അന്ന് കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാതിരുന്നത് ഉമ്മന്‍ചാണ്ടി ഇന്ന് പ്രാവര്‍ത്തികമാക്കിയതോടെ കോണ്‍ഗ്രസും യുഡിഎഫും കടുത്ത രാഷ്ട്രീയപ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷം മാത്രമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിറവത്തെ ഫലംകൊണ്ടുമാത്രം നിലം പൊത്തില്ല. അതിന്നാട്ടില്‍ ജനകീയപ്രക്ഷോഭം ശക്തിപ്പെടുകയും അതിന്റെ പ്രതിഫലനം ഭരണപക്ഷത്ത് അലയടിക്കുകയും വേണം. കാലുമാറ്റ രാഷ്ട്രീയത്തിനെതിരെ അതിശക്തമായ ജനവികാരം സ്വാഭാവികമായി കേരളത്തില്‍ ഉയരും. ഇതിന്റെ തോത് വര്‍ധിച്ചാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ കാലുമാറ്റം നടത്തിയത് ദിവസങ്ങള്‍ നീണ്ട ഗൂഢാലോചനയ്ക്കുശേഷമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് മൂന്നിന് പത്തനംതിട്ട ജില്ലയില്‍ നടന്ന ഒരുചടങ്ങില്‍ കാലുമാറ്റം നടക്കും എന്നതിന്റെ സൂചന നല്‍കിക്കൊണ്ട് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസംഗിച്ചിരുന്നു. അമ്പതുകളുടെ ആദ്യത്തില്‍ പഴയ പെപ്സു സംസ്ഥാനത്തെ ഒരംഗം, തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച പാര്‍ടി വിട്ട് മറ്റൊന്നില്‍ ചേര്‍ന്നതാണ് കാലുമാറ്റത്തിന്റെ അറിയപ്പെടുന്ന തുടക്കം. ആ കാലുമാറ്റത്തിനെതിരെ രോഷത്തോടെയാണ് പ്രധാനമന്ത്രിയായിരുന്ന നെഹ്റു പ്രതികരിച്ചത്. നെഹ്റുവിന്റെ ആ പാരമ്പര്യത്തെ നിരാകരിച്ച് ഉമ്മന്‍ചാണ്ടി നേരിട്ടിടപെട്ട് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സെല്‍വരാജിന്റെ രാജി. പണവും വാഗ്ദാനംചെയ്ത പദവിയും ഇതിനു പിന്നിലുണ്ട്. കൂറുമാറ്റനിരോധനനിയമം നിലവിലുള്ളതുകൊണ്ടാണ് നിയമസഭയില്‍ ഭരണപക്ഷത്ത് ഇരിപ്പിടം നല്‍കുന്നതിനുപകരം, രാജിവയ്പിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ സീറ്റും ജയിച്ചുവന്നാല്‍ സ്ഥാനവും ഉറപ്പുനല്‍കിയിട്ടുണ്ട്.
2ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട അഴിമതിപ്പണം തമിഴ്നാട് വഴി തെക്കന്‍ കേരളത്തില്‍ ഒരു സമുദായസംഘടനയ്ക്ക് ലഭിക്കുന്നുണ്ട്. ഇവരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫിലെ മറ്റുചില ഇടനിലക്കാരും ബന്ധപ്പെട്ടാണ് കച്ചവടം ഉറപ്പിച്ചത്. അഞ്ചാംമന്ത്രിസ്ഥാനത്തിനായി മുസ്ലിംലീഗും പിറവത്ത് ജയിച്ചാല്‍ മന്ത്രിക്കസേര എന്ന ഉറപ്പില്‍ അനൂപ് ജേക്കബ്ബും രംഗത്തുണ്ട്. നിയമസഭാംഗങ്ങളുടെ എണ്ണത്തിന്റെ 15 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല മന്ത്രിമാരുടെ എണ്ണം എന്നതാണ് ഭരണഘടനാ വ്യവസ്ഥ. കൂറുമാറ്റിയ എംഎല്‍എയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നതിലൂടെ പിറവത്തെ തോല്‍വി യുഡിഎഫ് നേതാക്കള്‍ ഉറപ്പിച്ചിരിക്കുകയാണ്.
(ആര്‍ എസ് ബാബു)
സെല്‍വരാജ് യുഡിഎഫിലേക്ക്
എംഎല്‍എ സ്ഥാനം രാജിവച്ച ആര്‍ സെല്‍വരാജ് യുഡിഎഫിലേക്ക്. യുഡിഎഫുമായി ആലോചിച്ചുറപ്പിച്ച് രാജി നല്‍കിയ ശെല്‍വരാജ് യുഡിഎഫിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇക്കാര്യം ശെല്‍വരാജ് നിഷേധിച്ചിട്ടില്ല. യുഡിഎഫില്‍ ചേരുന്നത് ആത്മഹത്യ ചെയ്യുന്നതിനു തുല്യമാണെന്ന് പറഞ്ഞ ശെല്‍വരാജ് മലക്കം മറിഞ്ഞു. രാജിപ്രഖ്യാപനം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ച കാര്യങ്ങളെല്ലാം അടിസ്ഥാനരഹിതമായിരുന്നുവെന്നും പണവും പദവിയും പ്രതീക്ഷിച്ച് നടത്തിയ കുതിരക്കച്ചവടമായിരുന്നുവെന്നും ഇതോടെ വ്യക്തമായി. പിറവത്തെ തോല്‍വിയോടെ പടിയിറങ്ങേണ്ടിവരുമെന്ന് കണക്കുകൂട്ടിയ യുഡിഎഫ് നേതൃത്വം എംഎല്‍എയെ വിലയ്ക്കെടുക്കുകയായിരുന്നു.
തന്റൊപ്പം നില്‍ക്കുന്നവര്‍ ആവശ്യപ്പെട്ടാല്‍ യുഡിഎഫില്‍ ചേരുമെന്ന് ശനിയാഴ്ച വ്യക്തമാക്കിയതോടെ ശെല്‍വരാജ് യുഡിഎഫിനൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ വഞ്ചിക്കുവാന്‍ നടത്തിയ ഗൂഡാലോചനയും വെളിച്ചത്തുവന്നു. ശെല്‍വരാജ് യുഡിഎഫിലേക്ക് വന്നാല്‍ എതിര്‍ക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശെല്‍വരാജിന്റെ പേര് പരാമര്‍ശിക്കാതെ യുഡിഎഫിന് നെയ്യാറ്റിന്‍ കരയില്‍ സ്ഥാനാര്‍ഥിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. ശെല്‍വരാജ് വരുന്നത് സ്വാഗതം ചെയ്യുമെന്ന് യുഡിഎഫിലെ പല നേതാക്കളും ശനിയാഴ്ച പറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 25 കോടി രൂപയുടെ മരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒറ്റയടിക്ക് അംഗീകാരം നല്‍കിയത്. പ്രത്യേക പ്രാധാന്യമില്ലെങ്കിലും "അടിയന്തര പ്രാധാന്യമുള്ള ജോലികള്‍" എന്ന പേരിലാണ് അംഗീകാരം നല്‍കിയത്. രാജിവയ്ക്കുംമുമ്പ് ഉന്നതങ്ങളില്‍ നടന്ന ഗൂഢാലോചനയുടെ തെളിവുകളിലൊന്നാണിത്.
കഴിഞ്ഞ ദിവസംവരെ പാര്‍ടി യോഗങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുത്ത സെല്‍വരാജിന് എംഎല്‍എസ്ഥാനമോ പാര്‍ടി ജില്ലാ കമ്മിറ്റി അംഗത്വമോ രാജിവയ്ക്കാന്‍ പ്രത്യേക കാരണമൊന്നുമില്ലായിരുന്നു. എന്നാല്‍ , ഈ നിയമസഭാ സമ്മേളനം തുടങ്ങിയ നാള്‍തൊട്ട് എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് വിവാദ എംഎല്‍എയുടെ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങിയിരുന്നു. ഇതിനൊടുവിലാണ് വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ടശേഷം സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. മാര്‍ച്ച് 17ന് പിറവം ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ യുഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് പുറമെ പറയാനാണ് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടാക്കിയ ധാരണ. ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്വതന്ത്രനായി പത്രിക നല്‍കും. ജയിച്ചാല്‍ മന്ത്രിയാക്കാമെന്നും കരാര്‍ ഉറപ്പിച്ചു. കോടികളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും സൂചനയുണ്ട്.
പാറശാല മണ്ഡലത്തെ പ്രതിനിധാനംചെയ്ത്് എംഎല്‍എ ആയിരുന്ന സെല്‍വരാജിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിക്കാനാണ് പാര്‍ടി തീരുമാനിച്ചത്. തന്നെ മാറ്റുന്നത് തോല്‍പ്പിക്കാനാണെന്ന് സെല്‍വരാജ് പരക്കെ പറഞ്ഞു നടന്നു. താന്‍ തോല്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വിജയം നേടി. അതേസമയം, സെല്‍വരാജിന്റെ നിലപാട് പാറശാലയിലെ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചു. എന്നിട്ടും സെല്‍വരാജിനെ പാര്‍ടി ജില്ലാകമ്മിറ്റിയില്‍ത്തന്നെ നിലനിര്‍ത്തി തെറ്റുതിരുത്താന്‍ അവസരം നല്‍കി. പക്ഷേ പ്രലോഭനത്തിനും സാമ്പത്തിക ലാഭത്തിനും വഴങ്ങി വര്‍ഗവഞ്ചകരുടെ പാളയത്തില്‍ ചേക്കേറുകയായിരുന്നു സെല്‍വരാജ്.
ഗൂഢാലോചന നടന്നു: പിണറായി
ശെല്‍വരാജിന്റെ രാജിക്കു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചന നടന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. മൂന്ന് ദിവസം തിരുവനന്തപുരം ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് ശെല്‍വരാജിന്റെ രാജി സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു. വ്യക്തമായ ഗൂഢാലോചനയായിരുന്നു അത്. ഇതിന് ്രപ്രവര്‍ത്തിച്ച വ്യക്തി കേവലം ആയുധം മാത്രമാണ്. ഉമ്മന്‍ചാണ്ടിയാണ് അതിനു പിന്നില്‍ . ഇത്തരം നെറികേടുകള്‍ കോണ്‍ഗ്രസ് മുമ്പും കാട്ടിയിട്ടുണ്ട്. മന്ത്രിസഭ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നല്‍കിയ നോട്ടുകെട്ടുകള്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. പണം ഉപയോഗിച്ച് ആളുകളെ വിലയ്ക്കെടുക്കുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേത്. ഈ ഗൂഢാലോചന യഥാസമയം മനസ്സിലാക്കാന്‍ സിപിഐ എമ്മിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
എംഎല്‍എയുടെ രാജിയ്ക്ക് പിന്നില്‍ പി സി ജോര്‍ജ്: വി എസ്
കാഞ്ഞങ്ങാട്: നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജ് രാജിവെച്ചതിന് പിന്നില്‍ ചരട്വലിച്ചത് ചീഫ് വിപ്പ് പി സി ജോര്‍ജാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . ശെല്‍വരാജിന്റെ രാജി പിറവം ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പിറവത്ത് എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും അദ്ദേഹം കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം കുതിരക്കച്ചവടം കൊണ്ട് സിപിഐ എമ്മിനെയോ എല്‍ഡിഎഫിനെയോ തകര്‍ക്കാന്‍ കഴിയില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ രക്ഷിക്കാനായി എത്ര പണം ചെലവഴിക്കാനും തയ്യാറായി ചില കോണ്‍ട്രാക്ടര്‍മാര്‍ നടക്കുന്നുണ്ട്. നേരത്തെ വിജിലന്‍സ് ജഡ്ജിക്കുനേരെ ഭീഷണിമുഴക്കുകയും അദ്ദേഹത്തെ രാജിവെക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതും സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെയാണ്. അഭിഭാഷക പ്രവര്‍ത്തിയില്‍ അമ്പത് വര്‍ഷം പിന്നിടുന്ന അഡ്വ. കെ പുരുഷോത്തമനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിഎസ്.
എംഎല്‍എയുടെ രാജി പിറവത്ത് യുഡിഎഫിന് തിരിച്ചടിയാകും: ഐസക്ക്
തൃശൂര്‍ : നെയ്യാറ്റിന്‍കര എംഎല്‍എയായിരുന്ന ശെല്‍വരാജിനെ കുതിരക്കച്ചവടത്തിലൂടെ രാജിവെപ്പിച്ച നടപടി പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ടി എം തോമസ് ഐസക്ക്. കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ കുതിരക്കച്ചവടമാണ് എംഎല്‍എയെ വിലയ്ക്കെടുത്ത സംഭവമെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയ ധാര്‍മ്മികത തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് യുഡിഎഫില്‍ നിന്നുണ്ടായത്. കുതിരക്കച്ചവടത്തിന് പിന്നില്‍ ചരട് വലിച്ചത് പി സി ജോര്‍ജ് മാത്രമല്ലെന്നും ഒരു കോണ്‍ഗ്രസ് എംപിയ്ക്കും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എകെപിസിടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കേണ്ട ഗതികേടില്ല: മുരളീധരന്‍
കൊച്ചി: ആര്‍ സെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. അവിടെ സ്ഥാനാര്‍ഥിയാകാന്‍ തമ്പാനൂര്‍ രവിയെയും സോളമന്‍ ജോര്‍ജിനെയും പോലെ പാരമ്പര്യമുള്ള നല്ല കോണ്‍ഗ്രസ് നേതാക്കന്മാരുണ്ട്. അതിനാല്‍ സെല്‍വരാജിനെ സ്വതന്ത്രനായി നിര്‍ത്തേണ്ട കാര്യമില്ല. നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാകാമെന്ന പ്രതീക്ഷയില്‍ സെല്‍വരാജ് യുഡിഎഫിലേക്ക് വരേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. എറണാകുളം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറുമാസത്തിനകം നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഇത് യുഡിഎഫ് ആണ് ഔദ്യോഗികമായി തീരുമാനിക്കേണ്ടത്. സെല്‍വരാജ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചാല്‍ വേണ്ടെന്നു പറയില്ല. സാമൂഹ്യമായ ചില സാഹചര്യങ്ങള്‍ മൂലമാണ കഴിഞ്ഞ തവണ യുഡിഎഫ് നെയ്യാറ്റിന്‍കരയില്‍ തോറ്റത്. പിറവം ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും മുരളീധരന്‍ പറഞ്ഞു.
പിറവം തോറ്റാല്‍ യുഡിഎഫിന് തുടരാനവകാശമില്ല: ഷിബു ബേബി ജോണ്‍
പിറവം ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ യുഡിഎഫ് സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികാവകാശമുണ്ടാകില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ . പിറവം സര്‍ക്കാറിന്റെ വിലയിരുത്തലാകും. 9 മാസത്തെ ഭരണം വിലയിരുത്തിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
deshabhimani news
ഭരണം സുസ്ഥിരമാക്കാന്‍ കാലുമാറ്റ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാകും. ഈ നടപടിയിലൂടെ ഭരണത്തെ സുസ്ഥിരമാക്കുകയല്ല, അസ്ഥിരമാക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. കേരളത്തിന് പരിചിതമല്ലാത്ത "ആയാറാം ഗയാറാം" രാഷ്ട്രീയം കളിച്ച് ഉമ്മന്‍ചാണ്ടി നരസിംഹറാവുവിന്റെ പിന്മുറക്കാരനായി. 1991-96 കാലയളവില്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഭൂരിപക്ഷം തികയ്ക്കാന്‍ അരഡസനിലധികം തവണയാണ് കോടികളെറിഞ്ഞ് എംപിമാരെ വിലയ്ക്കെടുത്തത്. തലനാരിഴ ഭൂരിപക്ഷം മാത്രമുള്ള ഉമ്മന്‍ചാണ്ടി സുരക്ഷിത ഭൂരിപക്ഷമൊരുക്കാന്‍ ഇപ്പോള്‍ ഈ തന്ത്രമാണ് പയറ്റുന്നത്. കേരളത്തില്‍ ഒന്നാം കമ്യൂണിസ്റ്റ്മന്ത്രിസഭയുടെ കാലത്ത് എംഎല്‍എമാരെ കൂറുമാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ഏറെ പണിപ്പെട്ടെങ്കിലും ഈ ശ്രമം വിജയിച്ചില്ല. രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ തുടര്‍ന്നത്. അന്ന് കാലുമാറ്റം വിജയിക്കാതെ വന്നപ്പോള്‍ വിമോചനസമരം കെട്ടഴിച്ചുവിടുകയും കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് സര്‍ക്കാരിനെ പിരിച്ചുവിടുകയുമായിരുന്നു.
ReplyDeleteകഴുതരാജിന്റെ വാക്കുകള്‍ വിശ്വസിക്കണമെങ്കില്‍ പീഢനമെന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ തിരുത്തിയെഴുതേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജില്ലാക്കമ്മറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കുന്നതാവണം പീഢനം, കുലംകുത്താൻ വിത്ത് പാകിയത് തിരിച്ചറിഞ്ഞിട്ടും വീണ്ടും സീറ്റ് നൽകി, പാർട്ടി സംവിധാനങ്ങളുപയോഗിച്ച് തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച് എം എൽ ഏയായി നിയോഗിക്കുന്നതാവണം പീഢനം.
ReplyDeletehttp://baijuvachanam.blogspot.in/2012/03/blog-post_10.html