Saturday, December 18, 2010

എന്‍ഡോസള്‍ഫാന്‍: പ്രത്യേക ആശുപത്രികള്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിതരെ ചികിത്സിക്കാന്‍ പ്രത്യേക ആശുപത്രികള്‍ ആരംഭിക്കണമെന്ന് ദേശിയമനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ചുള്ള വിവരശേഖരണത്തിനായി കളക്ടറേറ്റിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ദുരിതമേഖലയില്‍ കുട്ടികള്‍ക്കായി കേന്ദ്രങ്ങള്‍ തുടങ്ങണം. ഹൈക്കോടതി ഇടപെട്ടതു കൊണ്ടാണ് മനുഷ്യാവകാശകമ്മീഷന്‍ നേരത്തെ ഇടപെടാതിരുന്നത്. ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്. അടിയന്തരമായും പ്രശ്നപരിഹാത്തിന് മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് കേന്ദ്രസംസ്ഥാനസര്‍ക്കാരുകളെ അറിയിക്കും. എത്രയും വേഗത്തില്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ജോലി ചെയ്യാനാവാത്തവരെ സംരക്ഷിക്കണം. കേന്ദ്രകൃഷി മന്ത്രാലയത്തെ രോഗത്തിന്റെ ഗുരുതരാവസ്ഥയും മനുഷ്യരുടെ ദുരിതവും അറിയിക്കും. ആവശ്യമെങ്കില്‍ മനുഷ്യാവകാശ കമ്മീഷന്റെ അഞ്ച് അംഗങ്ങളും കാസര്‍കോട് സിറ്റിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani mews

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ബാധിതരെ ചികിത്സിക്കാന്‍ പ്രത്യേക ആശുപത്രികള്‍ ആരംഭിക്കണമെന്ന് ദേശിയമനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ചുള്ള വിവരശേഖരണത്തിനായി കളക്ടറേറ്റിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

    ReplyDelete