ജനശ്രീയുടെ മറവില്‍ ചിട്ടിക്കമ്പനി മാതൃകയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ റിസര്‍വ് ബാങ്കിനെയും കേന്ദ്രസര്‍ക്കാരിന്റെ ഓഹരി കൈമാറ്റ സമിതിയായ സെബിയെയും കബളിപ്പിച്ചു. കേന്ദ്ര കമ്പനി നിയമപ്രകാരം സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമം കാണിച്ചതും ഓഹരി കൈമാറ്റനിയമം ലംഘിച്ചതും ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ സാമ്പത്തിക വഞ്ചനാ കുറ്റങ്ങള്‍ നടത്തിയതിന് ഹസ്സനെതിരെ അധികൃതര്‍ക്ക് കേസെടുക്കേണ്ടിവരും.
കമ്പനി നിയമപ്രകാരം റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളില്‍ കമ്പനിയുടെ 20 ലക്ഷം ഓഹരിയില്‍ 19.94 ലക്ഷം ഓഹരി ഹസ്സന് ഉണ്ടെന്ന് പറയുന്നു. അതായത് രണ്ടുകോടി രൂപയുടെ ഓഹരിയില്‍ 1.994 കോടി മൂല്യം വരുന്ന ഓഹരിയും ഹസ്സന്. ആകെ ഓഹരിയുടെ 99.7 ശതമാനം വരും ഇത്. എന്നാല്‍, തനിക്ക് 50,000 രൂപയുടെ ഓഹരി മാത്രമേ ഉള്ളൂവെന്നാണ് ഹസ്സന്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ തനിക്ക് 19.94 ലക്ഷം ഓഹരികളുണ്ടെന്നു കാണിച്ച് റിസര്‍വ് ബാങ്കില്‍ കള്ളവാങ്മൂലം നല്‍കിയെന്ന് സമ്മതിക്കേണ്ടിവരും. അതല്ലെങ്കില്‍ ഇപ്പോള്‍ തന്റെ പേരിലുണ്ടെന്ന് അവകാശപ്പെടുന്ന 5000 ഓഹരി കഴിച്ച് ബാക്കി 19.89 ലക്ഷം ഓഹരിയും വിറ്റെന്ന് സമ്മതിക്കേണ്ടിവരും. 1.989 കോടി രൂപ മൂല്യമുള്ള ഈ ഓഹരി വില്‍ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി കൈമാറ്റ സമിതിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതി വാങ്ങാതെ ഓഹരി വിറ്റിട്ടുണ്ടെങ്കില്‍ അത് ധനകാര്യ വഞ്ചനാകുറ്റമാണ്. ഹസ്സന്‍ ഓഹരി വിറ്റിട്ടുണ്ടെങ്കില്‍ ആ തുക എന്തുചെയ്തെന്നും വ്യക്തമാക്കേണ്ടിവരും. വിറ്റതിന്റെ രേഖകള്‍ കേന്ദ്ര ആദായനികുതി വകുപ്പിനും സമര്‍പ്പിക്കണം. അതുമുണ്ടായില്ല. ഇതനുസരിച്ചുള്ള വരുമാനികുതിയും അടയ്ക്കണം. അത് ചെയ്യാത്തതും കടുത്ത സാമ്പത്തിക കുറ്റമാണ്.
ഓഹരികള്‍ ഇപ്പോഴും ഹസ്സന്റെ കൈയിലാണെങ്കിലും പ്രശ്നം തീരുന്നില്ല. അതും ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. ഇത്രയും ഭീമമായ തുക കൈയില്‍ വയ്ക്കുമ്പോള്‍ വരുമാനസ്രോതസ്സ് വ്യക്തമാക്കണം. ഹസ്സന്‍ അതും ചെയ്തിട്ടില്ല. മാത്രമല്ല, ലക്ഷക്കണക്കിന് ജനശ്രീ അംഗങ്ങളെ വഞ്ചിച്ചതിന് വഞ്ചനാ കേസിലും പ്രതി ചേര്‍ക്കേണ്ടിവരും.
ബാങ്കിങ് ഇതര പണമിടപാടുകള്‍ നടത്തുന്നതിന് റിസര്‍വ് ബാങ്കില്‍ "ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ്" എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തപ്പോള്‍ ജനശ്രീ സുസ്ഥിര മിഷന്റെ അനുബന്ധ സ്ഥാപനമാണ് ഇതെന്ന വിവരവും ഹസ്സന്‍ മറച്ചുപിടിച്ചു. ജനശ്രീ 2006ലാണ് രൂപീകരിച്ചതെങ്കിലും അതിന്റെ പ്രവര്‍ത്തനം സുതാര്യവും വിശ്വാസ്യതയുമുള്ളതാക്കാന്‍ 2010ല്‍ ജനശ്രീ മൈക്രോ ഫിന്‍ കമ്പനി രൂപീകരിച്ചെന്നാണ് ഹസ്സന്‍ പ്രചരിപ്പിച്ചത്. വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും കോര്‍പറേഷനുകള്‍ക്കും വ്യക്തികള്‍ക്കും അയച്ച കത്തുകളിലും രേഖകളിലും ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍, റിസര്‍വ് ബാങ്കിന് കത്തയച്ചപ്പോള്‍ ഇക്കാര്യം ബോധപൂര്‍വം മറച്ചുവച്ചു. പൂര്‍ണമായും ഒരു ധനസ്ഥാപനമാണ് ഇതെന്ന് മാത്രമാണ് റിസര്‍വ് ബാങ്കിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡിന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കിയ നിബന്ധനയും ലംഘിക്കപ്പെട്ടു. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934ലെ ചാപ്റ്റര്‍ ബി അനുസരിച്ചുള്ള നിബന്ധന പാലിക്കണമെന്നാണ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ നിബന്ധന. ഇപ്രകാരം പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെ അഞ്ച്-എ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍, ജനശ്രീ മിഷനും മൈക്രോഫിനും വ്യാപകമായി നിക്ഷേപം സ്വീകരിക്കുന്നുണ്ട്.
(എം രഘുനാഥ്)
ഹസ്സന്റെ തൊഴില്‍ ബിസിനസോ?
താന്‍ ബിസിനസുകാരനാണെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സാക്ഷ്യപ്പെടുത്തല്‍. ഹസ്സന്‍ മാത്രമല്ല, കെപിസിസി സെക്രട്ടറി തമ്പാനൂര്‍ രവിയും മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷുമെല്ലാം വെറും ബിസിനസുകാരാണെന്ന് "ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ്" രജിസ്ട്രേഷന് റിസര്‍വ് ബാങ്കിന് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മറ്റു നാല് ഓഹരി ഉടമകളും ബിസിനസുകാരാണത്രേ. എന്നാല്‍, ഇവരുടെ ബിസിനസ് എന്തെന്ന് എവിടെയും പറയുന്നില്ല.
ഹസ്സന്റെ പേരില്‍ നിയമ നടപടിവേണം: ഡോ. തോമസ് ഐസക്
ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡിന്റെ പേരില്‍ ധനകാര്യത്തട്ടിപ്പ് നടത്തിയ എം എം ഹസ്സന്റെ പേരില്‍ നിയമ നടപടിയെടുക്കാന്‍ കമ്പനി രജിസ്ട്രാര്‍ തയ്യാറാകണമെന്ന് ഡോ. തോമസ് ഐസക് എംഎല്‍എ ആവശ്യപ്പെട്ടു. ജനശ്രീയില്‍ തനിക്ക് 50,000 രൂപയുടെ ഓഹരിമാത്രമേ ഉള്ളൂവെന്നാണ് ഹസന്റെ അവകാശവാദം. എന്നാല്‍, കമ്പനി റിസര്‍വ് ബാങ്കില്‍ സമര്‍പ്പിച്ച അനുബന്ധരേഖകളനുസരിച്ച് അടച്ചു തീര്‍ത്ത രണ്ടുകോടി രൂപയുടെ മൂലധനത്തില്‍ ഹസ്സന്റെ പേരിലുളളത് 1,99,40,000 രൂപയുടെ ഓഹരികളാണ്. തന്റെ പേരിലുള്ള ഓഹരികള്‍ സാങ്കേതികമാണെന്ന ഹസ്സന്റെ അവകാശവാദം ശരിയാണെങ്കില്‍ അത് അതീവഗുരുതരമായ നിയമലംഘനമാണ്. അതല്ലെങ്കില്‍ തന്റെ പേരിലുണ്ടായിരുന്ന 1,99 ലക്ഷം രൂപയുടെ ഓഹരികള്‍ ഇപ്പോള്‍ അമ്പതിനായിരം രൂപയുടെ ഓഹരിയായി കുറഞ്ഞെങ്കില്‍ ബാക്കി ഓഹരി എന്നാണ് കൈമാറ്റംചെയ്തതെന്നും വ്യക്തമാക്കണം.
രണ്ട് ലക്ഷം ജനശ്രീ അംഗങ്ങളാണ് ഓഹരിയുടമകള്‍ എന്നാണ് ഹസ്സന്‍ പറയുന്നത്. എന്നാല്‍, അമ്പതില്‍ കൂടുതല്‍ പേര്‍ക്ക് ഓഹരിയുടമസ്ഥത നല്‍കണമെങ്കില്‍ സെബിയുടെ പ്രത്യേക അനുമതി വേണം. ഈ അനുമതി വാങ്ങിയശേഷമാണോ ഓഹരികള്‍ കൈമാറ്റംചെയ്തത് എന്ന് ഹസ്സന്‍ വ്യക്തമാക്കണം. നിയമപ്രകാരം ഒരാള്‍ക്ക് ബിനാമിയായി ഓഹരിവാങ്ങാനും അവകാശമില്ല. കൂടാതെ സ്വന്തം അക്കൗണ്ടില്‍നിന്ന് പണം നല്‍കി വേണം ഓഹരി എടുക്കാന്‍. അതിനാല്‍ തന്റെ പേരിലുള്ള ഓഹരി സാങ്കേതികമെന്ന വാദവും തട്ടിപ്പാണ്. പൊതുപ്രവര്‍ത്തകനായ എം എം ഹസ്സന്‍, കമ്പനി റിസര്‍വ് ബാങ്കില്‍ നല്‍കിയ രേഖകളില്‍ കച്ചവടക്കാരന്‍ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഈ കച്ചവടത്തിന് ഹസ്സന് രണ്ടുകോടി രൂപ എവിടെനിന്ന് ലഭിച്ചെന്നും വ്യക്തമാക്കണം.
ജനശ്രീ മിഷനും ജനശ്രീ മൈക്രോഫിനാന്‍സ് കമ്പനിയും രണ്ടാണെന്നാണ് ഹസ്സന്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ജനശ്രീയുടെ പേരില്‍ ജനശ്രീ മൈക്രോഫിന്‍ എങ്ങനെയാണ് സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് ധനസഹായം അഭ്യര്‍ഥിക്കുന്നതെന്ന് വ്യക്തമാക്കണം. ജനശ്രീയുടെ രക്ഷാധികാരി എ കെ ആന്റണി ആണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇതുസംബന്ധിച്ച വസ്തുതകള്‍ അന്വേഷിക്കാന്‍ ആന്റണി തയ്യാറാകണം. ജനശ്രീ മിഷന്റെ പേരിലുളള തട്ടിപ്പില്‍നിന്ന് ആന്റണി മാറി നില്‍ക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.
deshabhimani 240912
ജനശ്രീയുടെ മറവില്‍ ചിട്ടിക്കമ്പനി മാതൃകയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ റിസര്‍വ് ബാങ്കിനെയും കേന്ദ്രസര്‍ക്കാരിന്റെ ഓഹരി കൈമാറ്റ സമിതിയായ സെബിയെയും കബളിപ്പിച്ചു. കേന്ദ്ര കമ്പനി നിയമപ്രകാരം സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമം കാണിച്ചതും ഓഹരി കൈമാറ്റനിയമം ലംഘിച്ചതും ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ സാമ്പത്തിക വഞ്ചനാ കുറ്റങ്ങള്‍ നടത്തിയതിന് ഹസ്സനെതിരെ അധികൃതര്‍ക്ക് കേസെടുക്കേണ്ടിവരും.
ReplyDelete