ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പിഴവുകളെക്കുറിച്ചു പഠനം നടത്തിയ വിദേശികളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. മിഷിഗന്‍ സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ പ്രൊഫസര്‍ അലക്സ് ഹാള്‍ഡര്‍മാന്‍, സങ്കേതികവിദഗ്ധന്‍ റോപ് ഗോഗ്രിപ് എന്നിവരെയാണ് അകാരണമായി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ തടഞ്ഞ്. കാരണമന്വേഷിച്ച് പ്രതിഷേധിച്ച ഇരുവര്‍ക്കും പിന്നീട് കേന്ദ്രആഭ്യന്തരമന്ത്രാലയം ഇടപെട്ട് പ്രവേശനാനുമതി നല്‍കി.
കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ ഹൈദരാബാദ് സ്വദേശിയായ ഹരിപ്രസാദിനോടൊപ്പം വോട്ടിങ് മെഷീനുകളില്‍ തട്ടിപ്പ് നടത്തുന്നതിനെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. ഇവര്‍ മടങ്ങിയ ശേഷം വോട്ടിങ് മെഷീന്‍ മോഷ്ടിച്ചതിന് ഹരിപ്രസാദിനെ പൊലീസ് അറസ്റ്റു ചെയ്തു. വോട്ടിങ് യന്ത്രത്തിന്റെ തകരാറുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് പരിഹരിച്ചു. ഇപ്പോള്‍ ധീരുഭായി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് ഇരുവരെയും തടഞ്ഞത്. വിമാനടിക്കറ്റുകള്‍ തങ്ങള്‍ക്ക് ലഭിച്ചതു കൊണ്ടാണ് വന്നതെന് ഇരുവരും വ്യക്തമാക്കി. കഴിഞ്ഞ തവണ സന്ദര്‍ശക വിസയിലെത്തി മറ്റുള്ള കാര്യങ്ങളില്‍ ഏര്‍പ്പെട്ടതു കൊണ്ടാണ് വിസയില്ലാത്ത ഇരുവരെയും തടഞ്ഞു വെച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
deshabhimani news
അസാന്‍ജിന്റെ ഗതി വരും!
ReplyDelete