ശബരിമല: കേരളത്തില്‍ മണല്‍മാഫിയ സജീവമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മണല്‍മാഫിയ അടക്കമുള്ള സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ഏറെ ഗൗരവത്തോടെ കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വന്‍ മണല്‍കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. സാധാരണക്കാര്‍ക്ക് വീടു വയ്ക്കാന്‍ പോലും പറ്റുന്നില്ല. ഈ സാഹചര്യത്തിലാണ് മണല്‍മാഫിയ സംസ്ഥാനത്ത് അതിശക്തമായി നിലയുറപ്പിച്ചിട്ടുള്ളത്. ഇത്തരം മാഫിയകള്‍ക്കെതിരെ അതിശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മണല്‍കൊള്ള തടയാന്‍ അടിയന്തിര നടപടി അനിവാര്യമാണ്. ഇതിനായി എല്ലാ രാഷ്ട്രീയപാര്‍ടികളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സാധനങ്ങളുടെ വരവ് കുറഞ്ഞതാണ് രൂക്ഷമായ വിലക്കയറ്റത്തിന് കാരണമായത്. തൃശൂരിലെ എഫ്സിഐ ഗോഡൗണില്‍ ഉപയോഗശൂന്യമായ അരിയാണ് കത്തിച്ചത്. വര്‍ഷങ്ങളായി സ്റ്റോക്കുണ്ടായിരുന്ന അരി ഉപയോഗിക്കാന്‍ കൊള്ളില്ലെന്ന അവസ്ഥ വന്നപ്പോഴാണ് നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനോട് യുഡിഎഫിനുള്ള എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. കെപിസിസി പുനഃസംഘടന ഉടന്‍ തന്നെ നടക്കുമെന്നും പമ്പ, ശബരിമല ആക്ഷന്‍ പ്ലാനുകള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളം മാഫിയരാജിലേക്ക് നീങ്ങുന്നു: വി എം സുധീരന്‍
തിരു: കലക്ടര്‍പോലും ആക്രമിക്കപ്പെടുംവിധത്തില്‍ കേരളം മാഫിയരാജിലേക്ക് നീങ്ങുന്നതായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. വിലക്കയറ്റം ജനജീവിതം ഇത്രയേറെ ദുസ്സഹമാക്കിയ കാലം മുമ്പുണ്ടായിട്ടില്ല. അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഇത് തടയാന്‍ സര്‍ക്കാരില്‍നിന്ന് പ്രായോഗികനടപടിയില്ല. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയന്‍ മേഖലാ സമ്മേളനം ഉദ്ഘാടനംചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍നിയന്ത്രണങ്ങള്‍ ദുര്‍ബലമായതോടെ മണല്‍, ഭൂ, മദ്യ മാഫിയകള്‍ സംസ്ഥാനത്ത് പിടിമുറുക്കി. മാഫിയകള്‍ക്ക് ചില തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂട്ടുനില്‍ക്കുന്നു. ബിഹാറും യുപിയുംപോലെ കേരളവും മാഫിയരാജിലേക്ക് നീങ്ങുകയാണ്. ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയും യാഥാര്‍ഥ്യബോധമില്ലാത്ത സാമ്പത്തികവിദഗ്ധരും കേന്ദ്രസര്‍ക്കാരിനെയും ഔട്ട്സോഴ്സ് ചെയ്യുന്നു. സാമ്പത്തികപരിഷ്കാരങ്ങള്‍ അന്ധമായ സ്വകാര്യവല്‍ക്കരണത്തിലേക്കാണ് നീങ്ങുന്നത്. ചില്ലറവില്‍പ്പനമേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം അനുവദിച്ച സര്‍ക്കാര്‍ ദൂരവ്യാപകദോഷങ്ങള്‍ പഠിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണം. പൊതുമേഖലാ നിയന്ത്രണമുള്ള ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖല തകര്‍ന്നാല്‍ ബാങ്ക് ദേശസാല്‍ക്കരണത്തിനുമുമ്പുള്ള വിനാശകരമായ അവസ്ഥയിലേക്ക് ദേശീയ സാമ്പത്തികരംഗം തിരിച്ചുപോകും- സുധീരന്‍ പറഞ്ഞു.
deshabhimani
കേരളത്തില്‍ മണല്‍മാഫിയ സജീവമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മണല്‍മാഫിയ അടക്കമുള്ള സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ഏറെ ഗൗരവത്തോടെ കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ReplyDelete