Monday, September 17, 2012

ഉദാരവല്‍ക്കരണത്തെ ന്യായീകരിച്ച് പിഎംഒ

ചില്ലറ വില്‍പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിനതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകവെ സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ നേട്ടം വിശദീകരിച്ച് പ്രധാനമന്ത്രികാര്യാലയം രംഗത്ത്. സാമ്പത്തിക ഉദാരവത്ക്കരണം രാജ്യത്തിന്റെ മുഖഛായ മാറ്റുകയാണെന്നാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രികാര്യാലയം അവകാശപ്പെടുന്നത്. പത്ത് വര്‍ഷത്തെ കണക്കാണ് നേട്ടങ്ങളുടെ പട്ടികയായി പ്രധാനമന്ത്രികാര്യാലയം നിരത്തുന്നത്.

70 ശതമാനം ജനങ്ങള്‍ക്കും 20 രൂപയില്‍ താഴെ വരുമാനമുള്ള രാജ്യത്ത് പത്ത് വര്‍ഷത്തിനകം 7.7 കോടി പേര്‍ക്ക് പുതുതായി ബാങ്ക് അക്കൗണ്ട് തുറക്കാനായി എന്നാണ് പ്രധാനമന്ത്രികാര്യാലയം പറയുന്നത്. 3.4 കോടി വീടുകള്‍ക്ക് കോണ്‍ക്രീറ്റ് മേല്‍ക്കൂര നിര്‍മിക്കപ്പെട്ടതും ഉദാരവത്ക്കരണത്തിന്റെ മറ്റൊരു നേട്ടമാണ്. ഏഴ് കോടി കുടംബങ്ങള്‍ക്ക് ഇന്ത്യയില്‍ ഇപ്പോഴും സ്വന്തമായി വീടില്ലെന്ന ലോകബാങ്ക് റിപ്പോര്‍ട്ട് പ്രധാനമന്ത്രികാര്യാലയം പരാമര്‍ശിക്കുന്നില്ല. 3.7 കോടി വീടുകളില്‍ പുതുതായി പാചകവാത കണക്ഷന്‍ നല്‍കിയതും 13.7 കോടി പേര്‍ക്ക് ടെലിഫോണ്‍ ബന്ധം നല്‍കിയതും ഉദാരവത്ക്കരണ നയത്തിന്റെ നേട്ടമായാണ് പ്രധാനമന്ത്രികാര്യാലയം ചൂണ്ടിക്കാട്ടുന്നത്.

deshabhimani 1700912

No comments:

Post a Comment