'തീവെട്ടിക്കൊള്ള', യു ഡി എഫ് സര്‍ക്കാര്‍ വരുത്തിയ 'നേരിയ' ചാര്‍ജ് വര്‍ധന അനുഭവിച്ചു തുടങ്ങിയ ബസ് യാത്രക്കാരുടെ പ്രതികരണമിതാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പല ഫെയര്‍ സ്റ്റേജുകളിലും 30 മുതല്‍ 50 ശതമാനം വരെ വര്‍ധനയാണുണ്ടായിട്ടുള്ളത്. നിരക്ക് വര്‍ധനയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി ജനരോഷം ശക്തമായിരിക്കുകയാണ്. ചാര്‍ജ് വര്‍ധന നിലവില്‍ വന്നശേഷം ബസില്‍ കയറി ടിക്കറ്റെടുത്ത യാത്രക്കാര്‍ പലരും പുതുക്കിയ നിരക്ക് കണ്ട് ഞെട്ടി. വര്‍ധിപ്പിച്ച നിരക്ക് നല്‍കേണ്ടിവരുമെന്ന് കരുതിയിരുന്നെങ്കിലും ഇത്രയധികം വര്‍ധന ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
കഴിഞ്ഞ ദിവസം വരെ അഞ്ചു രൂപയുടെ ടിക്കറ്റെടുത്ത പലര്‍ക്കും നല്‍കേണ്ടി വന്നത് ഒമ്പതു രൂപ. ഓര്‍ഡിനറി ബസില്‍ മൂന്നു കിലോമീറ്റര്‍ യാത്രയ്ക്ക് നല്‍കേണ്ടി വന്നത് ആറു രൂപ. ചാര്‍ജ് വര്‍ധന വിശ്വസിക്കാനാകാതെ പലയിടങ്ങളിലും യാത്രക്കാര്‍ കണ്ടക്ടര്‍മാരോട് വഴക്കിട്ടു. ചിയിടങ്ങളില്‍ ബസ് തടയുന്ന സംഭവങ്ങളുമുണ്ടായി. കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തില്‍ ഇത്രയധികം നിരക്ക് വര്‍ധന ഇതാദ്യമാണെന്ന് ജീവനക്കാരും പറയുന്നു. പകല്‍ക്കൊള്ളയ്ക്ക് സമാനമായ രീതിയില്‍ തികച്ചും തന്ത്രപരമായ രീതിയിലാണ് നിരക്ക് വര്‍ധന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്. മിനിമം ചാര്‍ജും കിലോമീറ്റര്‍ നിരക്കും വെവ്വേറെ പരിഗണിച്ച് യാത്രാനിരക്ക് നിശ്ചയിച്ചതിലൂടെയാണ് സര്‍ക്കാര്‍ ജനങ്ങളെ വെട്ടിലാക്കിയത്. പരമാവധി രണ്ട് രൂപയുടെ വര്‍ധനയേ ഉണ്ടാകൂവെന്നാണ് സര്‍ക്കാര്‍ പൊതുജനങ്ങളെ വിശ്വസിപ്പിച്ചത്. എന്നാല്‍ ഹ്രസ്വദൂരയാത്രക്കാരുടെ യാത്രാ നിരക്കില്‍പോലും വന്‍വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഉദാഹരണത്തിന് വര്‍ധന നിലവില്‍ വരുന്നതിന് മുമ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങല്‍ വരെയുള്ള നിരക്ക് 20 രൂപയായിരുന്നു. എന്നാല്‍ ഇത് 24 രൂപയായിട്ടാണ് വര്‍ധിച്ചത്. അശാസ്ത്രീയമായ രീതിയിലാണ് നിരക്ക് നിര്‍ണയിച്ചിരിക്കുന്നത്. പലയിടങ്ങളിലും ലോ ഫ്‌ളോര്‍ ബസുകളിലെ യാത്രയാണ് ലാഭമെന്ന സ്ഥിതിയാണുള്ളത്.
ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്ക് മാത്രം മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചതായും കീലോമീറ്റര്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നുമാണ് മന്ത്രി പറഞ്ഞത്. ബസുടമകളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് വര്‍ധനയെന്ന് പറയുമ്പോഴും അവര്‍ ചോദിച്ചതിനെക്കാള്‍ കൂടുതല്‍ വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയത്. നിലവില്‍ കിലോമീറ്ററിന് 55 പൈസയാണ് യാത്രാ നിരക്ക്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പുതുക്കിയ നിരക്ക് അനുസരിച്ച് ഇത് 70 പൈസ മുതല്‍ 80 പൈസവരെയായി വര്‍ധിച്ചിട്ടുണ്ട്. ബസുടമകളുടെ ആവശ്യം കിലോമീറ്ററിന് 65 പൈസയാക്കണമെന്നതായിരുന്നു. പുതുക്കിയ നിരക്കില്‍ ഒന്നുമുതല്‍ 11 വരെ ഫെയര്‍സ്റ്റേജുകളിലെ കിലോമീറ്റര്‍ നിരക്ക് ചുവടെ: (പഴയ നിരക്ക് ബ്രാക്കറ്റില്‍) അഞ്ചു കിലോമീറ്റര്‍ വരെ ഫെയര്‍സ്റ്റേജ് ഒന്ന് - 100 പൈസ (90 പൈസ). 7.5 കിലോമീറ്റര്‍ വരെ -80 (67 പൈസ). 10 കിലോമീറ്റര്‍ വരെ - 80 പൈസ. 12.5 കിലോമീറ്റര്‍ വരെ - 72 പൈസ (56 പൈസ). 15 കിലോമീറ്റര്‍ വരെ - 73 പൈസ (56 പൈസ). 17.5 കിലോമീറ്റര്‍ വരെ - 69 പൈസ (56 പൈസ). 20 കിലോമീറ്റര്‍ വരെ - 65 പൈസ (55 പൈസ). 22.5 കിലോമീറ്റര്‍ വരെ - 67 പൈസ (55 പൈസ). 25 കിലോമീറ്റര്‍ വരെ - 64 പൈസ (56 പൈസ). 27.5 കിലോമീറ്റര്‍ വരെ - 61 പൈസ (55 പൈസ). ബസ് ഉടമകളുടെ ആവശ്യത്തിനേക്കാള്‍ ആറു മുതല്‍ 35 പൈസ വരെ വിവിധ ഫെയര്‍സ്റ്റേജുകളില്‍ കിലോമീറ്റര്‍ നിരക്കില്‍ അധിക വര്‍ധന അനുവദിച്ചശേഷമാണ് നിരക്ക് വര്‍ധന നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഫെയര്‍സ്റ്റേജ് യാത്രാനിരക്കിലെ അപാകത പരിഹരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളപ്പോഴാണ് ഏതാണ്ട് എല്ലാ ഫെയര്‍സ്റ്റേജിലും വ്യാപകമായ അപാകതകള്‍ അടങ്ങിയ പുതിയ യാത്രാനിരക്ക് നിര്‍ണയം നടത്തിയിട്ടുള്ളത്. പഴയ നിരക്കില്‍ 2.5 കിലാമീറ്ററില്‍ 160 പൈസയും അഞ്ച് കിലോമീറ്ററില്‍ 90 പൈസയും 7.5 കിലോമീറ്ററില്‍ 67 പൈസയുമായിരുന്നു കിലോമീറ്റര്‍ നിരക്ക്. മറ്റെല്ലാം ഫെയര്‍സ്റ്റേജുകളിലും ഏതാണ്ട് 55 പൈസാ നിരക്ക് പാലിച്ചിരുന്നു. ആദ്യ ഫെയര്‍സ്റ്റേജുകളിലെ ഈ അപാകത പരിഹരിക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. പുതിയ നിരക്ക് പ്രകാരം 40 കിലോമീറ്ററില്‍ താഴെ യാത്രചെയ്യുന്നവരുടെ മേല്‍ വലിയഭാരമാണ് അടിച്ചേല്‍പ്പിക്കപ്പെട്ടത്. സംസ്ഥാനത്തോടുന്ന 80 ശതമാനത്തിലധികം ബസുകളും 40 കിലോമീറ്ററില്‍ താഴെ സര്‍വീസ് നടത്തുന്നവയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ നിരക്ക് വര്‍ധനയുണ്ടായപ്പോള്‍ 60 കിലോമീറ്ററിനുള്ളില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് പരമാവധി ഒന്നര രൂപയാണ് നല്‍കേണ്ടി വന്നത്. പതിനേഴര കിലോമീറ്റര്‍ വരെ 50 പൈസയായിരുന്നു ഓരോ ഫെയര്‍ സ്റ്റേജിനും വര്‍ധിപ്പിച്ചിരുന്നത്. മുമ്പ് കിലോമീറ്ററിന് പരമാവധി അഞ്ചും ആറും പൈസ വര്‍ധിപ്പിച്ചിരുന്ന സ്ഥാനത്താണ് ചുരുങ്ങിയ ദൂരിപരിധിയില്‍ പോലും രണ്ട് രൂപയുടെ വര്‍ധന വരുത്തിയിരിക്കുന്നത്.
(രാജേഷ് വെമ്പായം)
janayugom 100811
'തീവെട്ടിക്കൊള്ള', യു ഡി എഫ് സര്‍ക്കാര്‍ വരുത്തിയ 'നേരിയ' ചാര്‍ജ് വര്‍ധന അനുഭവിച്ചു തുടങ്ങിയ ബസ് യാത്രക്കാരുടെ പ്രതികരണമിതാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പല ഫെയര്‍ സ്റ്റേജുകളിലും 30 മുതല്‍ 50 ശതമാനം വരെ വര്‍ധനയാണുണ്ടായിട്ടുള്ളത്. നിരക്ക് വര്‍ധനയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി ജനരോഷം ശക്തമായിരിക്കുകയാണ്. ചാര്‍ജ് വര്‍ധന നിലവില്‍ വന്നശേഷം ബസില്‍ കയറി ടിക്കറ്റെടുത്ത യാത്രക്കാര്‍ പലരും പുതുക്കിയ നിരക്ക് കണ്ട് ഞെട്ടി. വര്‍ധിപ്പിച്ച നിരക്ക് നല്‍കേണ്ടിവരുമെന്ന് കരുതിയിരുന്നെങ്കിലും ഇത്രയധികം വര്‍ധന ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
ReplyDelete