Saturday, January 5, 2013
പണിമുടക്ക്സമരം പൊളിക്കാന്‍ മുഖ്യമന്ത്രിയുടെ നുണപ്രചാരണം: കെഎസ്ടിഎ
പങ്കാളിത്തപെന്‍ഷന്‍ നടപ്പിലായാലും മിനിമം പെന്ഷന് കിട്ടുമെന്നും കുടുംബപെന്ഷന് ഉണ്ടെന്നും അവകാശപ്പെട്ട് മുഖ്യമന്ത്രി രംഗത്തെത്തിയത് പണിമുടക്ക്സമരത്തെ പൊളിക്കാനാണെന്ന് കെഎസ്ടിഎ പ്രസ്താവനയില്‍ പറഞ്ഞു. ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പണിമുടക്ക്സമരത്തെ പൊളിക്കാന്‍ നടത്തിയ ശ്രമം ജീവനക്കാര്‍ തള്ളിയപ്പോഴാണ് പുതിയ നുണപ്രചാരണം. പെന്‍ഷന്‍ഫണ്ട് നിയന്ത്രിക്കുന്നത് റിലയന്‍സ്, കൊഡാക് മഹീന്ദ്ര, ഐസിഐസിഐ എന്നീ ധനകാര്യകമ്പനികളാണ്. അവരുടെ നിക്ഷേപപദ്ധതിയിലെ വ്യവസ്ഥപ്രകാരമേ തുക പിന്‍വലിക്കാന്‍ കഴിയു. ഇതില്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലെന്നിരിക്കെ മിനിമംപെന്‍ഷന്‍ കിട്ടുമെന്നു പറയുന്നത് വഞ്ചനയാണ്. പെന്ഷന്പദ്ധതിയില്ല് ചേരുന്നവര്‍ക്ക് നോമിനികളായി ഭാര്യയേയും ഒരു കുട്ടിയേയും ചേര്ക്കാമെന്നതിനെ കുടുംബ പെന്‍ഷനായി വ്യാഖ്യാനിക്കുകയാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷനിലെ കുടുംബപെന്ഷനുമായി ഇതിന് ഒരു ബന്ധവുമില്ല.
പങ്കാളിത്തപെന്‍ഷന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത് ഡെപ്പോസിറ്റ് സ്കീംമാത്രമാണ്. ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് 13 ശതമാനം (മൂന്നുശതമാനം ടാക്സ്), കൂടാതെ സര്‍ക്കാരിന്റെ 10ശതമാനം കൂടി സ്വകാര്യഫിനാന്സ്കമ്പനികള്ക്ക് കോടികള്‍ കൊള്ളയടിക്കാന്‍ കിട്ടുന്നുവെന്നതിലപ്പുറം പെന്ഷന്പദ്ധതികൊണ്ട് നാടിനോ ജനങ്ങള്‍ക്കോ ഒരു ഗുണവുമില്ല. ഇത്തരം പെന്‍ഷന്‍പദ്ധതി നടപ്പാക്കിയ രാജ്യങ്ങളില്‍ ഫിനാന്സ്കമ്പനികള് പണവുമായി മുങ്ങിയ അനുഭവങ്ങളാണുള്ളത്. കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും ചില സംഘടനകള്‍ കക്ഷിരാഷ്ട്രീയ യജമാനന്മാരുടെ കല്പ്പനയ്ക്കൊത്ത് തുള്ളുകയാണ്. ജീവനക്കാരുടെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാപദ്ധതിയായ സ്റ്റാറ്റ്യൂട്ടറിപെന്ഷന്സമ്പ്രദായത്തെ ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ ദുഷ്ടതയ്ക്ക് കൂട്ടുനിന്നവരെന്ന് ഇവരെ ചരിത്രം രേഖപ്പെടുത്തും. പെന്ഷന് നിലനിര്‍ത്താനുള്ള പ്രക്ഷോഭത്തെ രാഷ്ട്രീയപ്രേരിതമെന്ന് ചിത്രീകരിക്കുന്നത് കടുത്ത വഞ്ചനയാണെന്ന് കെഎസ്ടിഎ ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. പെന്ഷന് സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ അധ്യാപകരും അണിചേരണമെന്ന് ഐസ്ടിഎ അഭ്യര്‍ഥിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍, സംസ്ഥാനഎക്സിക്യൂട്ടീവ് അംഗങ്ങളായ കെ സി അലി ഇക്ബാല്‍, പി വേണുഗോപാല്‍, ജില്ലാ സെക്രട്ടറി കെ എ ശിവദാസന്‍, പ്രസിഡന്റ് ടി രാമചന്ദ്രന്, ടി കെ വിജയന്, കെ രേണുകാദേവി എന്നിവര്‍ സംസാരിച്ചു.
deshabhimani 050113
Subscribe to:
Post Comments (Atom)
No comments:
Post a Comment