Friday, June 28, 2013

ഇന്നലെ വരെനടന്ന ശൈശവ വിവാഹങ്ങള്‍ക്ക് രജിസ്ട്രേഷന്‍

ജൂണ്‍ 27നു മുമ്പ് നടന്ന മുസ്ലീം ശൈശവ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കി പുതിയ സര്‍ക്കുലര്‍ ഇറങ്ങി. വിവാഹരജിസ്ട്രേഷനായി വിവാഹ പ്രായം 16 ആക്കി നിശ്ചയിച്ച പഴയ സര്‍ക്കുലര്‍ തിരുത്തിയാണ് പുതിയ സര്‍ക്കുലര്‍. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് 18 വയസ്സ് തികയാത്ത വിവാഹങ്ങള്‍ നടന്നത് ജൂണ്‍ 27നു മുമ്പാണെങ്കില്‍ അവ രജിസ്റ്റര്‍ ചെയത് നല്‍കാം എന്നാണ് പറയുന്നത്.

എന്നാല്‍ 2007 നവംബര്‍ ഒന്നിന് ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന ശേഷം നടന്ന ഇത്തരം വിവാഹങ്ങള്‍ക്ക് എങ്ങനെ നിയമ പരിരക്ഷ നല്‍കകാനാകും എന്ന പ്രശ്നം ബാക്കിനില്‍ക്കുന്നതായി നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ നിലവില്ലാത്ത നിയമം ഉദ്ധരിച്ച് 16നും 18നും പ്രായത്തിനിടയില്‍ നടന്ന വിവാഹങ്ങള്‍ക്കെല്ലാം രജിസ്ട്രേഷന്‍ അനുവദിച്ചായിരുന്നു നേരത്തേയുള്ള സര്‍ക്കുലര്‍. ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഹൈക്കോടതിയില്‍ വിവധ സംഘടനകള്‍ കേസും നല്‍കി. കേസ് വ്യാഴാഴ്ച പരിഗണിച്ചപ്പോള്‍ സര്‍ക്കുലര്‍ തിരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

പഴയ സര്‍ക്കുലര്‍ ചില തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതായി ചില കോണുകളില്‍ നിന്ന് വിമര്‍ശനം വന്നതിനാലാണ് പുതിയതെന്ന് വിശദീകരണമുണ്ട്.എന്നാല്‍ പുതിയതില്‍ 16നും പതിനെട്ടിനുമിടയിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്ന് പറയുന്നില്ല. എല്ലാവിവാഹവും രജിസ്റ്റര്‍ ചെയ്യാം എന്നാണ് പറയുന്നത്. നിയമവിരുദ്ധമായ ഏതുവിവാഹവും ഇതനുസരിച്ച് ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കേണ്ടിവരും.

വിവാഹം രജിസ്റ്റര്‍ ചെയ്തു എന്നതുകൊണ്ടുമാത്രം അതൊരു സാധുതയുള്ള വിവാഹത്തിന്റെ തെളിവും ഒരു വിവാഹത്തിന്റെ സാധുത സംബന്ധിച്ച് നിര്‍ണായകമായ ഘടകവും അല്ല എന്നും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമൂലം ആ വിവാഹങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ സംരക്ഷണം, അവകാശം, വിവാഹിതരാകുന്ന വ്യക്തികളുടെ പ്രായം എന്നീ കാര്യങ്ങള്‍ സംബന്ധിച്ച് അത് മുഖ്യ തെളിവ് ആയിരിക്കുമെന്നേ ഉള്ളൂവെന്നും സീമ ഢെ. അശ്വിനികുമാര്‍ കേസില്‍ സുപ്രിംകോടതി വിധിയുള്ളതായി സര്‍ക്കുലര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങളിലും അവയുടെ സാഹചര്യങ്ങള്‍ പരിഗണിച്ച് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് എന്ന് രണ്ട് കേസുകളില്‍ ഹൈക്കോടതിയുടെ വിധി ഉണ്ടെന്നും അവ അവലംബിച്ചാണ് ആദ്യസര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്നും അവകാശവാദമുണ്ട്.

വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതുമൂലം വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും വിവിധ തരത്തിലുള്ള വിഷമതകള്‍ നേരിടുന്നതായി മനസ്സിലാക്കിയതുകൊണ്ടു മാത്രമാണ് ആദ്യ സര്‍ക്കുലര്‍ ഇറക്കിയതെന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നു. അതല്ലാതെ ശൈശവവിവാഹ നിരോധന നിയമത്തിന്റെ അന്തസത്തയ്ക്ക് എന്തെങ്കിലും ഭംഗം വരുത്തണമെന്ന് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല. അപ്രകാരം ഒരു തെറ്റിദ്ധാരണ ചിലരിലെങ്കിലും ഉളവാക്കിയതായും സര്‍ക്കുലറില്‍ വസ്തുതാപരമായ ചില പിശകുകള്‍ സംഭവിച്ചതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതുകൊണ്ട് കൂടുതല്‍ വ്യക്തതക്കായി പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതെന്നും വിശദീകരണമുണ്ട്.

ആദ്യ സര്‍ക്കുലര്‍ 2006-ലെ ശൈശവ വിവാഹ നിരോധന നിയമത്തിന്റെ അന്തസത്തയെ ഒരു തരത്തിലും ബാധിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നില്ലെന്നും ശൈശവവിവാഹനിരോധന നിയമത്തിന്റെ എല്ലാ വകുപ്പുകളും നടപ്പാക്കാന്‍ സര്‍ക്കാരും മറ്റ് അധികാരസ്ഥാനങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും പുതിയ സര്‍ക്കുലര്‍ അവകാശപ്പെടുന്നു.""ശൈശവ വിവാഹ നിരോധന നിയമത്തിലെ 9, 10, 11 എന്നീ വകുപ്പുകള്‍ പ്രകാരം ശൈശവ വിവാഹം ശിക്ഷാര്‍ഹമാണ്. ശൈശവ വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും നിയമത്തില്‍ പ്രതിപാദിക്കുന്ന മറ്റ് ഉദ്യോഗസ്ഥരും തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതും ആണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജാഗ്രതാസമിതികളും ഇക്കാര്യത്തില്‍ കൂടുതല്‍ ശുഷ്കാന്തി പുലര്‍ത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രതാസമിതി അംഗങ്ങള്‍ക്കു നല്‍കേണ്ടതുമാണ്""-സര്‍ക്കുലര്‍ പറയുന്നു.

എന്നാല്‍ ശൈശവ വിവാഹം നടത്തിയതായി സ്വയം വെളിപ്പെടുത്തി രജിസ്ട്രേഷന് എത്തുന്നവര്‍ക്കെതിരെ എന്ത് നടപടി വേണമെന്ന് സര്‍ക്കുലറിലില്ല.

സർക്കുലറിന്റെ പൂർണരൂപം ഇവിടെ

16 ല്‍ വിവാഹം കഴിക്കാമെന്ന് കാന്തപുരം

കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 വയസാക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെകട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇത് ബാധകമാക്കണം. സര്‍ക്കാറാണ് ഇക്കാര്യത്തില്‍ തീരുമാനെടുക്കേണ്ടത്.

വിവാഹം പ്രായം 16 ആക്കിയാല്‍ പെണ്‍കുട്ടികള്‍ വഴിപിഴച്ചുപോകുന്നത് തടയാം. സദാചാരം നിലനിര്‍ത്താനും മറ്റുവഴികളിലേക്ക് പോകുന്നതിനെ തടയാനും കഴിയും. വിവാഹപ്രായം 16 ആക്കിയ സര്‍ക്കാര്‍ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. നേരത്തെ 18ന് വയസിന് താഴെ വിവാഹിതരായവര്‍ക്ക് നിയമപരമായി രജിസ്ട്രേഷന്‍ ചെയ്യുന്നതിന് ഈ ഉത്തരവ് സഹായകമാണ്. വിവാഹപ്രായം കുറക്കുന്നതിലൂടെ സ്ത്രീകളുടെ അവകാശത്തെയും പഠിക്കാനുള്ള അവകാശത്തെയും നിഷേധിക്കുകയില്ല. വിവാഹശേഷം പഠിക്കാന്‍ താത്പര്യമുള്ളവരെ ഭര്‍ത്താക്കന്മാര്‍ പഠിപ്പിക്കുന്നുണ്ടെന്നും വാര്‍ത്താ ലേഖകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

എന്നാല്‍ കാന്തപുരത്തിന്റെ പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

deshabhimani

No comments:

Post a Comment