Saturday, August 6, 2011

വിദ്യാഭ്യാസത്തിന് പണമില്ല; സഹായമെല്ലാം കോര്‍പറേറ്റുകള്‍ക്ക്-രാജേഷ്

ന്യൂഡല്‍ഹി: പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കാനും വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കുന്നതിനും പണമില്ലെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വന്‍ തോതിലുള്ള സൗജന്യങ്ങളാണ് നല്‍കുന്നതെന്ന് എം ബി രാജേഷ്(സിപിഐ എം) ലോകസഭയില്‍ പറഞ്ഞു. ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജേഷ്.

85,000 കോടി രൂപ കൂടി ഉണ്ടെങ്കില്‍ പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാകാന്‍ കഴിയുമെന്ന് സോണിയാഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതി തന്നെ പറയുകയുണ്ടായി. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ചുലക്ഷം കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവുകളായും സൗജന്യങ്ങളായും മറ്റും നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയ്ക്ക് 21 ലക്ഷം കോടിയാണ് കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അഴിമതിയും പൊതുവിഭവങ്ങള്‍ ചോര്‍ത്തുന്നു.

ദേശീയ സാമ്പിള്‍ സര്‍വേയുടെ ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം രാജ്യം തൊഴില്‍രഹിത വളര്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്. ഗ്രാമീണമേഖലയില്‍ തൊഴിലുറപ്പുപദ്ധതിയുണ്ടായിട്ടും തൊഴിലില്ലായ്മ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി വെട്ടിച്ചുരുക്കാനുള്ള നീക്കം അപകടകരമാണ്. ചില്ലറ വില്‍പ്പന മേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം ചെറുകിട കച്ചവടക്കാരുടെ നാശത്തിന് കാരണമാകും. ഉപധനാഭ്യര്‍ഥനയെ എതിര്‍ത്ത് രാജേഷ് പറഞ്ഞു.

deshabhimani 060811

1 comment:

  1. പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കാനും വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കുന്നതിനും പണമില്ലെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വന്‍ തോതിലുള്ള സൗജന്യങ്ങളാണ് നല്‍കുന്നതെന്ന് എം ബി രാജേഷ്(സിപിഐ എം) ലോകസഭയില്‍ പറഞ്ഞു. ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജേഷ്.

    ReplyDelete