വിക്കിലീക്സ് വെളിപ്പെടുത്തല്‍ മുംബൈ ‘ഭീകരാക്രമണം: പാട്ടീലിനെ മാറ്റിയത് വേറെ വഴിയില്ലാതെയെന്ന് യുഎസ്
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തെതുടര്‍ന്ന് ശിവരാജ് പാട്ടീലിനെ ആഭ്യയന്തരമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാതെ നിര്‍വാഹമില്ലായിരുന്നുവെന്ന് അമേരിക്കന്‍ സ്ഥാനപതി. വിക്കിലീക്സ് പുറത്തുവിട്ട അമേരിക്കന്‍ നയതന്ത്ര കേബിളിലാണ് ഈ വെളിപ്പെടുത്തല്‍. അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോഡിന്റെ പരാമര്‍ശമാണ് പുറത്തുവന്നത്. ശിവരാജ് പാട്ടീലിനെ “അയോഗ്യന്‍’ എന്നാണ് അമേരിക്കന്‍ സ്ഥാനപതി വിശേഷിപ്പിക്കുന്നത്. നേരത്തെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ “”കാവലിരുന്ന് ഉറങ്ങിയ’’ ശിവരാജ് പാട്ടീലിനെ സോണിയാഗാന്ധി സംരക്ഷിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ സ്ഥാനപതി പറയുന്നു. 2008 നവംബര്‍ 26ലെ മുംബൈ ആക്രമണം കൈകാര്യംചെയ്തത് വലിയ രാഷ്ട്രീയപ്രശ്നങ്ങള്‍ക്ക് വഴിവച്ചു. ഈ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയെ മാറ്റാതെ നിര്‍വാഹമില്ലായിരുന്നു. നാലുവര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് താന്‍ ആ സ്ഥാനത്തിരിക്കാന്‍ അയോഗ്യനാണെന്ന് പാട്ടീല്‍ തെളിയിച്ചതായി വിക്കിലീക്സ് കേബിള്‍ വെളിപ്പെടുത്തുന്നു. ബംഗളൂരു, അഹമ്മദാബാദ്, ജയ്പുര്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുവാഹത്തി, സംഝോത എക്സ്പ്രസ് സ്ഫോടനം, ഒറീസ, ജമ്മു കശ്മീര്‍ തുടങ്ങി രാജ്യത്തുണ്ടായ എല്ലാ വര്‍ഗീയ- ഭീകര ആക്രമണത്തിന്റെ സമയത്തും ശിവരാജ് പാട്ടീല്‍ കാവല്‍സ്ഥാനത്തിരുന്ന് ഉറങ്ങുകയായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ രാജിക്കുവേണ്ടി മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍, സോണിയ പാട്ടീലിനെ സംരക്ഷിച്ചുനിര്‍ത്തുകയായിരുന്നു. മുംബൈ ആക്രമണത്തോടെ സോണിയക്കും സംരക്ഷിക്കാനാകാത്തവിധം ജനരോഷമുയര്‍ന്നു- മുള്‍ഫോഡ് പറഞ്ഞു.
മുംബൈ ആക്രമണം ഗൌരവമായാണ് യുപിഎ സര്‍ക്കാര്‍ കൈകാര്യം ചെയ്തതെന്ന് ജനങ്ങളില്‍ ധാരണ പരത്താന്‍ പാട്ടീലിന്റെ രാജി സഹായിച്ചുവെന്നും ബ്രിട്ടീഷ് ദിനപത്രമായ “ഗാര്‍ഡിയന്‍’ പുറത്തുവിട്ട കേബിള്‍ പറയുന്നു. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക എത്രമാത്രം ആഴ്ന്നിറങ്ങുന്നുവെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കേബിള്‍ വെളിപ്പെടുത്തല്‍.
അമേരിക്ക ഡല്‍ഹി പൊലീസിന്റെ സന്ദേശം ചോര്‍ത്തി: വിക്കിലീക്ക്സ്
ന്യൂഡല്‍ഹി: അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ ഡല്‍ഹി പൊലീസിന്റെ സന്ദേശങ്ങള്‍ ചോര്‍ത്തിയതിന്റെ രേഖകള്‍ വിക്കിലീക്ക്സ് പുറത്തു വിട്ടു. പൊലീസുദ്യോഗസ്ഥരുമായി സൌഹൃദം ഭാവിച്ചാണ് തീവ്രാദവിരുദ്ധ സ്ക്വാഡിന്റെ അന്വേഷണറിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയത്. 2006ല്‍ ഡല്‍ഹിയിലെ എംബസിയില്‍ നിന്നും അമേരിക്കയിലേക്കയച്ച രേഖകളാണ് വിക്കിലീക്ക്സ് പുറത്തു വിട്ടത്. ആഭ്യന്തരമന്ത്രാലയം ഇക്കാര്യം പരിശോധിച്ചു. തങ്ങളുടെ നയതന്ത്രപ്രധിനിധികള്‍ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നതെന്നാണ് ഇക്കാര്യത്തേക്കുറിച്ച് അമേരിക്കന്‍ വക്താവ് പി ജെ ക്രോളി പ്രതികരിച്ചത്.
ഹിന്ദു വാര്‍ത്ത Secret channel between U.S. embassy and Delhi Police ‘highly improper'
എംബസി ചെയ്യുന്നത് ഏല്‍പ്പിച്ച ജോലി: അമേരിക്ക
വാഷിങ്ടണ്‍: ഏല്‍പ്പിച്ച ജോലിയാണ് ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ചെയ്യുന്നതെന്ന് അമേരിക്ക. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്കയുടെ അമിതമായ ഇടപെടലുകള്‍ക്കെതിരെ സിപിഐ എം നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യുഎസ് വിദേശകാര്യ വകുപ്പിന്റെ വിശദീകരണം. അമേരിക്കയുടെ ഇടപെടലുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ വിക്കിലീക്സ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇന്ത്യയുമായി തന്ത്രപരമായ സഹകരണം വളര്‍ത്തുകയാണെന്നും സര്‍ക്കാരുമായും ജനങ്ങളുമായും ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളില്‍ സുപ്രധാന ഇടപെടല്‍ നടത്തുന്നുണ്ടെന്നും വിദേശവകുപ്പ് വക്താവ് പി ജെ ക്രോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ചെയ്യുന്നതില്‍നിന്നു വ്യത്യസ്തമായൊന്നും ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ചെയ്യുന്നില്ലെന്നും ക്രോളി പറഞ്ഞു.
അമേരിക്ക വീണ്ടും കുടുക്കുമെന്ന് അസാഞ്ചെ
ലണ്ടന്‍: തന്റെ സ്വാതന്ത്ര്യത്തിന് അല്‍പ്പായുസ്സായിരിക്കുമെന്ന് ‘യപ്പെടുന്നതായി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ പറഞ്ഞു. ചാരക്കുറ്റം ആരോപിച്ച് തന്നെ സ്വീഡനനു കൈമാറാന്‍ അമേരിക്ക നീക്കം നടത്തുന്നതായും കഴിഞ്ഞദിവസം ജയില്‍മോചിതനായ അസാഞ്ചെ സൂചിപ്പിച്ചു. ബ്രിട്ടനിലെ സഫോള്‍ക്കിലെ ഒരു ബംഗ്ളാവില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന അസാഞ്ചെയെ കാണാന്‍ ശനിയാഴ്ച അമ്മ എത്തി. ഓസ്ട്രേലിയയില്‍നിന്നാണ് ക്രിസ്റ്റ്യന്‍ അസാഞ്ചെ മകനെ കാണാന്‍ എത്തിയത്. അമ്മയെ അസാഞ്ചെ കെട്ടിപ്പുണര്‍ന്നു. ലൈംഗികപീഢനക്കേസില്‍ തനിക്കെതിരെ ഒരു തെളിവുപോലും ഹാജരാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്ന് അസാഞ്ചെ പറഞ്ഞു. തീര്‍ത്തും അന്യായമായ ഒരു അന്വേഷണമാണ് തനിക്കെതിരെ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശാഭിമാനി 191210
മുംബൈ ഭീകരാക്രമണത്തെതുടര്‍ന്ന് ശിവരാജ് പാട്ടീലിനെ ആഭ്യയന്തരമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാതെ നിര്‍വാഹമില്ലായിരുന്നുവെന്ന് അമേരിക്കന്‍ സ്ഥാനപതി. വിക്കിലീക്സ് പുറത്തുവിട്ട അമേരിക്കന്‍ നയതന്ത്ര കേബിളിലാണ് ഈ വെളിപ്പെടുത്തല്‍. അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോഡിന്റെ പരാമര്‍ശമാണ് പുറത്തുവന്നത്. ശിവരാജ് പാട്ടീലിനെ “അയോഗ്യന്‍’ എന്നാണ് അമേരിക്കന്‍ സ്ഥാനപതി വിശേഷിപ്പിക്കുന്നത്. നേരത്തെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ “”കാവലിരുന്ന് ഉറങ്ങിയ’’ ശിവരാജ് പാട്ടീലിനെ സോണിയാഗാന്ധി സംരക്ഷിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ സ്ഥാനപതി പറയുന്നു
ReplyDelete