ഹൈദരബാദ്: മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് മുന്നോട്ടു വരണമെന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മൈക്രോ ഫിനാന്‍സിന്റെ പലിശ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും ദേശീയ കൗണ്‍സില്‍ പ്രമേയത്തില്‍ നിര്‍ദേശിച്ചു.
ബാങ്കുകളില്‍ നിന്നും 11 ശതമാനം പലിശയ്ക്ക് വായ്പ എടുക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഭീമമായ പലിശയാണ് പാവപ്പെട്ടവരില്‍ നിന്നും ഈടാക്കുന്നത്. മൈക്രോ ഫിനാന്‍സിന്റെ പലിശ 24 ശതമാനമാണെന്നാണ് ഔദ്യോഗികമായി പറയുന്നതെങ്കിലും ഫലത്തില്‍ പലിശനിരക്ക് അതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ആന്ധ്രാപ്രദേശില്‍ 65 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. വായ്പ തിരിച്ചുപിടിക്കാന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അവലംബിക്കുന്ന പീഡനമുറകള്‍ സഹിക്കാന്‍ കഴിയാതെ ആന്ധ്രയില്‍ 75 പേര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രയില്‍ 31 ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിട്ടുണ്ട്. 4346.83 കോടി രൂപയാണ് വായ്പനല്‍കിയത്. ഈ പണമത്രയും സ്ഥാപനങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വായ്പയായെടുത്തതാണ്. ഈ സ്ഥാപനങ്ങളുടെ പീഡനമുറകള്‍ പാവപ്പെട്ടവര്‍ക്ക് അസഹനീയമായി തീര്‍ന്നിട്ടുണ്ട്. ഗ്രാമതലത്തില്‍ പാവപ്പെട്ടവര്‍ക്ക് നേരിട്ട് വായ്പകള്‍ ലഭിക്കുന്നതിന് ബാങ്കുകളുടെ ശൃംഖല വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് നടപടി എടുക്കണം. മൈക്രോ ഫിനാന്‍സിനു ബദലായ സംവിധാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണം.
നിരവധി സംസ്ഥാനങ്ങളില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് വായ്പ നല്‍കുന്നതിനുള്ള ഉത്തരവാദിത്വം ബാങ്കുകള്‍ ഏറ്റെടുത്തില്ലെങ്കില്‍ അവര്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ മറപറ്റി നില്‍ക്കുന്ന കൊള്ളപ്പലിശക്കാരുടെ ഇരകളായി തീരും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നതിന് സ്വകാര്യ കമ്പനികളും രൂപം കൊള്ളുന്നുണ്ട്. ഇത് അപകടകരമായ പ്രവണതയാണ്.
ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ നിര്‍ബന്ധിക്കണം. പണം പിരിക്കുന്നതിന് സമ്മര്‍ദ്ദ തന്ത്രങ്ങള്‍ അവലംബിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ജനയുഗം 171210
മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് മുന്നോട്ടു വരണമെന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മൈക്രോ ഫിനാന്‍സിന്റെ പലിശ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും ദേശീയ കൗണ്‍സില്‍ പ്രമേയത്തില്‍ നിര്‍ദേശിച്ചു.
ReplyDeleteബാങ്കുകളില്‍ നിന്നും 11 ശതമാനം പലിശയ്ക്ക് വായ്പ എടുക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഭീമമായ പലിശയാണ് പാവപ്പെട്ടവരില്‍ നിന്നും ഈടാക്കുന്നത്. മൈക്രോ ഫിനാന്‍സിന്റെ പലിശ 24 ശതമാനമാണെന്നാണ് ഔദ്യോഗികമായി പറയുന്നതെങ്കിലും ഫലത്തില്‍ പലിശനിരക്ക് അതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ആന്ധ്രാപ്രദേശില്‍ 65 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. വായ്പ തിരിച്ചുപിടിക്കാന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അവലംബിക്കുന്ന പീഡനമുറകള്‍ സഹിക്കാന്‍ കഴിയാതെ ആന്ധ്രയില്‍ 75 പേര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രയില്‍ 31 ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിട്ടുണ്ട്. 4346.83 കോടി രൂപയാണ് വായ്പനല്‍കിയത്. ഈ പണമത്രയും സ്ഥാപനങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വായ്പയായെടുത്തതാണ്. ഈ സ്ഥാപനങ്ങളുടെ പീഡനമുറകള്‍ പാവപ്പെട്ടവര്‍ക്ക് അസഹനീയമായി തീര്‍ന്നിട്ടുണ്ട്. ഗ്രാമതലത്തില്‍ പാവപ്പെട്ടവര്‍ക്ക് നേരിട്ട് വായ്പകള്‍ ലഭിക്കുന്നതിന് ബാങ്കുകളുടെ ശൃംഖല വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് നടപടി എടുക്കണം. മൈക്രോ ഫിനാന്‍സിനു ബദലായ സംവിധാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണം.