Wednesday, September 19, 2012

മുസ്ലിംവിരുദ്ധ ചലച്ചിത്രത്തെ സിപിഐ എം അപലപിച്ചു


പ്രവാചകനെ മോശമായി ചിത്രീകരിച്ച ചലച്ചിത്രത്തെ സിപിഐ എം ശക്തമായി അപലപിച്ചു. ഈ സിനിമയുടെ ഭാഗങ്ങള്‍ യൂ ട്യൂബിലൂം മറ്റും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ചിത്രത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടണം-അദ്ദേഹം പറഞ്ഞു. സിനിമക്കെതിരെ അമേരിക്കന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും മുമ്പില്‍ നടക്കുന്ന പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും കാരാട്ട് അഭ്യര്‍ഥിച്ചു.

പ്രവാചകനെയും ഇസ്ലാമിനെയും മോശമായി ചിത്രീകരിച്ച് അമേരിക്കയില്‍ നിര്‍മിച്ച ചലച്ചിത്രത്തിനെതിരെ ലോകത്തെങ്ങും മുസ്ലിങ്ങള്‍ പ്രതിഷേധത്തിലാണ്. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ ക്രിസ്ത്യന്‍ തീവ്രവാദികളാണ് ഈ ചലച്ചിത്രം നിര്‍മിച്ചത്. ദുരദ്ദേശ്യപരമായ ചലച്ചിത്രത്തെ പാര്‍ടി അപലപിക്കുന്നു. ലോകമെമ്പാടും ഈ ചിത്രം നിരോധിക്കണമെന്നും നിര്‍മാതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടും അമേരിക്കന്‍ സര്‍ക്കാര്‍ അതിന് വിസമ്മതിച്ചിരിക്കുകയാണ്. പാശ്ചാത്യ നാടുകളില്‍ "ഇസ്ലാംഭീതി" വര്‍ധിക്കുകയുമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാനിഷ് പത്രം പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിലും നടപടിയൊന്നും സ്വീകരിച്ചില്ല-പ്രകാശ് കാരാട്ട് പറഞ്ഞു.

deshabhimani 190912

No comments:

Post a Comment