കണ്ണൂര്‍ വിമാനത്താവളത്തിന് ഈ മാസം 17 ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തറക്കല്ലിടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രവ്യോമയാനമന്ത്രി പ്രഫുല്‍പട്ടേല്‍ അധ്യക്ഷനാകും.രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ 49 ശതമാനം ഓഹരി സ്വകാര്യമേഖലക്കു നല്‍കും. സിയാല്‍ മാതൃകയിലുള്ള കമ്പനിയാണ് വിമാനത്താവളം സ്ഥാപിക്കുക. പദ്ധതിക്കായി 1300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. 800 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള നടപടിയായി. 51 ശതമാനം ഓഹരി സര്‍ക്കാര്‍ വഹിക്കും. അതില്‍ 26 ശതമാനം സര്‍ക്കാരിനും 23 ശതമാനം പൊതുമേഖലക്കും 2 ശതമാനം ഇന്‍കെല്ലിനും നല്‍കും.
പിഎസ്സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള നീക്കമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്. നിയമനത്തട്ടിപ്പില്‍ പിഎസ്എസിക്ക് അറിവില്ല. യുഡിഎഫിന്റെ കാലത്തുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ച പോലും ഈ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനാണ് ചില മാധ്യമങ്ങളുടെ ശ്രമം.
പി ശശിക്കെതിരെ സിപിഐ എം നടപടിയെടുത്താല്‍ അത് തുറന്നു പറയാനുളള ആര്‍ജവം പാര്‍ട്ടിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകാരണങ്ങളാലാണ് അവധി നല്‍കിയത്. അവധി ആര് ആവശ്യപ്പെട്ടാലും നല്‍കാറുണ്ട്. നിഷേധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 141210(web)
വിമാനത്താവളത്തിന് ഈ മാസം 17 ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തറക്കല്ലിടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രവ്യോമയാനമന്ത്രി പ്രഫുല്‍പട്ടേല്‍ അധ്യക്ഷനാകും.രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ 49 ശതമാനം ഓഹരി സ്വകാര്യമേഖലക്കു നല്‍കും. സിയാല്‍ മാതൃകയിലുള്ള കമ്പനിയാണ് വിമാനത്താവളം സ്ഥാപിക്കുക. പദ്ധതിക്കായി 1300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. 800 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള നടപടിയായി. 51 ശതമാനം ഓഹരി സര്‍ക്കാര്‍ വഹിക്കും. അതില്‍ 26 ശതമാനം സര്‍ക്കാരിനും 23 ശതമാനം പൊതുമേഖലക്കും 2 ശതമാനം ഇന്‍കെല്ലിനും നല്‍കും
ReplyDelete