Monday, December 10, 2012
പ്രതിസന്ധിക്ക് കാരണം ബോര്‍ഡിന്റെ പിടിപ്പുകേട്
സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യുതി റെഗുലേറ്ററി കമീഷന്റെ രൂക്ഷ വിമര്‍ശനം. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കെഎസ്ഇബിയുടെ പിടിപ്പുകേടാണെന്നും കമീഷന് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണ വേണമെന്ന ബോര്‍ഡിന്റെ ശുപാര്‍ശയില്‍ തെളിവെടുപ്പ് നടത്തവെയാണ് കമീഷന് ശക്തമായ വിമര്‍ശനം ഉന്നയിച്ചത്. അതേ സമയം, പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ യൂണിറ്റിന് രണ്ടു രൂപ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.
പുറമേനിന്ന് വൈദ്യുതി വാങ്ങുന്നതില്‍ ബോര്‍ഡിന്റെ ആസൂത്രണം ഫലപ്രദമല്ലെന്ന് കമീഷന് ചൂണ്ടിക്കാട്ടി. പവര്‍ എക്സ്ചേഞ്ചുകളെ ഇതിനായി ആശ്രയിക്കുന്ന ബോര്‍ഡ് ട്രേഡര്‍മാരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ വിമുഖത കാണിക്കുന്നു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ ഇതുമൂലം കഴിയുന്നില്ല. പ്രതിസന്ധി മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ കമീഷന് ആരാഞ്ഞെങ്കിലും ബോര്‍ഡ് പ്രതിനിധിക്ക് മറുപടിയുണ്ടായില്ല. പുറമേനിന്ന് വാങ്ങുന്ന വൈദ്യുതി കൊണ്ടുവരാന്‍ ഇടനാഴി കിട്ടാത്തത് പിടിപ്പുകേടാണെന്നും കമീഷന് കുറ്റപ്പെടുത്തി. ബോര്‍ഡിന്റെ ആസൂത്രണമില്ലായ്മയാണ് ഇതിനിടയാക്കിയത്.
പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബോര്‍ഡ് പ്രതിനിധി ചൂണ്ടിക്കാട്ടി. ഈ സഹചര്യത്തില്‍ യൂണിറ്റിന് രണ്ടു രൂപയുടെ വര്‍ധന വേണം. വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്നും ബോര്‍ഡിന്റെ ശുപാര്‍ശയിലുണ്ട്. വീടുകളിലെ വൈദ്യുതി ഉപയോഗം പ്രതിമാസം 200 യൂണിറ്റായി പരിമിതപ്പെടുത്തണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു. അധിക ഉപയോഗത്തിന് യൂണിറ്റിന് 11 രൂപവീതം ഏര്‍പ്പെടുത്തണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.
deshabhimani
Labels:
വലതു സര്‍ക്കാര്‍,
വൈദ്യുതി
Subscribe to:
Post Comments (Atom)

ReplyDelete