Sunday, September 16, 2012

പോരാട്ടം ഏക മാര്‍ഗം : എ.സമ്പത്ത്

തിരുവനന്തപുരം: പോരാടുക എന്നത് മാത്രമാണ് തൊഴിലാളി വര്‍ഗത്തിന്റെ മുന്നിലുള്ള ഏക മാര്‍ഗമെന്ന് എ.സമ്പത്ത് എം.പി അഭിപ്രായപ്പെട്ടു. യൂക്കോ ബാങ്ക് ജീവനക്കാരുടെ സമരസംഘടനയായ യൂക്കോ ബാങ്ക് എമ്പ്ലോയീസ് അസോസിയേഷന്റെ(യു.സി.ബി.ഇ.എ) പതിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്‍ക്കരി മേഖല, വന്‍‌കിട പവര്‍ പ്രോജക്റ്റുകള്‍, ദല്‍ഹി അന്താരാഷ്ട്രവിമാനത്താവളം എന്നിവയെ സംബന്ധിച്ച് സി.എ.ജി പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ സമ്പത്തിനു മേല്‍ നടക്കുന്ന ഭീമമായ കൊള്ളയെ സംബന്ധിച്ച ഭയാനകമായ ചിത്രമാണ് കാഴ്ച വെക്കുന്നത്. ബാങ്കിംഗ് മേഖലയും സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, രാജ്യത്തെ തൊഴില്‍ നിയമങ്ങളെല്ലാം തന്നെ കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായി മാറ്റിയെഴുതപ്പെടുന്നു. തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശത്തിന്റെ സ്ഥാനത്ത് കോര്‍പ്പറേറ്റുകള്‍ ആവശ്യപ്പെടുന്നത് സംഘടനകളെ ഇല്ലാതാക്കാനുള്ള അധികാരമാണ്. ഇത്തരമൊരു അവസരത്തില്‍ ബുദ്ധിമുട്ടേറിയ പോരാട്ടത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറുണ്ടോ എന്നതാണ് തൊഴിലാളികളുടെ മുന്നിലുള്ള ചോദ്യം.

ബാങ്ക് എമ്പ്ലോയീസ് ഫെഡറേഷന്‍ ബാങ്കിംഗ് മേഖലയിലെ അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൂടി ഏറ്റെടുത്ത് പുതിയൊരു പോരാട്ടത്തിന്റെ പാതയിലാണെന്ന് സമ്മേളനത്തിനു ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച ബെഫി സംസ്ഥാന സെക്രട്ടറി കെ.വി.ജോര്‍ജ്ജ് പറഞ്ഞു. ധനലക്ഷ്മി ബാങ്കിലെ സി റ്റു സി ജീവനക്കാരുടെ പ്രശ്നങ്ങളിലും നവസ്വകാര്യബാങ്കുകളിലെ ഔട്ട് സോഴ്സ് ചെയ്യപ്പെട്ട മേഖലകളിടെ തൊഴിലാളികളുടെ പ്രശ്നങ്ങളിലും ബെഫി ഇടപെട്ടത് ഉദാഹരണമായി ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്ത് തൊഴിലില്ലാത്തവരെ ചൂണ്ടിക്കാട്ടി തൊഴിലെടുക്കുന്നവര്‍ക്കെതിരെ നീങ്ങുന്ന മാനേജ്മെന്റുകളുടെ പുതിയ തന്ത്രങ്ങളോട് ക്രിയാത്മകമായി പോരാടുന്നതിന്റെ ഭാഗമായാണ് ബെഫി ഇത്തരം ഇടപെടലുകള്‍ നടത്തുന്നത്.

യൂക്കോ ബാങ്കിലെ തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും യൂക്കോ ബാങ്ക് തൊഴിലാളികളുടെ പോരാട്ടചരിത്രത്തെക്കുറിച്ചും യു.സി.ബി.ഇ.എയുടെ ദേശീയ സെക്രട്ടറിയും യോഗത്തിലെ വിശിഷ്ടാതിഥിയുമായ ജയദേബ് ദാസ് ഗുപ്തയും കേന്ദ്രക്കമ്മിറ്റി അംഗം കോമള്‍ ചാറ്റര്‍ജിയും മുന്‍ സംസ്ഥാന സെക്രട്ടറി രാജേന്ദ്രന്‍ നായരും എ.ഐ.യു.സി ബി.ഒ.എഫ് ജനറല്‍ സെക്രട്ടറി കെ.ജഗദീഷും സംസാരിച്ചു.

ബെഫി സെന്ററില്‍ വെച്ച് ഇന്ന് നടന്ന സമ്മേളന യോഗത്തില്‍ മാവൂര്‍ വിജയന്‍( പ്രസിഡന്റ്, യു.സി.ബി.ഇ.എ, കേരള) അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ഹരികുമാര്‍ സ്വാഗതവും ബാബു നന്ദിയും പ്രകാശിപ്പിച്ചു.

ഉച്ചക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പിന്‍‌വലിക്കുക, ഖണ്ഡേല്വാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍‌വലിക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഒഴിവുകള്‍ നികത്തുക, ബി.എസ്.ആര്‍.ബി പുനഃസ്ഥാപിക്കുക തുടങ്ങിയ ആ‍വശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങളും സമ്മേളനത്തിന്റെ ഭാഗമായി പാസാ‍ക്കും യു.സി.ബി.ഇ.എ സംസ്ഥാന സെക്രട്ടറി കെ.ജി.മുരളി റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ വി.പദ്മനാഭന്‍ വരവുചെലവു കണക്കുകളും അവതരിപ്പിക്കും. തുടര്‍ന്ന സംസ്ഥാനകമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും.

1 comment:

  1. പോരാടുക എന്നത് മാത്രമാണ് തൊഴിലാളി വര്‍ഗത്തിന്റെ മുന്നിലുള്ള ഏക മാര്‍ഗമെന്ന് എ.സമ്പത്ത് എം.പി അഭിപ്രായപ്പെട്ടു. യൂക്കോ ബാങ്ക് ജീവനക്കാരുടെ സമരസംഘടനയായ യൂക്കോ ബാങ്ക് എമ്പ്ലോയീസ് അസോസിയേഷന്റെ(യു.സി.ബി.ഇ.എ) പതിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete