തിരുവനന്തപുരം: ഭൂപരിഷ്‌കരണം സംബന്ധിച്ച് 'നവയുഗം' സംഘടിപ്പിച്ച സെമിനാറില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തില്‍ വൈരുധ്യം. ഭൂപരിഷ്‌കരണനിയമം സംബന്ധിച്ചുള്ള പുതിയ നയം കെ എം മാണി ഒറ്റയ്ക്ക് തീരുമാനിച്ചതല്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതുസംബന്ധിച്ചുള്ള നിലപാട് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഒരുനടപടിയും കൈക്കൊള്ളില്ലെന്നും അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ഭൂമാഫിയ അനിയന്ത്രിതമായി ഭൂമി വാങ്ങിക്കൂട്ടുകയാണ്. ഇത് ഭൂമി, പരിസ്ഥിതി, സാമ്പത്തിക രംഗങ്ങളെയാകെ ഇത് ബാധിക്കുന്നുണ്ട്. ഈ പ്രശ്‌നത്തെ എങ്ങിനെ നേരിടണമെന്നതിനെ സംബന്ധിച്ച് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ കൂട്ടായി ആലോചിക്കേണ്ടതാണ്. ഈ രംഗത്ത് ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട നല്ല കാര്യങ്ങള്‍ യു ഡി എഫ് സര്‍ക്കാര്‍ പിന്‍തുടരും. ഭൂപരിഷ്‌കരണം സംബന്ധിച്ചുള്ള നിയമം അനിവാര്യമാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് വ്യക്തമായ ധാരണകള്‍ രാജ്യത്തുണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഭൂപരിഷ്‌കരണ വിഷയത്തില്‍ രമേശ് ചെന്നിത്തല ഏതുപക്ഷത്താണെന്ന് വ്യക്തമാക്കണമെന്ന് തുടര്‍ന്ന് സംസാരിച്ച മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
janayugom 100811
ഭൂമിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ നാടിന്റെ ഇന്നത്തെയും നാളത്തെയും താല്‍പ്പര്യം പരിഗണിക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. ഭൂപരിഷ്‌കരണം പ്രശ്‌നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നവയുഗം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം മാണി അവതരിപ്പിച്ച പുതിയ ബജറ്റിലൂടെ ഭൂപരിഷ്‌കരണം വെല്ലുവിളി നേരിടുകയാണ്. ഭൂപരിഷ്‌കരണം അട്ടിമറിക്കാനുള്ള നീക്കം കേരളത്തിലെ കര്‍ഷക-പുരോഗമന പ്രസ്ഥാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. സ്വാതന്ത്ര്യപ്രസ്ഥാനം രാജ്യത്തിന് നല്‍കിയ സുപ്രധാന വാഗ്ദാനമായിരുന്നു ഭൂപരിഷ്‌കരണം. സ്വാതന്ത്ര്യം നേടിയാല്‍ സമഗ്ര ഭൂപരിഷ്‌കരണം കറാച്ചി പ്രമേയവും വാഗ്ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസ് തന്നെ ഈ വാഗ്ദാനം പിന്നീട് അട്ടമറിച്ചുവെന്നും സി കെ ചന്ദ്രപ്പന്‍ കുറ്റപ്പെടുത്തി.
ReplyDeleteബഹുരാഷ്ട്ര കുത്തകകളുടെ വ്യവസായ സ്ഥാപനങ്ങള്‍ക്കായി കുടിയിറക്കപ്പെടുന്ന കര്‍ഷകര്‍ നടത്തുന്ന പുതിയ ഭൂസമരങ്ങള്‍ രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്. കര്‍ഷകരുടെ പുനരധിവാസമടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ ഒരു വലിയ പ്രസ്ഥാനമായി വളരുകയാണ്. ഈ സാഹചര്യത്തില്‍ ഭൂമി സംബന്ധമായ കാര്യങ്ങളില്‍ കരുതലോടെ മാത്രമെ തീരുമാനമെടുക്കാവൂ എന്നും സി കെ ചന്ദ്രപ്പന്‍ പറഞ്ഞു