Friday, February 8, 2013

"മകളുള്ള സോണിയ എന്റെ ആത്മവേദന മനസ്സിലാക്കണം"


കോട്ടയം: പി ജെ കുര്യനെ നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ഥിച്ച് പെണ്‍കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയച്ചു. ""എന്റെ മകളുടെ സമപ്രായമുള്ള മകളുടെ അമ്മയാണ് താങ്കള്‍. ആ സ്ഥാനത്തുനിന്ന്, ഞാന്‍ ഇതുവരെ അനുഭവിച്ച പീഡാനുഭവത്തിന്റെ വ്യാപ്തി മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു""- കത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

""കേസിന്റെ തുടക്കംമുതല്‍ പി ജെ കുര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇന്നും അതു തുടരുകയാണ്. ഞങ്ങള്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുണ്ട്. പി ജെ കുര്യന്‍ പീഡിപ്പിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനോട് ആദ്യംതന്നെ മകള്‍ പറഞ്ഞിരുന്നു. പക്ഷേ, ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. ഇതിനുശേഷം അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്കും കുര്യനെതിരെ പരാതി നല്‍കിയിരുന്നു. അതും പരിഗണിക്കപ്പെട്ടില്ല. ഇപ്പോഴും എന്റെ മകള്‍ അന്നത്തെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കുര്യനെതിരായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. അവര്‍ അനുഭാവപൂര്‍വമായ നിലപാടെടുക്കുന്നില്ല. രാഷ്ട്രീയ കാരണങ്ങളാലാണ് അവര്‍ ഇങ്ങനെയൊരു നിലപാട് തുടരുന്നത്. കുര്യന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്ന പത്രവാര്‍ത്ത കണ്ട് ഞങ്ങളുടെ ഹൃദയം തകര്‍ന്നു. കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പി ജെ കുര്യനെപ്പോലുള്ളവരെ വച്ച് എങ്ങനെ രാജ്യത്തെ സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കാന്‍ കഴിയുമെന്ന് താങ്കള്‍ വ്യക്തമാക്കണം. ഇക്കാര്യത്തിലെ മനോവേദന ഉള്ളിലൊതുക്കാന്‍ പെണ്‍കുട്ടിയുടെ വൃദ്ധമാതാവായ എനിക്ക്് കഴിയുന്നില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനായുള്ള ചര്‍ച്ച രാജ്യസഭയില്‍ നിയന്ത്രിക്കേണ്ടത് പി ജെ കുര്യനാണ്. ചര്‍ച്ച നിയന്ത്രിക്കുന്നയാള്‍ക്കെതിരെതന്നെ സമാന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താങ്കളുടെ നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ട്. രാജ്യത്തെ ദുര്‍ബലസമൂഹത്തെ സംരക്ഷിക്കുമെന്നു പറയുന്ന താങ്കളുടെ പാര്‍ടിക്ക് ഇത്തരമൊരു സാഹചര്യം അങ്ങേയറ്റം അപമാനകരമാകും. അതിനാല്‍, മനഃസാക്ഷി മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ ഇടപെട്ട് നീതി ലഭ്യമാക്കണം""-പെണ്‍കുട്ടിയുടെ അമ്മ അഭ്യര്‍ഥിച്ചു. സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ഒരു ദേശീയപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളും കത്തിനൊപ്പം അയച്ചിട്ടുണ്ട്.


കുര്യനെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായി: ഇര

കോട്ടയം: പി ജെ കുര്യനെ നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ഥിച്ച് പെണ്‍കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയച്ചു. ""എന്റെ മകളുടെ സമപ്രായമുള്ള മകളുടെ അമ്മയാണ് താങ്കള്‍. ആ സ്ഥാനത്തുനിന്ന്, ഞാന്‍ ഇതുവരെ അനുഭവിച്ച പീഡാനുഭവത്തിന്റെ വ്യാപ്തി മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു""- കത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. ""കേസിന്റെ തുടക്കംമുതല്‍ പി ജെ കുര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇന്നും അതു തുടരുകയാണ്. ഞങ്ങള്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുണ്ട്. പി ജെ കുര്യന്‍ പീഡിപ്പിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനോട് ആദ്യംതന്നെ മകള്‍ പറഞ്ഞിരുന്നു. പക്ഷേ, ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. ഇതിനുശേഷം അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്കും കുര്യനെതിരെ പരാതി നല്‍കിയിരുന്നു. അതും പരിഗണിക്കപ്പെട്ടില്ല. ഇപ്പോഴും എന്റെ മകള്‍ അന്നത്തെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്.

കുര്യനെതിരായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. അവര്‍ അനുഭാവപൂര്‍വമായ നിലപാടെടുക്കുന്നില്ല. രാഷ്ട്രീയ കാരണങ്ങളാലാണ് അവര്‍ ഇങ്ങനെയൊരു നിലപാട് തുടരുന്നത്. കുര്യന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്ന പത്രവാര്‍ത്ത കണ്ട് ഞങ്ങളുടെ ഹൃദയം തകര്‍ന്നു. കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പി ജെ കുര്യനെപ്പോലുള്ളവരെ വച്ച് എങ്ങനെ രാജ്യത്തെ സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കാന്‍ കഴിയുമെന്ന് താങ്കള്‍ വ്യക്തമാക്കണം. ഇക്കാര്യത്തിലെ മനോവേദന ഉള്ളിലൊതുക്കാന്‍ പെണ്‍കുട്ടിയുടെ വൃദ്ധമാതാവായ എനിക്ക്് കഴിയുന്നില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനായുള്ള ചര്‍ച്ച രാജ്യസഭയില്‍ നിയന്ത്രിക്കേണ്ടത് പി ജെ കുര്യനാണ്. ചര്‍ച്ച നിയന്ത്രിക്കുന്നയാള്‍ക്കെതിരെതന്നെ സമാന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താങ്കളുടെ നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ട്. രാജ്യത്തെ ദുര്‍ബലസമൂഹത്തെ സംരക്ഷിക്കുമെന്നു പറയുന്ന താങ്കളുടെ പാര്‍ടിക്ക് ഇത്തരമൊരു സാഹചര്യം അങ്ങേയറ്റം അപമാനകരമാകും. അതിനാല്‍, മനഃസാക്ഷി മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ ഇടപെട്ട് നീതി ലഭ്യമാക്കണം""-പെണ്‍കുട്ടിയുടെ അമ്മ അഭ്യര്‍ഥിച്ചു. സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ഒരു ദേശീയപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളും കത്തിനൊപ്പം അയച്ചിട്ടുണ്ട്.

*

സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വനിതാ എംഎല്‍എമാരെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചതിനെതിരെ ഉയര്‍ന്ന രോഷത്തില്‍ നിയമസഭ നിശ്ചലമായി. എംഎല്‍എമാരുടെ പ്രതിഷേധം തിളച്ചുമറിഞ്ഞപ്പോള്‍ മറ്റു വഴിയില്ലാതെ വ്യാഴാഴ്ചത്തെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. കൈയേറ്റം ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കറുടെ അരികിലെത്തിയ വനിതാ എംഎല്‍എമാരുടെ പ്രതിഷേധത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെയാണ് സഭാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.

പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തടിതപ്പാനുള്ള ആഭ്യന്തരമന്ത്രിയുടെ ശ്രമവും വിലപ്പോയില്ല. "ഞങ്ങള്‍ക്ക് നീതി തരൂ സര്‍, സൂര്യനെല്ലി പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കൂ സര്‍" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കെ കെ ലതിക, ജമീല പ്രകാശം, അയിഷാപോറ്റി, കെ എസ് സലീഖ എന്നിവര്‍ സ്പീക്കറുടെ മുന്നിലേക്ക് ഓടിക്കയറിയത്. സ്പീക്കര്‍ക്ക് ചുറ്റും വനിതാ എംഎല്‍എമാര്‍ നിലയുറപ്പിക്കുകയും നടുത്തളത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനിടെ, സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിനും സബ്മിഷനും അംഗങ്ങളെ ക്ഷണിച്ചെങ്കിലും തുടരാന്‍ പറ്റിയില്ല. ഒരുനിമിഷം കൊണ്ട് നന്ദിപ്രമേയ ചര്‍ച്ച അവസാനിപ്പിച്ചു. ശൂന്യവേളയില്‍ സി ദിവാകരനാണ്, പൊലീസ് ഭീകരതയെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്നും കുറ്റവാളികളെ സസ്പെന്‍ഡ് ചെയ്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എംഎല്‍എമാരായ ഇ എസ് ബിജിമോള്‍, ഗീത ഗോപി, മഹിളാ അസോസിയേഷന്‍ നേതാക്കളായ എം ജി മീനാംബിക, എസ് പുഷ്പലത തുടങ്ങിയവരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ദിവാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിയമപ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നു പറഞ്ഞ് മര്‍ദനത്തെ ന്യായീകരിക്കാനാണ് ആഭ്യന്തരമന്ത്രി ശ്രമിച്ചത്. പൊലീസ് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ പൊലീസ് അക്രമം നടത്തുന്നതായി കാണുന്നില്ലെന്നും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു.

പൊലീസ് നിയമത്തില്‍ ജനപ്രതിനിധികളോട് മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അത് ചെയ്യാതെ ആക്രമിച്ചതാണ് പ്രശ്നമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. വനിതാ എംഎല്‍എമാരെ മര്‍ദിക്കുകയും കെട്ടുതാലി വരെ പൊട്ടിക്കുകയും ചെയ്ത നീചന്മാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പൊലീസുകാര്‍ കുറ്റം ചെയ്തതായി കാണുന്നില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും പ്രതിപക്ഷ പ്രതിഷേധം മൂര്‍ഛിപ്പിച്ചു. പൊലീസുകാര്‍ റെക്കോഡ് ചെയ്ത വീഡിയോയില്‍ അത്തരം രംഗങ്ങള്‍ ഉണ്ടാകില്ലല്ലോ എന്ന പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് ഭരണപക്ഷത്തിന് ഉത്തരമുണ്ടായില്ല.

deshabhimani 080213

No comments:

Post a Comment