Tuesday, December 11, 2012
ഭക്ഷ്യ വകുപ്പില്‍ നിയമനത്തിന് ലേലംവിളി
വിപണിയെ പൊള്ളിച്ച് നിത്യോപയോഗ സാധനവില കുതിച്ചുയരുമ്പോള്‍ സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പില്‍ നിയമനങ്ങള്‍ക്ക് ലേലംവിളി തകൃതി. സുപ്രധാന തസ്തികകള്‍ ഒഴിച്ചിട്ട് നടത്തുന്ന നിയമനക്കച്ചവടത്തില് സര്‍ക്കാരിന്റെ വിപണി ഇടപെടലും മുങ്ങുന്നു. ആറുമാസമായി ഒഴിഞ്ഞുകിടന്ന സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തസ്തികയില്‍ ഈയിടെയാണ് ആളെത്തിയത്. ആ സമയത്ത് റേഷന്‍ കണ്ട്രോളര് സ്വയം വിരമിച്ചു. കമീഷണറേറ്റിലെ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരുടെയും അക്കൗണ്ട്സ് ഓഫീസറുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ദക്ഷിണ ഉത്തര മേഖലകളിലെ റേഷനിങ് ഡെപ്യൂട്ടി കണ്ട്രോളറുടെയും കസേരയില്‍ ആളില്ല. റേഷന്‍ വ്യാപാരി ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് തസ്തികയിലും നിയമനം നടത്തിയിട്ടില്ല. നാല് ജില്ലാ സപ്ലൈ ഓഫീസര്‍മാരുടെയും 25 താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും 35 അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും തസ്തികകളും ലേലം വിളിക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന യുഡി ക്ലര്‍ക്ക് തസ്തികയുടെ എണ്ണം 90 ആണ്. തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മൂന്നുമാസം വരെയായി.
നിയമനം തരപ്പെടുത്താന്‍ മന്ത്രിയുടെ പാര്ടിക്കാരും വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഇടനിലക്കാരായുണ്ട്. ഡിഎസ്ഒ തസ്തികയ്ക്ക് പത്തുലക്ഷം രൂപയും ടിഎസ്ഒ തസ്തികയ്ക്ക് അഞ്ചുലക്ഷവും ആണ് റേറ്റ്. റേഷനിങ് ഇന്‍സ്പെക്ടറായി ഇഷ്ട സ്ഥലത്ത് നിയമനം തരപ്പെടാന്‍ അരലക്ഷം രൂപ നല്‍കണം. ഡിഎസ്ഒമാരുടെ പ്രൊമോഷന്വരെ താമസിപ്പിച്ചാണ് വിലപേശല്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നിയമനത്തിന്റെ ഇടനിലക്കാരന് കൊല്ലത്തെ ജേക്കബ് ഗ്രൂപ്പ് സംസ്ഥാന നേതാവാണ്. കോഴ കൊടുത്ത് നിയമനം വേണ്ടാത്തവര്‍ക്കും തസ്തികകളുണ്ട്. ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനിലും ഫോറത്തിലുമായി 15 സീനിയര്‍ സൂപ്രണ്ടിന്റെ തസ്തിക ഇവര്‍ക്കുള്ളതാണ്. പണം കൊടുത്ത് റേഷനിങ് ഇന്‍സ്പെക്ടര്‍ തസ്തിക തരപ്പെടുത്താത്തവര്ക്ക് കമീഷണറേറ്റിലെ 15 ഹെഡ്ക്ലര്‍ക്ക് തസ്തിക ലഭിക്കും. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നിയമനാധികാരം സിവില്‍ സപ്ലൈസ് കമീഷണര്‍ക്കായിരുന്നു. അനൂപ് ജേക്കബ് മന്ത്രിയായശേഷം ഇത് ഡയറക്ടര്‍ക്ക് കൈമാറി. താരതമ്യേന ജൂനിയറായ ഐഎഎസ് ഇദ്യോഗസ്ഥരാണ് ഡയറക്ടര്‍ തസ്തികയില്‍ ഉണ്ടാകുക. അവരെ സ്വാധീനിക്കാന്‍ മന്ത്രി ഓഫീസിന് എളുപ്പമാണെന്നതാണ് ഈ മാറ്റത്തിനു കാരണം. ക്ലാസ് ഫോര്‍ മുതലുള്ള എല്ലാ തസ്തികയിലും നിയമനം മന്ത്രി ഓഫീസ് "അറിഞ്ഞേ" നടക്കൂവെന്നതാണ് സ്ഥിതി.
(ആര് സാംബന്)
അരിവില വര്‍ധന: വ്യാപാരികളെ പഴിചാരി മുഖ്യമന്ത്രിയും മന്ത്രിമാരും
കോട്ടയം: അരിയുടെ വിലക്കയറ്റത്തിന് കാരണം സ്വകാര്യകച്ചവടക്കാര്‍ കൃത്രിമമായ വിലവര്‍ധനവ് ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്മാക്കറ്റുകളുടെയും ആറുമാസത്തിനുള്ളില്‍ "101 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങാനുള്ള "ശതകം"പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിപണിയിലെ പൂഴ്ത്തിവെപ്പും ഉല്‍പ്പാദനക്കുറവുമാണ് അരിവില കൂടാനിടയായതെന്ന് ചടങ്ങില്‍ സംസാരിക്കവെ മന്ത്രി കെ എം മാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് കാരണം സ്വകാര്യ കച്ചവടക്കാരാണെന്ന് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനും പറഞ്ഞു. വിപണിയില്‍ ശക്തമായി ഇടപെട്ട് വില പിടിച്ചുനിര്‍ത്തുന്നതിനു പകരം വ്യപാരികളെ പഴിചാരി മുഖ്യമന്ത്രിയും മന്ത്രിമാരും രക്ഷപ്പെടുന്നതിനു തെളിവായി ഈ പരിപാടി. കേന്ദ്രം അനുവദിച്ച ഒരുലക്ഷംടണ് അരി എത്രയുംവേഗം സംസ്ഥാനത്തെത്തിക്കാനും ആവശ്യക്കാരേറെയുള്ള ജയ അരി കണ്‍സ്യൂമര്‍ഫെഡ് വഴിയും സിവില്‍സപ്ലൈസ് വഴിയും ന്യായവിലയില്‍ കൂടുതല്‍ ലഭ്യമാക്കാനും നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
deshabhimani 111212
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
വിപണിയെ പൊള്ളിച്ച് നിത്യോപയോഗ സാധനവില കുതിച്ചുയരുമ്പോള്‍ സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പില്‍ നിയമനങ്ങള്‍ക്ക് ലേലംവിളി തകൃതി. സുപ്രധാന തസ്തികകള്‍ ഒഴിച്ചിട്ട് നടത്തുന്ന നിയമനക്കച്ചവടത്തില് സര്‍ക്കാരിന്റെ വിപണി ഇടപെടലും മുങ്ങുന്നു.
ReplyDelete