വിലക്കയറ്റം തടയാന്‍ നടപടിയെടുക്കാതെ സമ്പന്നരുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന കേന്ദ്രസര്ക്കാറിന്് മതനിരപേക്ഷ പാര്‍ടികളുടെ താക്കീത്. വിലക്കയറ്റത്തിനെതിരെ ഒമ്പത് പാര്‍ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രക്ഷോഭവാരത്തിന്റെ അവസാനദിനത്തില്‍ കൂടുതല്‍ ശക്തമായ സമരങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ നേതാക്കള്‍ ആഹ്വാനംനല്‍കി. പാര്‍ലമെന്റ് സ്ട്രീറ്റില്‍ എന്‍ഡിഎ-യുപിഎ ഇതര പാര്‍ടികള്‍ സമഘടിപ്പിച്ച കൂട്ടധര്‍ണയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ്ബ്ളോക്ക്, ജനതാദള്‍ എസ്, തെലുങ്കുദേശം പാര്‍ടി, എഐഎഡിഎംകെ, രാഷ്ട്രീയ ലോക്ദള്‍, ബിജുജനതാദള്‍ എന്നീ കക്ഷികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്. ഒമ്പത് പാര്‍ടികളുടെ നേതൃത്വത്തില്‍ ഒരാഴ്ച രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ കേന്ദ്രനേതാക്കള്‍ ധര്‍ണ സംഘടിപ്പിച്ചത്.
ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും അവധിവ്യാപാരം തടയുക, പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കി ശക്തിപ്പെടുത്തുക, കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം ബിപിഎല്‍ നിരക്കില്‍ പാവങ്ങള്‍ക്ക് വിതരണംചെയ്യുക, കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനുമെതിരെ നടപടിയെടുക്കുക, വിളകള്‍ക്ക് മാന്യമായ വില ഉറപ്പാക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം നീക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന യുക്തിസഹമാക്കുക, ചില്ലറവ്യാപാരത്തില്‍ വിദേശമൂലധനം അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
കേന്ദ്രസര്‍ക്കാരിനെതിരെ കൂട്ടായ പോരാട്ടം ശക്തമാക്കുമെന്ന് കൈകള്‍ കോര്‍ത്ത് നേതാക്കള്‍ പ്രഖ്യാപിച്ചു.
ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി ഒരാഴ്ചക്കിടെ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാരിനെതിരെ അലയടിച്ചത്. ബുധനാഴ്ച പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന ധര്‍ണയെ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്ദ്ദന്, ജനതാദാള്‍ എസ് നേതാവ് എച്ച് ഡി ദേവഗൌഡ, ടിഡിപി തലവന്‍ എന്‍ ചന്ദ്രബാബുനായിഡു, എഐഎഡിഎംകെ നേതാവ് തമ്പിദുരൈ, ആര്‍എസ്പി സെക്രട്ടറി അബനി റോയ്, ഫോര്‍വേഡ്ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ് എന്നിവര്‍ അഭിവാദ്യംചെയ്തു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, ജി ദേവരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
(വിജേഷ് ചൂടല്‍)
വിലക്കയറ്റം തടയാന്‍ കേന്ദ്രം ഒന്നുംചെയ്യുന്നില്ല: കാരാട്ട്
ന്യൂഡല്‍ഹി: അഴിമതികളില്‍ അകപ്പെട്ട് പ്രതിസന്ധി നേരിടുന്ന രണ്ടാം യുപിഎ സര്‍ക്കാരിന് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് ചെവികൊടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കുതിച്ചുയരുന്ന വിലക്കയറ്റം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ലെന്നും വിലക്കയറ്റത്തിനെതിരെ ഒമ്പത് മതേതര പാര്‍ടികള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ധര്‍ണയെ അഭിവാദ്യംചെയ്യവെ അദ്ദേഹം പറഞ്ഞു.
ഒക്ടോബറില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പിന്നീട് ഡിസംബര്‍വരെ കാത്തിരിക്കാന്‍ പറഞ്ഞു. എന്നാല്‍, വിലക്കയറ്റം അനുദിനം രൂക്ഷമാവുകയാണ്. ഏഴ് മാസത്തിനിടെ പെട്രോളിന് ഏഴുവട്ടം വിലകൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് വില പത്തുരൂപയിലധികം വര്‍ധിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധനവില വര്‍ധനയ്ക്ക് പരിഹാരം കാണുന്നതിനു പകരം ഡീസല്വിലനിയന്ത്രണവും എടുത്തുകളയാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് കൂടുതല്‍ വിലനല്കുന്നുവെന്ന സര്‍ക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണ്. സമ്പന്നരായ വ്യാപാരികളും ഇടനിലക്കാരുമാണ് നേട്ടംകൊയ്യുന്നത്. ജനങ്ങളുടെ കൈയില്‍ പണമുള്ളതുകൊണ്ടാണ് വിലകയറുന്നതെന്നും ഇത് അഭിവൃദ്ധിയുടെ ലക്ഷണമാണെന്നുമുള്ള ആസൂത്രണ കമീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയുടെ വാദം പരിഹാസ്യമാണ്. സര്‍ക്കാര്‍ ജനവിരുദ്ധനയങ്ങള്‍ തിരുത്തുന്നതുവരെ സമരം തുടരും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ വിലക്കയറ്റപ്രശ്നം ഉന്നയിക്കുമെന്നും കാരാട്ട് പറഞ്ഞു.
കോണ്‍ഗ്രസ് സമ്പന്നരുടെ താല്‍പ്പര്യംമാത്രം ലക്ഷ്യമിട്ടാണ് ഭരിക്കുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്ദന് പറഞ്ഞു. ബൊഫോഴ്സിനെ വെല്ലുന്ന അഴിമതികള്‍ ഒന്നിനുപിറകെ മറ്റൊന്നായി പുറത്തുവരികയാണെന്നും ബര്ദന് പറഞ്ഞു. വിലക്കയറ്റം തടയുന്നില്ലെങ്കില്‍ യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയണമെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. പ്രക്ഷോഭം വരുംദിനങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് ജനതാദള്‍ എസ് നേതാവ് എച്ച് ഡി ദേവഗൌഡ വ്യക്തമാക്കി. കര്‍ഷകര്‍ക്ക് വിലകിട്ടുന്നില്ലെങ്കിലും അവശ്യസാധനങ്ങള്‍ക്കെല്ലാം വിലകയറുകയാണെന്ന് ആര്‍എല്‍ഡി നേതാവ് അജിത്സിങ് പറഞ്ഞു.
ദേശാഭിമാനി 10021
വിലക്കയറ്റം തടയാന്‍ നടപടിയെടുക്കാതെ സമ്പന്നരുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന കേന്ദ്രസര്ക്കാറിന്് മതനിരപേക്ഷ പാര്‍ടികളുടെ താക്കീത്. വിലക്കയറ്റത്തിനെതിരെ ഒമ്പത് പാര്‍ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രക്ഷോഭവാരത്തിന്റെ അവസാനദിനത്തില്‍ കൂടുതല്‍ ശക്തമായ സമരങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ നേതാക്കള്‍ ആഹ്വാനംനല്‍കി. പാര്‍ലമെന്റ് സ്ട്രീറ്റില്‍ എന്‍ഡിഎ-യുപിഎ ഇതര പാര്‍ടികള്‍ സമഘടിപ്പിച്ച കൂട്ടധര്‍ണയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ReplyDelete