Monday, September 17, 2012

മാഹിന്‍ വധം: 2 ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം


ചാലക്കുടി മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും സിഐടിയുവിന്റെയും സിപിഐ എമ്മിന്റെയും സജീവ പ്രവര്‍ത്തകനുമായിരുന്ന മാഹിനെ വധിച്ച കേസില്‍ രണ്ട് ആര്‍എസ്എസുകാര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. . ആളൂര്‍ കരുവാന്‍വീട്ടില്‍ സദാനന്ദന്റെ മകന്‍ സതീഷ് (29), വല്ലക്കുന്ന് തൂയത്ത് വീട്ടില്‍ ചന്ദ്രന്റെ മകന്‍ ശരത് (28) എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് ജഡ്ജി കെ പി ജ്യോതീന്ദ്രനാഥ് ശിക്ഷ വിധിച്ചത്. പ്രതികള്‍ 50000 രൂപ വീതം പിഴയും നല്‍കണം. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.

ആര്‍എസ്എസുകാരുടെ ആക്രമണത്തിനിരയായി കാലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാഹിനെ രാഷ്ട്രീയ വിരോധത്താല്‍ ആശുപത്രി മുറിയില്‍ കയറി ബിജെപിആര്‍എസ്എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2006 ഡിസംബര്‍ 16ന് പുലര്‍ച്ചെയാണ് സംഭവം. ആളൂര്‍ തിരുനല്‍വേലിക്കാരന്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ മാഹിനെ (28) ചാലക്കുടി പോട്ട ധന്യ ആശുപത്രിയിലെ ഓര്‍ത്തോ വാര്‍ഡിലെ മുറിയിലാണ് ബിജെപിആര്‍എസ്എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.മാഹിന്റെ ദേഹത്ത് 49 വെട്ടുണ്ടായിരുന്നു.

പുത്തൂക്കാവ് പാടത്തുപറമ്പില്‍ ശ്രീകുമാര്‍ (30), വല്ലക്കുന്ന് എടത്തന്‍ രമേഷ് (29), കൊടകര ചെറുകുന്നം തിരുകുളം ജിത്ത് (ജിനു36), കൊടകര പെരുന്നംകുന്ന് പറമ്പില്‍ സെബി (28), വെള്ളാഞ്ചിറ കീഴാട്ടില്‍ കണ്ണന്‍ (ഉണ്ണികൃഷ്ണന്‍38), പെരുന്നംകുന്ന് തെക്കൂട്ട് ഷിബു (31) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒന്ന്, ആറ് പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മറ്റ് ആറ് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു.

deshabhimani news

1 comment:

  1. ചാലക്കുടി മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും സിഐടിയുവിന്റെയും സിപിഐ എമ്മിന്റെയും സജീവ പ്രവര്‍ത്തകനുമായിരുന്ന മാഹിനെ വധിച്ച കേസില്‍ രണ്ട് ആര്‍എസ്എസുകാര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. . ആളൂര്‍ കരുവാന്‍വീട്ടില്‍ സദാനന്ദന്റെ മകന്‍ സതീഷ് (29), വല്ലക്കുന്ന് തൂയത്ത് വീട്ടില്‍ ചന്ദ്രന്റെ മകന്‍ ശരത് (28) എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് ജഡ്ജി കെ പി ജ്യോതീന്ദ്രനാഥ് ശിക്ഷ വിധിച്ചത്. പ്രതികള്‍ 50000 രൂപ വീതം പിഴയും നല്‍കണം. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു

    ReplyDelete