Sunday, September 16, 2012

കസ്റ്റഡിയിലെടുത്ത ബിജെപി മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിലെത്തി മോചിപ്പിച്ചു

കൊടുങ്ങല്ലൂര്‍: ചന്തപ്പുരയിലെ ഫ്രൂട്ട്സ് കട തകര്‍ത്ത കേസില്‍ കസ്റ്റഡിയിലെടുത്ത യുവമോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റിനെ ബിജെപിക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായെത്തി മോചിപ്പിച്ചു.

ചന്തപ്പുരയിലെ റോഡരികത്ത് പ്രവര്‍ത്തിക്കുന്ന അബ്ദുവിന്റെ ഫ്രൂട്ട്സ് കടയാണ് ബിജെപിക്കാര്‍ ശനിയാഴ്ച തകര്‍ത്തത്. ഈ കേസില്‍ എടവിലങ്ങിലെത്തിയ പൊലീസ് യുവമോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് മണലിക്കാട്ടില്‍ പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സംഘടിച്ചെത്തിയ ബിജെപിക്കാര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബിജു ഭാസ്കര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവമോര്‍ച്ച നേതാവിനെ കേസെടുത്തശേഷം വിട്ടയച്ചു.

deshabhimani 160912

No comments:

Post a Comment