പ്രചരിപ്പിച്ച് സിപിഐ എമ്മിനെ തകര്‍ക്കാനാവില്ല

പാലക്കാട്: അപവാദം പ്രചരിപ്പിച്ച് സിപിഐ എമ്മിനെ തകര്‍ക്കാനാവില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ചത്തെ മനോരമ പത്രത്തിലും ജയ്ഹിന്ദ് ചാനലിലും സിപിഐ എം ജില്ലാ നേതൃത്വത്തിനെതിരായി വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവും സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയറ്റ് അംഗവും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ ഒരു തരിമ്പുപോലും സത്യമില്ല. മനോരമ പത്രം പേര് പറയാതെയും ജയ്ഹിന്ദ് ചാനല്‍ പേരു പറഞ്ഞുമാണ് പ്രചാരവേല നടത്തിയത്. ഇതില്‍ കഴമ്പില്ലെന്ന് പാര്‍ടിയേയും പാര്‍ടി നേതാക്കളേയും നന്നായറിയാവുന്ന ജനങ്ങള്‍ക്കറിയാം. വ്യക്തിഹത്യയും സ്വഭാവഹത്യയും നടത്തി സിപിഐ എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് നശിപ്പിക്കാനുള്ള നെറികെട്ട പ്രചാരണത്തിന് പ്രസ്ഥാനത്തെ ചെറിയപോറല്‍പോലും ഏല്‍പ്പിക്കാനാവില്ല.

പാര്‍ടിസമ്മേളനങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കാനിരിക്കെ സമ്മേളനങ്ങളെ ലക്ഷ്യംവച്ച് പാര്‍ടി നേതാക്കള്‍ക്കെതിരായ സ്വഭാവഹത്യാനീക്കങ്ങള്‍ പാര്‍ടി ശത്രുക്കള്‍ സ്വീകരിക്കുന്നത് പുത്തരിയല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരുടെ ജീവല്‍പ്രശ്നങ്ങളില്‍ ഇടപെട്ട് സ്നേഹവും വിശ്വാസവും ആര്‍ജിച്ച് വളര്‍ന്നുവന്നവരാണ് നേതാക്കള്‍ . അത്തരം നേതാക്കളെ സ്വാഭാവഹത്യ നടത്താനുള്ള നീക്കം വൃഥാവിലാവുകയെ ഉള്ളു. വ്യാജവാര്‍ത്തചമച്ചും നുണപ്രചാരണം നടത്തിയും പാര്‍ടി അംഗങ്ങളേയും പാര്‍ടിയെ സ്നേഹിക്കുന്നവരേയും തെറ്റിദ്ധരിപ്പിക്കാനാവില്ല. പാര്‍ടിക്കും പാര്‍ടി നേതാക്കള്‍ക്കുമെതിരായ ഇത്തരം പ്രാചാരവേലകളെ ചെറുത്തുതോല്‍പ്പിക്കാനുള്ള കരുത്ത് സിപിഐ എമ്മിനുണ്ടെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 080811

1 comment:

  1. അപവാദം പ്രചരിപ്പിച്ച് സിപിഐ എമ്മിനെ തകര്‍ക്കാനാവില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ചത്തെ മനോരമ പത്രത്തിലും ജയ്ഹിന്ദ് ചാനലിലും സിപിഐ എം ജില്ലാ നേതൃത്വത്തിനെതിരായി വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവും സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയറ്റ് അംഗവും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ ഒരു തരിമ്പുപോലും സത്യമില്ല. മനോരമ പത്രം പേര് പറയാതെയും ജയ്ഹിന്ദ് ചാനല്‍ പേരു പറഞ്ഞുമാണ് പ്രചാരവേല നടത്തിയത്. ഇതില്‍ കഴമ്പില്ലെന്ന് പാര്‍ടിയേയും പാര്‍ടി നേതാക്കളേയും നന്നായറിയാവുന്ന ജനങ്ങള്‍ക്കറിയാം. വ്യക്തിഹത്യയും സ്വഭാവഹത്യയും നടത്തി സിപിഐ എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് നശിപ്പിക്കാനുള്ള നെറികെട്ട പ്രചാരണത്തിന് പ്രസ്ഥാനത്തെ ചെറിയപോറല്‍പോലും ഏല്‍പ്പിക്കാനാവില്ല.

    ReplyDelete