സര്‍ക്കാര്‍ നല്‍കിവരുന്ന 120 പൗണ്ട് പ്രതിമാസ തൊഴില്‍രഹിത വേതനം കറുത്ത വംശജര്‍ക്ക് ഇല്ലാതാകുന്നു എന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെയാണ് തിങ്കള്‍ രാത്രിമുതല്‍ ടോട്ടണ്‍ഹാമില്‍ കലാപം രൂക്ഷമാക്കിയത്. ഞാന്‍ ജോലിചെയ്യുന്ന കെന്റില്‍നിന്ന് മുക്കാല്‍ മണിക്കൂര്‍ കാറില്‍ യാത്ര ചെയ്താല്‍ ടോട്ടണ്‍ ഹാമിലേക്കെത്താം. ജോലി ആവശ്യാര്‍ഥം തിങ്കളാഴ്ച രാത്രി ഞാന്‍ ടോട്ടണ്‍ ഹാമിലായിരുന്നു. ജോലി കഴിഞ്ഞ് ഷോപ്പിങ്ങിനായി അവിടത്തെ പ്രശസ്തമായ സിറ്റി സെന്ററില്‍ കറങ്ങി നടക്കുമ്പോഴായിരുന്നു കറുത്ത വംശജരുടെ കലാപത്തിന്റെ നടുക്കുന്ന ദൃശ്യം നേരില്‍ കണ്ടത്. വലിയ ബഹളമുണ്ടാക്കി അമ്പതോളം പേര്‍ ഞാന്‍ നിന്നിരുന്ന കടയുടെ അടുത്തേക്ക് കുതിച്ചെത്തി. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സിറ്റി സെന്ററിലെ കടയില്‍ കയറി സാധനങ്ങള്‍ മുഴുവന്‍ വലിയ ട്രേയില്‍ എടുത്തുകൊണ്ടു പോയി. ചിലത് കടയുടെ മുമ്പില്‍ത്തന്നെ കൂട്ടിയിട്ട് തീയിട്ടു. ടിന്‍ ഫുഡുകള്‍ പലതും കൊള്ളയടിച്ചുകൊണ്ടുപോകുന്നതും കാണാമായിരുന്നു. ഇത്ര വ്യാപകമായി അക്രമം തുടരുമ്പോഴും തടയാന്‍ സമീപത്തെ പൊലീസുകാരോ, കടയിലെ ജീവനക്കാര്‍തന്നെയോ തയ്യാറാകുന്നില്ല. നഗരത്തില്‍ അപൂര്‍വമായിമാത്രം കാണുന്ന പൊലീസുകാര്‍ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു.
അന്ന് നഗരത്തില്‍ തങ്ങാന്‍ നിശ്ചയിച്ചിരുന്ന ഞാന്‍ ഉടന്‍ ടാക്സി വിളിച്ച് ജോലിസ്ഥലമായ കെന്റിലേക്ക് സ്ഥലം വിട്ടു. ബഹളത്തില്‍ ഭയന്നുപോയവര്‍ പരക്കം പായുന്നതും കാണാമായിരുന്നു. കുഴപ്പം ടോട്ടണ്‍ഹാമിലെ ഇതര കടകളിലേക്കും വ്യാപിച്ചതോടെ ആക്രോശിച്ചുകൊണ്ട് ഒരുപറ്റം കുതിരപ്പൊലീസുകാര്‍ എത്തി കറുത്തവരെ ഓടിച്ചുവിടുന്നത് ടാക്സിയിലിരുന്ന് ഭീതിയോടെ കണ്ടു. കറുത്തവരെ ചീത്ത വിളിച്ചുകൊണ്ട് ടാക്സി ഡ്രൈവര്‍ കാറിന്റെ വേഗം കൂട്ടി. ബര്‍മിങ്ഹാമിലും അവിടെനിന്ന് അരമണിക്കൂര്‍ യാത്രയുള്ള പ്രിസ്റ്റോളിലും കൊള്ളയടി വ്യാപകമാണെന്ന് ഫോണില്‍ വിളിച്ച സുഹൃത്തും പറഞ്ഞു. മാഞ്ചസ്റ്റര്‍വരെ കലാപം പടര്‍ന്നതായി രാവിലെ ടിവിയിലും കണ്ടു. പത്രത്തിലും ടിവിയിലും രണ്ടുദിവസമായി അക്രമത്തിന്റെ വാര്‍ത്ത കേട്ടിരുന്നെങ്കിലും ഞാന്‍ ജോലിചെയ്യുന്ന ഉള്‍പ്രദേശമായ കെന്റില്‍ ഇതൊന്നും നേരിട്ട് അറിഞ്ഞിരുന്നില്ല. നഗരഹൃദയത്തിലെത്തിയപ്പോഴാണ് ലണ്ടന്‍ നഗരം കത്തുന്നതിന്റെ നടുക്കുന്ന ദൃശ്യം അനുഭവിക്കാനായത്. വിവേചനം രൂക്ഷമായ രാജ്യത്ത് കറുത്തവര്‍ക്ക് പെട്ടെന്ന് ആളെസംഘടിപ്പിക്കാന്‍ പ്രയാസമില്ല. മൊബൈല്‍ഫോണിലും ഫേസ്ബുക്കിലും മറ്റും ആഹ്വാനംചെയ്ത് വലിയ കടകള്‍ കൊള്ളയടിക്കുന്ന നടുക്കുന്ന കാഴ്ചയാണ് പലയിടത്തും തുടരുന്നത്. പല സുഹൃത്തുക്കളും ഇക്കാര്യം ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ പൊതുവില്‍ കുറവുള്ള പ്രിസ്റ്റോളിലും ബര്‍മിങ്ഹാമിലുമാണ് ഇപ്പോള്‍ അക്രമം രൂക്ഷമായിട്ടുള്ളത്. ഇന്ത്യക്കാരും ഏഷ്യന്‍ വംശജരും കൂടുതലുള്ള ഈസ്റ്റ്ഹാമില്‍ അക്രമം അത്രകണ്ട് വ്യാപിച്ചിട്ടില്ല.
അതേസമയം, ലണ്ടന്‍ സെന്റര്‍ പ്രദേശത്തേക്ക് അക്രമം വ്യാപിക്കാതിരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ടിവി വാര്‍ത്തയില്‍ കണ്ടു. പൊതുവെ സമ്പന്നര്‍ പാര്‍ക്കുന്ന മേഖലയാണ് ലണ്ടന്‍ സെന്റര്‍മേഖല. അവിടത്തേക്ക് അക്രമം വ്യാപിച്ചാല്‍ പൊലീസ് അടക്കം ഇപ്പോള്‍ പാലിക്കുന്ന "മാന്യത" തുടരില്ലെന്നാണ് കേള്‍ക്കുന്നത്.
(ലണ്ടനിലെ കെന്റില്‍ നിന്നും അശോക് പായം)
deshabhimani 100811

ReplyDelete