Monday, September 17, 2012

ആഭ്യന്തരമന്ത്രിയെ ആനയിക്കാന്‍ പൊലീസിനെ ആക്രമിച്ച പ്രതി


ആഭ്യന്തരമന്ത്രിയെ സ്വീകരിക്കാന്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി റെയില്‍വേ സ്റ്റേഷനിലെത്തി. ഹര്‍ത്താല്‍ ദിനമായ ശനിയാഴ്ച കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്വീകരിക്കാനാണ് കേസിലെ മുഖ്യപ്രതിയും കോണ്‍ഗ്രസ്-സേവാദള്‍ പ്രാദേശികനേതാവുമായ റാഫി എത്തിയത്. ഡിസിസി ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ ഒപ്പമുള്ളപ്പോഴാണ് ക്രിമിനല്‍കേസ് പ്രതി മന്ത്രിയെ സ്വീകരിച്ചത്. കായംകുളം ഡിവൈഎസ്പി ദേവമനോഹറിന്റെ നേതൃത്വത്തില്‍പൊലീസും നോക്കിനില്‍ക്കെയാണ് സ്വീകരണം. ഇയാളെ മാറ്റണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം തള്ളിയാണ് നേതാക്കള്‍ മന്ത്രിക്ക് പരിചയപ്പെടുത്തിയത്.

നാലുമാസം മുമ്പ് പൊലീസ് പിടികൂടിയ മണല്‍കൊള്ളക്കാരെ രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കിയത് റാഫിയായിരുന്നു. സിഐ ഓഫീസ് ആക്രമിച്ചാണ് പ്രതികളെ കടത്തിയത്. ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതെതുടര്‍ന്ന് അറസ്റ്റിലായ റാഫി ദിവസങ്ങളോളം ജയിലില്‍ കിടന്നു. മണല്‍കടത്തുസംഘത്തിന്റെ നേതാവായ ഇയാളെ അറസ്റ്റുചെയ്തതിന് സിഐ ഷാനിഹാനെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സ്ഥലംമാറ്റി. ഇതിനുശേഷം കായംകുളത്ത് സിഐയെ നിയമിച്ചിട്ടില്ല. പ്രധാന സ്റ്റേഷനായ ഇവിടെ സിഐ ഇല്ലാതായിട്ട് നാലുമാസം പിന്നിട്ടു. സിഐ നിയമനത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ ആഭ്യന്തരമന്ത്രി കടന്നുപോകുകയുംചെയ്തു.

deshabhimani 180912

2 comments:

  1. ആഭ്യന്തരമന്ത്രിയെ സ്വീകരിക്കാന്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി റെയില്‍വേ സ്റ്റേഷനിലെത്തി. ഹര്‍ത്താല്‍ ദിനമായ ശനിയാഴ്ച കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്വീകരിക്കാനാണ് കേസിലെ മുഖ്യപ്രതിയും കോണ്‍ഗ്രസ്-സേവാദള്‍ പ്രാദേശികനേതാവുമായ റാഫി എത്തിയത്. ഡിസിസി ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ ഒപ്പമുള്ളപ്പോഴാണ് ക്രിമിനല്‍കേസ് പ്രതി മന്ത്രിയെ സ്വീകരിച്ചത്. കായംകുളം ഡിവൈഎസ്പി ദേവമനോഹറിന്റെ നേതൃത്വത്തില്‍പൊലീസും നോക്കിനില്‍ക്കെയാണ് സ്വീകരണം. ഇയാളെ മാറ്റണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം തള്ളിയാണ് നേതാക്കള്‍ മന്ത്രിക്ക് പരിചയപ്പെടുത്തിയത്.

    ReplyDelete
  2. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി ആഭ്യന്തരമന്ത്രിയെ സ്വീകരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് ഉന്നതതല നിര്‍ദേശം. സംഭവത്തിന്റെ ഉത്തരവാദിത്തം പൊലീസിന്റെ തലയില്‍കെട്ടിവച്ച് തടിതപ്പാനാണ് നീക്കം. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് കായംകുളം റെയില്‍വെ സ്റ്റേഷനില്‍ മണ്ണുമാഫിയാ നേതാവും പൊലീസുകാരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയുമായ റാഫി സ്വീകരിച്ചത്. റാഫി സ്വീകരിക്കുന്നത് ചിത്രംസഹിതം "ദേശാഭിമാനി" പ്രസിദ്ധീകരിച്ചത് മന്ത്രിയെ വെട്ടിലാക്കി. കോണ്‍ഗ്രസ് ഐ ജില്ലാതല നേതാക്കളടക്കം റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് സേവാദള്‍ പ്രവര്‍ത്തകന്‍കൂടിയായ റാഫി കൈപിടിച്ച് മന്ത്രിയെ സ്വീകരിച്ചത്. മന്ത്രിയുടെ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ റാഫിയുടെ സാന്നിധ്യം കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസ് നിര്‍ദേശം അവഗണിച്ച് നേതാക്കളുടെ അനുമതിയോടെയാണ് റാഫി മന്ത്രിയെ സ്വീകരിച്ചത്. റാഫിയെ മന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുത്തതും കോണ്‍ഗ്രസ് നേതാക്കളാണ്. പൊലീസ് പിടികൂടിയ നിലംനികത്ത് സംഘത്തെ പൊലീസ് സ്റ്റേഷനില്‍ പ്രകോപനം സൃഷ്ടിച്ച് മോചിപ്പിച്ചതും പൊലീസിനെ ആക്രമിച്ചതിനും നേതൃത്വം നല്‍കിയത് റാഫിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റാഫിയെ പിടികൂടിയതിന്റെ പേരിലായിരുന്നു അന്നത്തെ സിഐ ഷാനിഹാനെ സ്ഥലംമാറ്റിയത്. അന്ന് എസ്ഐയ്ക്കും സിഐയ്ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റാഫിയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആഭ്യന്തരമന്ത്രിയെ സമീപിച്ചു. അതിനാല്‍ റാഫിയെ മന്ത്രി തിരുവഞ്ചൂരിന് പരിചയവുമുണ്ട്. കോണ്‍ഗ്രസ് നേതാവായ മുന്‍ എംഎല്‍എയുടെ ഇടപെടലാണ് സിഐയുടെ സ്ഥലംമാറ്റത്തില്‍ കലാശിച്ചത്. പൊലീസ് അക്രമക്കേസിലെ പ്രതി മന്ത്രിയെ സ്വീകരിച്ച സംഭവത്തില്‍ കോണ്‍ഗ്രസില്‍തന്നെ ഭിന്നത രൂക്ഷമായി. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഒരുവിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചു.

    ReplyDelete