ചേര്‍ത്തല: ആര്‍എസ്എസ് തേര്‍വാഴ്ചക്കെതിരെ ചേര്‍ത്തലയില്‍ ജനരോഷം ഇരമ്പി. സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായി. വൈകിട്ട് നഗരത്തില്‍ അടങ്ങാത്ത രോഷവുമായി ആയിരങ്ങള്‍ പ്രകടനം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി എ എസ് സാബു, അര്‍ത്തുങ്കല്‍ ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറിമാരായ രജി വിജയന്‍, മഹാദേവന്‍, ചേര്‍ത്തല ടൌണ്‍ വെസ്റ്റ് ലോക്കലിലെ ആര്‍ രാജേഷ് എന്നിവരുടെയും പാര്‍ടി പ്രവര്‍ത്തകരായ തുളസി (അര്‍ത്തുങ്കല്‍), കൃഷ്ണകുമാര്‍ (ചേര്‍ത്തല ടൌണ്‍ ഈസ്റ്റ്) എന്നിവരുടെ വീടുകള്‍ക്കുനേരെ തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി ആക്രമണം നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം.
സിപിഐ എം-ഡിവൈഎഫ്ഐ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസ് താലൂക്ക് നേതൃത്വം ആസൂത്രണം ചെയ്താണ് ആക്രമണം ഒരുക്കിയത്. മാടയ്ക്കല്‍ പടിഞ്ഞാറ് തിങ്കളാഴ്ച സന്ധ്യയോടെ താലൂക്കിന്റെ വിവിധയിടങ്ങില്‍നിന്ന് എത്തിയ ക്രിമിനലുകള്‍ പ്രകടനത്തിനിടെയാണ് വീടുകള്‍ തകര്‍ത്തതും കൊടിമരങ്ങള്‍ നശിപ്പിച്ചതും. മാരാകായുധങ്ങളുമായാണ് ഇവര്‍ പ്രകടനം നടത്തിയത്. അക്രമം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശിയാണ് ഇവരെ തുരത്തിയത്. ഈ പ്രദേശം പൊലീസിന്റെ നിയന്ത്രണത്തിലാവുകയും നാട്ടുകാര്‍ ജാഗ്രരൂകരാവുകയും ചെയ്തപ്പോഴാണ് അക്രമിസംഘം അഞ്ചുകിലോമീറ്ററോളം കിഴക്ക് ചേര്‍ത്തല നഗരത്തോട് ചേര്‍ന്നയിടങ്ങളില്‍ വീടുകള്‍ കയറി മിന്നലാക്രമണം നടത്തിയത്. ഇതിനായി മൂന്ന് സംഘങ്ങളെ താലൂക്ക് നേതൃത്വം നിയോഗിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സിപിഐ എം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.
ചേര്‍ത്തലയില്‍ കേട്ടുകേള്‍വിയില്ലാത്ത ഭീകരതക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയായിരുന്നു. ചേര്‍ത്തല ഏരിയയിലെ പെരുമ്പളം, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം, തണ്ണീര്‍മുക്കം, ചേര്‍ത്തല തെക്ക് പഞ്ചായത്തിലും ചേര്‍ത്തല നഗരസഭാപരിധിയിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ടാക്സികളും ഓട്ടോറിക്ഷകളും ഓടിയില്ല. സ്വകാര്യ ബസ് സര്‍വീസുകളും കെഎസ്ആര്‍ടിസി ചേര്‍ത്തല ഡിപ്പോയില്‍നിന്നുള്ള സര്‍വീസുകളും സര്‍ക്കാര്‍ ഓഫീസുകളും തൊഴില്‍ശാലകളും ബാങ്കുകളും സ്തംഭിച്ചു. വൈകിട്ട് ചേര്‍ത്തല കോടതി കവലയില്‍നിന്നാണ് പ്രതിഷേധപ്രകടനം ആരംഭിച്ചത്. അടങ്ങാത്ത രോഷവുമായി ആയിരങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു. നഗരംചുറ്റിയ പ്രകടനം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപം സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ കെ പ്രസാദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, ആര്‍ നാസര്‍, പി വി പൊന്നപ്പന്‍, കെ ബി ഷാജഹാന്‍, പി വി പുഷ്പാംഗദന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പൊലീസ് സൂപ്രണ്ട് എ അക്ബറിന്റെയും ഡിവൈഎസ്പി കെ എം ടോമിയുടെയും നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം നഗരത്തില്‍ ഏര്‍പ്പെടുത്തി. ആക്രമണവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് പിക്കറ്റിങ്ങും പട്രോളിങ്ങും ശക്തമാക്കി. ആര്‍എസ്എസ് അക്രമത്തില്‍ പ്രതിഷേധിച്ച് പൂച്ചാക്കലില്‍ സിപിഐഎം ആഭിമുഖ്യത്തില്‍ പ്രകടനവും യോഗവും നടത്തി. ആക്രമണത്തില്‍ പി തിലോത്തമന്‍ എംഎല്‍എ പ്രതിഷേധിച്ചു.
ദേശാഭിമാനി 090211
ആര്‍എസ്എസ് തേര്‍വാഴ്ചക്കെതിരെ ചേര്‍ത്തലയില്‍ ജനരോഷം ഇരമ്പി. സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായി. വൈകിട്ട് നഗരത്തില്‍ അടങ്ങാത്ത രോഷവുമായി ആയിരങ്ങള്‍ പ്രകടനം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി എ എസ് സാബു, അര്‍ത്തുങ്കല്‍ ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറിമാരായ രജി വിജയന്‍, മഹാദേവന്‍, ചേര്‍ത്തല ടൌണ്‍ വെസ്റ്റ് ലോക്കലിലെ ആര്‍ രാജേഷ് എന്നിവരുടെയും പാര്‍ടി പ്രവര്‍ത്തകരായ തുളസി (അര്‍ത്തുങ്കല്‍), കൃഷ്ണകുമാര്‍ (ചേര്‍ത്തല ടൌണ്‍ ഈസ്റ്റ്) എന്നിവരുടെ വീടുകള്‍ക്കുനേരെ തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി ആക്രമണം നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം.
ReplyDelete