Friday, February 11, 2011

പാമോയില്‍ ഇടപാട് ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് മുസ്തഫ

തിരുവനന്തപുരം: പാമോയില്‍ ഇടപാട് ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായ ടി എച്ച് മുസ്തഫ പറഞ്ഞു.

കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതി ചേര്‍ത്തത് അനീതിയാണെന്നും കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം   വിജിലന്‍സ് കോടതിയില്‍ നല്‍കിയ   ഹര്‍ജിയിലാണ്   മുസ്തഫ ഇക്കാര്യം വെളിപ്പെടുത്തിയത്. പാമോയില്‍ ഇറക്കുമതിയിലൂടെ 2.32 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാക്കിയെന്നാണ് കേസ്.

പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ ടി എച്ച് മുസ്തഫയായിരുന്നു ഭക്ഷ്യമന്ത്രി. കേസില്‍ കെ കരുണാകരനായിരുന്നു ഒന്നാം പ്രതി. മുസ്തഭ രണ്ടാം പ്രതിയും. കരുണാകരന്റെ മരണത്തോടെയാണ് മുസ്തഫ ഒന്നാം പ്രതിയായത്. മുന്‍ ചീഫ് സെക്രട്ടറി എസ് പദ്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ്‌സെക്രട്ടറി സക്കറിയാമാത്യു, മുന്‍ സിവില്‍സപ്ലൈസ് എം ഡി.ജിജിതോംസണ്‍, പാമോയില്‍ കമ്പനി ഡയറക്ടര്‍മാരായ വി സദാശിവന്‍, ശിവരാമകൃഷ്ണന്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പി ജെ തോമസ് തുടങ്ങിയവരാണ് മറ്റ് പ്രതികള്‍.

janayugom

2 comments:

  1. പാമോയില്‍ ഇടപാട് ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായ ടി എച്ച് മുസ്തഫ പറഞ്ഞു.

    കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതി ചേര്‍ത്തത് അനീതിയാണെന്നും കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മുസ്തഫ ഇക്കാര്യം വെളിപ്പെടുത്തിയത്.

    ReplyDelete
  2. ടി എച്ച് മുസ്തഫ തന്റെ പേര് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പാമോയില്‍ കേസില്‍ ഇല്ലാത്ത ആരോപണത്തിന്റെ പേരിലാണ് തന്നെ ഇപ്പോള്‍ പ്രതിയാക്കണമെന്നാവശ്യപ്പെടുന്നത.് ഇടപാടില്‍ തന്റെ വീഴ്ചയുണ്ടെങ്കില്‍ അന്ന് നടപടിയെടുക്കേണ്ടതായിരുന്നു. നിയമസഭയില്‍ പല പ്രാവശ്യം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.അന്നൊന്നും തനിക്കെതിരെ നടപടി ആവശ്യപ്പെടാതെ ഇന്ന് ആവശ്യപ്പെടുന്നതില്‍ കാര്യമില്ല. ടിഎച്ച് മുസ്തഫ തന്റെ പേര് ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete