നെടുങ്കണ്ടം: അനീഷ് രാജന്‍ കൊലക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പഴുതൊരുക്കി ക്രൈംബ്രാഞ്ചും. അനീഷ് രാജന്റെ കൊലയാളികളെ എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിപിഐ എമ്മും വര്‍ഗബഹുജനസംഘടനകളും പ്രക്ഷോഭം നടത്തിയതിന്റെ ഫലമായിട്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അനീഷ് രാജന്‍ കൊലക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്-പൊലീസ് ഗൂഢാലോചന നടന്നിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുതല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വരെയുള്ളവരുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ചുവടുപിടിച്ചാണ് ലോക്കല്‍ പൊലീസിന്റെ അന്വേഷണം നീങ്ങിയത്. അനീഷ് രാജന്‍ മരണമടഞ്ഞത് കുത്തേറ്റയുടന്‍ ആശുപത്രിയില്‍ എത്തിക്കാത്തതിനാലാണെന്നുള്ള പ്രചാരണം ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ അഴിച്ചുവിട്ടു. കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായിട്ടുകൂടിയായിരുന്നു ഇത്തരം പ്രചാരണങ്ങള്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഇത് നിരന്തരം ആവര്‍ത്തിക്കുകയും വലതുപക്ഷ മാധ്യങ്ങള്‍ ഇതിന് ആവശ്യമായ പ്രചാരണവും നല്‍കി.
അനീഷ്രാജനെ കൊലപ്പെടുത്തിയവരില്‍ രണ്ടുപേരെ മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബാക്കി ഏഴ് പേരെയും ഒഴിവാക്കിയാണ് ലോക്കല്‍പൊലീസ് റിപ്പോര്‍ട്ട്് തയ്യാറാക്കിയത്. എന്നാല്‍ അനീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രൂപേഷിനെ വധിക്കാന്‍ ശ്രമിച്ചതായി വ്യാജകേസ് ചമച്ച് സിപിഐ എം, എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടക്കുകയായിരുന്നു. ഇത്തരത്തില്‍ കേസ് അട്ടിമറിക്കന്‍ ശ്രമം നടന്നപ്പോഴാണ് പ്രക്ഷോഭം ഉയര്‍ന്നു വന്നത്. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ വഴിയേയാണ് ക്രൈംബ്രാഞ്ചും നീങ്ങിയത് എന്നതിന്റെ തെളിവാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും. പൊലീസിന്റെ അന്വേഷണത്തില്‍ നിന്നും ഒരിഞ്ച് മുന്നോട്ടുപോകാന്‍ ക്രൈംബ്രാഞ്ചിന് സാധിക്കാത്തത് ഭരണതലത്തില്‍ തന്നെ പ്രതികളെ രക്ഷിക്കാനായി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ഒരിക്കല്‍കൂടി കൂടി വെളിപ്പെട്ടിരിക്കുകയാണ്. വ്യക്തമായ മുന്‍വിധിയോടെയാണ് ഈ കേസ് കൈകാര്യം ചെയ്തതെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെയും വ്യക്തമാകുന്നത്.
2012 മാര്‍ച്ച് 18നാണ് നെടുങ്കണ്ടം കാമാക്ഷിവിലാസത്തുവച്ച് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കുത്തേറ്റതിനെതുടര്‍ന്ന് അനീഷ് രാജന്‍ കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം അക്രമിക്കുന്ന വിവരമറിഞ്ഞാണ് രാത്രി എട്ടോടെ സിഐടിയു നേതാക്കളുടെ കൂടെ അനീഷ്രാജനുള്‍പ്പെടെയുള്ളവര്‍ കാമാക്ഷി വിലാസത്ത് എത്തിയത്. പൊലീസില്‍ അറിയിച്ചതിനുശേഷമാണ് ഇവര്‍ സംഭവസ്ഥലത്തേക്ക് പോയത്. എന്നാല്‍ മാരകായുധങ്ങളുമായെത്തിയ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം അനീഷ് രാജന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അക്രമിക്കുകയും അനീഷിനെ കുത്തുകയുമായിരുന്നു. കാലിന്റെ തുടയ്ക്ക് കുത്തേറ്റ അനീഷിനെ ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ എട്ടുകിലോമീറ്റര്‍ അകലെയുള്ള നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്നും പ്രഥമശുശ്രൂഷ നല്‍കി കട്ടപ്പനയിലേക്ക് കൊണ്ടുവരുമ്പോള്‍ നില വഷളായതിനെ തുടര്‍ന്ന് കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അനീഷ് മരിക്കുകയായിരുന്നു.
deshabhimani 180113
No comments:
Post a Comment