Monday, September 17, 2012

ജെഎന്‍യു യൂണിയന്‍ ഐസയ്ക്ക്

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (ഐസ) നിലനിര്‍ത്തി. പ്രസിഡന്റ് സ്ഥാനം ജെഎന്‍യു-എസ്എഫ്ഐ എന്ന പേരില്‍ മത്സരിച്ച വിമത എസ്എഫ്ഐക്കാരും എഐഎസ്എഫും ചേര്‍ന്നുള്ള സഖ്യം നേടി. തമിഴ്നാട് സ്വദേശി വി ലെനിന്‍കുമാറാണ് പ്രസിഡന്റ്. എന്‍എസ്യു ഐ, എബിവിപി സംഘടനകളിലെ ഒരുവിഭാഗം ലെനിന് വോട്ടുമറിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പേരില്‍ വലിയൊരു വിഭാഗം ജെഎന്‍യു- എസ്എഫ്ഐ എന്ന വിമത സംഘടന രൂപീകരിച്ച സാഹചര്യത്തിലാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. താല്‍ക്കാലിക സമിതി രൂപീകരിച്ച എസ്എഫ്ഐ എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി. സഖ്യത്തിന്റെ പേരില്‍ എഐഎസ്എഫിന് വിട്ടുകൊടുക്കാറുള്ള ജനറല്‍സെക്രട്ടറി സീറ്റില്‍ മാത്രം സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. എന്നാല്‍, എഐഎസ്്എഫ് വിമത എസ്എഫ്ഐയുമായി സഖ്യമുണ്ടാക്കി. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലും മറ്റും എസ്എഫ്ഐ സ്ഥാനാര്‍ഥി കോപ്പലാണ് തിളങ്ങിയത്. രണ്ടുമാസം മുമ്പുമാത്രം ക്യാംപസില്‍ വിദ്യാര്‍ഥിയായി എത്തിയ കോപ്പല്‍ നൂറിലേറെ വോട്ടുനേടി. വൈസ്പ്രസിഡന്റ് സ്ഥാനത്ത് എസ്എഫ്ഐയുടെ സിദ്ദിഖ് റാബിയത്ത് 280 വോട്ടും ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് സാമുവല്‍ ഫിലിപ്പ് മാത്യു ഇരുന്നൂറിലേറെ വോട്ടും നേടി.

സ്കൂള്‍ ഓഫ് ബയോടെക്നോളജിയില്‍ നിന്ന് കൗണ്‍സിലറായി എസ്എഫ്ഐയുടെ അനീഷ്കുമാര്‍ വിജയിച്ചു. വൈസ്പ്രസിഡന്റായി ഐസയുടെ മീനാക്ഷി ജയിച്ചു. ജനറല്‍ സെക്രട്ടറിയായി ഐസയുടെ ഷക്കീല്‍ അന്‍ജുമും ജോയിന്റ് സെക്രട്ടറിയായി ഐസയുടെ പീയുഷും ജയിച്ചു. ഏഴ് കൗണ്‍സിലര്‍ സ്ഥാനത്തില്‍ എബിവിപി വിജയിച്ചു. ഐസയ്ക്ക് 12ഉം എസ്എഫ്ഐ ജെഎന്‍യു അഞ്ചും എന്‍എസ്യു ഒന്നും കൗണ്‍സിലര്‍ സ്ഥാനം നേടി.

deshabhimani 170912

No comments:

Post a Comment