ന്യഡല്‍ഹി: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് മഹിളകളുടെ ഉജ്വലമുന്നേറ്റം. അഖിലേന്ത്യാ ജനാധിപത്യ മഹിളാഅസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വി പി ഹൗസ്ലോഞ്ചില്‍ നടന്ന കണ്‍വന്‍ഷനില്‍ ഒമ്പത് വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മഹിളാപ്രവര്‍ത്തകരും വീട്ടമ്മമാരും പങ്കെടുത്തു. ഭക്ഷണമുറപ്പാക്കണമെന്നാവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാദിനത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയവരെ പൊലീസ് തടഞ്ഞത് സംഘര്‍ഷം സൃഷ്ടിച്ചു. രാജസ്ഥാന്‍ , ബിഹാര്‍ , ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ചൊവ്വാഴ്ച സമരത്തില്‍ പങ്കെടുത്തത്.
കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഏറെപ്പേരും തിങ്കളാഴ്ച തന്നെ ന്യൂഡല്‍ഹിയിലെത്തി. ഭക്ഷണം ഉറപ്പുവരുത്തുക, രൂക്ഷമായ വിലക്കയറ്റം തടയുക, റേഷനുപകരം സബ്സിഡി നേരിട്ടുനല്‍കുമെന്ന പേരില്‍ റേഷന്‍ സംവിധാനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് വളന്റിയര്‍മാര്‍ സമരത്തിനെത്തിയത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട്, സുഭാഷിണി അലി, സുധാസുന്ദര്‍രാമന്‍ , ശ്യാമിലിഗുപ്ത, ജയതിഘോഷ്, ജഗമതിസാംഗ്വാല്‍ , ആശാലത തുടങ്ങിയവര്‍ സംസാരിച്ചു. തെറ്റായ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് അര്‍ഹരായവരെ ഭക്ഷ്യസുരക്ഷയില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള കരട് ഭക്ഷ്യസുരക്ഷാബില്‍ പട്ടിണിക്കാരായ വലിയ വിഭാഗം ജനങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്. രണ്ടു രൂപ നിരക്കില്‍ കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യം ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ഭക്ഷ്യ എണ്ണയും പലവ്യഞ്ജനങ്ങളും പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യണം. സംസ്ഥാനങ്ങള്‍ക്കുള്ള റേഷന്‍ വിഹിതത്തില്‍ കുറവുവരുത്തുന്ന രീതി ഒഴിവാക്കണം. എപിഎല്‍ , ബിപിഎല്‍ തരംതിരിവില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് അവകാശം നിഷേധിക്കുകയാണ്. അശാസ്ത്രീയമായ എപിഎല്‍ , ബിപിഎല്‍ പട്ടിക അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ പറഞ്ഞു.
deshabhimani 100811
രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് മഹിളകളുടെ ഉജ്വലമുന്നേറ്റം. അഖിലേന്ത്യാ ജനാധിപത്യ മഹിളാഅസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വി പി ഹൗസ്ലോഞ്ചില്‍ നടന്ന കണ്‍വന്‍ഷനില്‍ ഒമ്പത് വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മഹിളാപ്രവര്‍ത്തകരും വീട്ടമ്മമാരും പങ്കെടുത്തു.
ReplyDelete