ബജറ്റ് നിര്‍ദേശങ്ങളില്‍ എന്തിനോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. ബജറ്റ് സമീപനത്തിലും നിര്‍ദേശങ്ങളിലുമുള്ള കാഴ്ചപ്പാടിനെക്കുറിച്ച് പ്രതികരിക്കാനുള്ള കഴിവുപോലും പ്രതിപക്ഷത്തിനില്ല. യുഡിഎഫ് ചെയ്തതും എല്‍ഡിഎഫ് ചെയ്തതും ബജറ്റില്‍ കണക്കുസഹിതം പറഞ്ഞിട്ടുണ്ട്. ഏതെങ്കിലുമൊന്ന് നിഷേധിക്കാന്‍ പ്രതിപക്ഷനേതാവിന് കഴിയുമോ? നിയമസഭയില്‍ ബജറ്റ് അവതരണത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിനു മുന്‍പുള്ള ബജറ്റാണെന്നാണ് പ്രതിപക്ഷ ആക്ഷേപം. കഴിഞ്ഞ ബജറ്റുകളുടെ തുടര്‍ച്ചയാണിത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ക്ഷേമപെന്‍ഷനുകള്‍ ഓരോവര്‍ഷവും 50രൂപവീതം വര്‍ധിപ്പിച്ചുവരികയായിരുന്നു. 10രൂപ പോലും വര്‍ധിപ്പിക്കാത്ത യുഡിഎഫിന്റെ കാലത്തേക്ക് പോകണമെന്നാണോ ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. കേരളത്തിന്റെ വികസനകാഴ്ചപ്പാട് മനസ്സിലാക്കാന്‍ പ്രതിപക്ഷത്തിനു കഴിയുന്നില്ല. പൊതുമരാമത്ത് വകുപ്പില്‍ മാത്രം 2500 കോടി രൂപ കുടിശ്ശിക വരുത്തിയാണ് യുഡിഎഫ് ഇറങ്ങിപ്പോയത്. ഈ സര്‍ക്കാരാണ് ആ തുക കൊടുത്തുതീര്‍ത്തത്.
എല്ലാവര്‍ഷവും 500-600കോടി രൂപ റോഡ് വികസനത്തിനായി നീക്കിവയ്ക്കാറുണ്ട്. ഈ ബജറ്റില്‍ ആധുനിക സമ്പദ്ഘടനയ്ക്ക് അനുസൃതമായി കേരളത്തിന്റെ റോഡ് ശൃംഖല തയ്യാറാക്കുന്നതിനാണ് തുക വകയിരുത്തുന്നത്. ബംഗളൂരുവില്‍ ഐടി മേഖല വികസിച്ചപ്പോള്‍ അതിനനുസൃതമായി റോഡ് വികസനമുണ്ടായില്ല. അതുകൊണ്ട് ഐടി സ്ഥാപനങ്ങള്‍ ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും മാറിപ്പോയി. ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ചയുള്ള സംസ്ഥാനമായി കേരളം കുതിക്കുകയാണ്. നവജാതശിശുക്കളുടെ പേരില്‍ സ്ഥിരനിക്ഷേപം ആരംഭിക്കുന്നത് സാമൂഹ്യസുരക്ഷ അടിസ്ഥാനമാക്കിയാണ്. 18വയസ്സാകുന്ന ഘട്ടത്തില്‍ ഈ തുക വിദ്യാഭ്യാസാവശ്യത്തിനോ സ്വയംതൊഴില്‍സംരംഭങ്ങള്‍ക്കോ ഉപയോഗപ്പെടുത്താം. നൂറ് കോടി രൂപ സര്‍ക്കാരിന് ബാധ്യത വരുമെന്നും ഐസക് പറഞ്ഞു.
deshabhimani 100211

ReplyDelete