Sunday, September 23, 2012
തുറന്നുകിട്ടും മുമ്പേ വാള്‍മാര്‍ട്ട് 456 കോടി നിക്ഷേപിച്ചു
ചില്ലറ വില്‍പ്പനമേഖലയില്‍ അവസരം നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷം മുമ്പ് വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നിക്ഷേപിച്ചത് 456 കോടി രൂപ. 2010 മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ നടത്തിയ മുന്‍കൂര്‍ നിക്ഷേപത്തിന് അംഗീകാരം നല്‍കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഭാരതി എന്റര്‍പ്രൈസസ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് നേരത്തെ തന്നെ വാള്‍മാര്‍ട്ട് 17 ക്യാഷ് ആന്‍ഡ് ക്യാരി സ്റ്റോര്‍ തുറന്നിരുന്നു. "ഈസി ഡേ ഷോപ്പുകള്‍" എന്നാണ് ഇത് അറിയപ്പെട്ടത്. ഈ ബന്ധം മറയാക്കിയാണ് വാള്‍മാര്‍ട്ട് മുന്‍കൂര്‍ നിക്ഷേപം നടത്തിയത്. സെപ്തംബര്‍ 20ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത് ചില്ലറ വില്‍പ്പനമേഖലയിലേക്ക് വരുന്ന വിദേശ കമ്പനികള്‍ ചുരുങ്ങിയത് 10 കോടി ഡോളര്‍ നിക്ഷേപം നടത്തണമെന്നാണ്. വാള്‍മാര്‍ട്ട് നടത്തിയ മുന്‍കൂര്‍ നിക്ഷേപത്തിന് നിയമസാധുത നല്‍കുകയാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യമെന്ന് ഇതില്‍നിന്ന് വ്യക്തം.
ഇന്ത്യയിലെ ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിന് രാഷ്ട്രീയ നേതൃത്വത്തിനും മറ്റുമായി വാള്‍മാര്‍ട്ട് നല്‍കിയത് 52 കോടി രൂപയാണ്. അമേരിക്കന്‍ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും 2012ല്‍ മാത്രം വിദേശനിക്ഷേപം, നികുതി വ്യവസ്ഥകള്‍, വ്യാപാരസംബന്ധമായ കാര്യങ്ങള്‍ എന്നിവയ്ക്കായി കോടിക്കണക്കിന് ഡോളര്‍ ചെലവാക്കിയെന്നാണ് ഏറ്റവുമൊടുവില്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ, മെയ് 12ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമായി വാള്‍മാര്‍ട്ട് മേധാവി ജോണ്‍ ബി മെന്‍സര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
വാള്‍മാര്‍ട്ട് നിയമവിരുദ്ധമായി നിക്ഷേപം നടത്തിയ കാര്യം ആദ്യം വെളിപ്പെടുത്തുന്നത് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി ആനന്ദ്ശര്‍മയാണ്. സെപ്തംബര്‍ 5ന് രാജ്യസഭയിലെ സിപിഐ അംഗം എം പി അച്യുതന്റെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. സേവന മേഖലയിലുള്ള വിദേശനിക്ഷേപമായാണ് ഇത്രയും പണം നിക്ഷേപിച്ചിട്ടുള്ളത്. മന്ത്രാലയത്തെയും റിസര്‍വ് ബാങ്കിനെയും ഇരുട്ടില്‍ നിര്‍ത്തിയാണ് നിക്ഷേപം. ഭാരതി റിട്ടെയില്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിക്ഷേപ-ഹോള്‍ഡിങ് കമ്പനി മാത്രമാണ്. ഈ കമ്പനിക്ക് വിദേശ നിക്ഷേപം ലഭിക്കണമെങ്കില്‍ "ഫെമ" നിയമമനുസരിച്ച് അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ കമ്പനിയുമായി ബന്ധമുള്ള വാള്‍മാര്‍ട്ടിന് നേരിട്ട് നിക്ഷേപം നടത്താന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഈ കമ്പനിയുടെ കീഴില്‍ 2009 ഡിസംബറില്‍ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസിനായി സെഡാര്‍ സപ്പോര്‍ട്ട് സര്‍വീസ് എന്ന സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തില്‍ ഒരു ജീവനക്കാരനെപ്പോലും നിയമിക്കാതെ എട്ടുലക്ഷം രൂപ മാനേജ്മെന്റ് ഫീസ് ഇനത്തില്‍ വരുമാനം ലഭിച്ചതായും കള്ളക്കണക്ക് രേഖപ്പെടുത്തി. കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം അനുവദനീയമാണ്. ഈ സൗകര്യം ഉപയോഗിച്ച് 2010 മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ 10 കോടി ഡോളര്‍ (അന്നത്തെ മൂല്യമനുസരിച്ച് 456 കോടി രൂപ) നിര്‍ബന്ധിതമായി മാറ്റിയെടുക്കാവുന്ന കടപ്പത്രങ്ങളായാണ് വാള്‍മാര്‍ട്ട് നിക്ഷേപം നടത്തിയത്. എന്നാല്‍ "ഓട്ടോമാറ്റിക് റൂട്ടി"ലൂടെയുള്ള വിദേശനിക്ഷേപം, അത് നടത്തുന്ന മേഖലയില്‍ തന്നെ ഉപയോഗിക്കണമെന്നുണ്ട്. വാള്‍മാര്‍ട്ട് അതും ലംഘിക്കുകയാണ്. ഇതിനെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. സെപ്തംബര്‍ ഏഴിന് എം പി അച്യുതന്‍ ഈ വിദേശ നിക്ഷേപം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും തള്ളിക്കളഞ്ഞു.
(വി ബി പരമേശ്വരന്‍)
deshabhimani 240912
Subscribe to:
Post Comments (Atom)
ചില്ലറ വില്‍പ്പനമേഖലയില്‍ അവസരം നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷം മുമ്പ് വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നിക്ഷേപിച്ചത് 456 കോടി രൂപ. 2010 മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ നടത്തിയ മുന്‍കൂര്‍ നിക്ഷേപത്തിന് അംഗീകാരം നല്‍കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഭാരതി
ReplyDelete